26 April Friday

കോവിഡാനന്തര ഗുരുതരരോഗങ്ങള്‍ ബാധിച്ച യുവാവിന്റെ ജീവന്‍ രക്ഷിച്ച് വിവി എക്‌മോ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

വിപിഎസ് ലേക്‌ഷോറിലെ ചികിത്സാ ടീമിനൊപ്പം അനീഷ്.


കൊച്ചി> കോവിഡിനെ തുടർന്ന് ഗുരുതരരോഗങ്ങള്‍ ബാധിച്ച മുപ്പത്തൊന്നുകാരന്റെ ജീവന്‍ രക്ഷിച്ച് വിവി എക്മോ. കൊച്ചി വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലാണ് കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തെ ബാധിച്ച അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോമിനൊപ്പം (എആര്‍ഡിഎസ്) മറ്റേതാനും ഗുരുതരരോഗങ്ങളും ബാധിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അനീഷിന് (31) വിവി എക്‌മോ തുണയായത്. ഹൃദയത്തിനും ശ്വാസകോശത്തിനും ആധുനിക ജീവന്‍രക്ഷാ പിന്തുണയൊരുക്കുന്ന സംവിധാനമാണ് വിവി എക്‌മോ. 96 ദിവസം നീണ്ടുനിന്ന ആശുപത്രിവാസത്തില്‍ 52 ദിവസവും വിവി എക്മോയുടെ പിന്തുണയോടെ ജീവൻ നിലനിർത്തിയ അനീഷ് തിങ്കളാഴ്ച (ഡിസം 6) ആശുപത്രി വിട്ടു.

കോവിഡിനെത്തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളോടെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനീഷിനെ കൊച്ചിയില്‍ നിന്ന് അവിടെയെത്തിയ വിപിഎസ് ലേക്‌ഷോറിലെ റീട്രീവല്‍ സംഘം സെപ്തംബര്‍ 2-നാണ് വിവി എക്‌മോ സപ്പോര്‍ട്ടിലാക്കിയത്. തുടര്‍ന്ന് രോഗിയെ വിപിഎസ് ലേക്‌ഷോറിലേയ്ക്ക് മാറ്റി. അതീവശ്രദ്ധ ആവശ്യമായ ചികിത്സാരീതികളിലൂടെയാണ് അനീഷ് കടന്നു പോയതെന്ന് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വിപിഎസ് ലേക്‌ഷോറിലെ കാര്‍ഡിയാക് സര്‍ജന്‍ ഡോ. സുജിത് ഡി എസ്, കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ എം എസ് നെഭു, ഡോ സന്ധ്യ, പെര്‍ഫ്യൂഷണിസ്റ്റുമാരായ ജിയോ, സുരേഷ്, ഒടി ഇന്‍ ചാര്‍ജ് സൗമ്യ, ഐസിയു ഇന്‍ചാര്‍ജ് ബിജി, അനസ്‌തേഷ്യ വിഭാഗത്തിലെ അമല്‍, ചീഫ് ന്യൂട്രീഷ്യനിസ്റ്റ് മഞ്ജു, ഫിസിയോതെറാപ്പിസ്റ്റ് സാദിക് എന്നിവരുള്‍പ്പെട്ട സംഘമാണ് അനീഷിനെ ചികിത്സിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top