29 September Friday

ആയുര്‍വേദ കോണ്‍ഗ്രസിലെ ആരോഗ്യമന്ത്രിയുടെ പങ്കാളിത്തം: അപവാദപ്രചാരകര്‍ക്ക് ചുട്ടമറുപടിയുമായി സോഷ്യല്‍മീഡിയ

വെബ് ഡെസ്‌ക്‌Updated: Saturday Dec 15, 2018

ലോക ആരോഗ്യ കോണ്‍ഗ്രസില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പങ്കെടുത്തതിനെ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സോഷ്യല്‍മീഡീയ. നിലവാരമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന വി ടി ബല്‍റാം എംഎല്‍എയ്ക്കും സൈബര്‍ കോണ്‍ഗ്രസുകാര്‍ക്കും ആരോഗ്യകോണ്‍ഗ്രസിന്റെ ചരിത്രവും അതിലെ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തവും നിരത്തി മറുപടി നല്‍കിയിരിക്കുകയാണ് ഡോ. ദീപു സദാശിവന്‍.

പോസ്റ്റ് ചുവടെ

കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന World Ayurveda Congress & Trade Expo കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക ഉള്‍പ്പെടെ വിവിധ സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ പങ്കാളിത്തത്തില്‍ നടക്കുന്ന പരിപാടിയാണ്.

ഇതില്‍ ബഹു: ഷൈലജ റ്റീച്ചര്‍ പങ്കെടുത്ത ഫോട്ടോ ശ്രീ വി.ടി ബലറാം ഷെയര്‍ ചെയ്‌തു കണ്ടു.

മുന്‍പ് നാട്ടിലെ സേവാഭാരതിയുടെ ആംബുലന്‍സ് പദ്ധതി താന്‍ ഉല്‍ഘാടനം ചെയ്‌തപ്പോള്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി whataboutery ആയിട്ടാണ് അദ്ദേഹമിത് പ്രദര്‍ശിപ്പിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുന്നു.

അദ്ദേഹത്തിന്റെ ചില സൈബര്‍ ആരാധകപ്പുലികള്‍ പുറകേ എടുത്തു ചാടിയിട്ടുണ്ട് (പലരും പോസ്റ്റ് മുക്കി തിരിച്ച് കരയില്‍ കയറാനിടയുണ്ട്).

കേന്ദ്ര സര്‍ക്കാര്‍ ആയുര്‍വേദത്തെ പ്രോല്‍സാഹിപ്പിക്കാനും, അന്തര്‍ദേശീയതലത്തില്‍ അതിന്റെ വിപണന സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി 2002 മുതല്‍ നടത്തിപ്പോരുന്ന ഒരു അന്തര്‍ദ്ദേശീയ പരിപാടിയാണിത്. ആദ്യ ഇവന്റ് 2002 ല്‍ നടന്നത് നമ്മുടെ കൊച്ചിയിലാണ്. 2016 കല്‍ക്കട്ട, 14 ഡെല്‍ഹി,12 ഭോപ്പാല്‍, 10 ബാംഗ്ലൂര്‍, 08 ജയ്പൂര്‍, 06 പൂനെ എന്നിവിടങ്ങളില്‍ നടന്നിരുന്നു.

(അതായത് വിജ്ഞാന്‍ ഭാരതിയെ പോഷിപ്പിക്കാന്‍ നടത്തുന്ന പരിപാടിയല്ല ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാന്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തും രാഷ്ട്രീയ ഭേദമന്യേ നടത്തിയിരുന്ന ഒന്നാണ് )

ഇത്തവണ നടക്കുന്ന പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിന്റെ തന്നെ വ്യവസായ, ആരോഗ്യ ആയുഷ്) വകുപ്പുകള്‍ക്ക് കീഴിലുള്ള വിവിധ ബോഡികള്‍ നടത്തിപ്പിനായുണ്ട് .

Pharmexcil (ഫാര്‍മസൂട്ടിക്കല്‍സ് & എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ)

Central council for Indian Medicine

FICCI (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രീസ്)

National Ayurvedic Students Youth Asosciation

എന്നിവയുടെ കൂടെ VIBHA എന്നറിയപ്പെടുന്ന വിജ്ഞാന്‍ ഭാരതി എന്ന NG0 കൂടിയുണ്ട്.

ഈ വിജ്ഞാന്‍ ഭാരതി പൗരാണിക സയന്‍സിനെ പ്രോത്സാഹിപ്പിക്കുന്ന സംഘി മനസ്സുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണെന്ന് വിമര്‍ശിക്കാം, നമ്മടെ G മാധവന്‍ നായര്‍ ഒക്കെ തലപ്പത്ത് ഉണ്ട്. എന്നാല്‍ ഇത് സേവാഭാരതി പോലെ RSS പോഷക സംഘടനയല്ലന്നാണ് അറിവ് ! ( മറിച്ചാണേല്‍ എങ്കില്‍ തെളിവു കൂടി പൊതു സമക്ഷം വെക്കണം. )
ഇന്ത്യയില്‍ ഇപ്പോ ഡോക്ടര്‍മാരുടെ സംഘടനകളുള്‍പ്പെടെ സംഘി വല്‍ക്കരിക്കപ്പെട്ടിരിക്കുന്നതൊക്കെ വേറെ കാര്യം.
ഉയര്‍ന്നു വരുന്ന 3 ചോദ്യങ്ങള്‍ക്ക് ഉത്തരം തരുമോ? (തെളിവോടു കൂടി )

1, സേവാഭാരതി പോലെ ഒരു ഒദ്യോഗിക RSS പോഷക സംഘടനയാണോ വിജ്ഞാന്‍ ഭാരതി ?

2,മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ചടങ്ങില്‍ നിന്നും ഇതില്‍ പ്രതിഷേധിച്ച് വിട്ടു നിന്നു എന്നൊരു പ്രചരണം നടത്തുന്നുണ്ട് ചിലര്‍ .. ഏതൊക്കെ മന്ത്രിമാര്‍? ഇതിന് ഒരു തെളിവ് തരുമോ? 

3, വിജ്ഞാന്‍ ഭാരതി ഉള്‍പ്പെട്ടു നടത്തിയ മുന്‍ പരിപാടികളില്‍ സഹകരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ RSS അനുകൂലികള്‍ ആണെന്ന് കരുതുന്നുണ്ടോ? അതിലെല്ലാം അപലപിക്കുന്നുണ്ടോ?
( ബല്‍റാമിന്റെ പോസ്റ്റിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും പ്രചാരണം നടത്തുന്നവര്‍ക്കും ഉത്തരം പറയാം)

വിജ്ഞാന്‍ ഭാരതിയെ സംഘി മനസ്സുള്ളവരാണെന്ന സംശയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രധാന പരിപാടിയില്‍ പോലും അവരുടെ സാന്നിദ്ധ്യം ഉണ്ടെന്നു കണ്ടാല്‍ പരിപാടി ബഹിഷ്‌കരിക്കണം എന്നാണ് ശ്രീ ബല്‍റാമിന്റെ നിലപാട് എങ്കില്‍ 2015ല്‍ ബല്‍റാം എവിടെ ആയിരുന്നു?ഇതേ വിജ്ഞാന ഭാരതി സംഘാടനത്തിലുണ്ടായിരുന്ന പരിപാടി ആയിരുന്നു World Oceanic Science Congress കേരള യൂണിവേഴ്‌സിറ്റിയുമായി (KUFOS)സംയുക്തമായി കൊച്ചിയില്‍ വെച്ചു നടന്ന പരിപാടി കോണ്‍ഗ്രസ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. ഫോട്ടോ വിജ്ഞാന ഭാരതി തന്നെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് ഇക്കൂടെ ചേര്‍ക്കുന്നു. അങ്ങയുടെ നേതാക്കളായ കെ. ബാബുവിനെയും ,ഡൊമിനിക് പ്രസന്റേഷനെയും ഒക്കെ കാണാം. അന്നിത് ശ്രദ്ധയില്‍ പെടാഞ്ഞതാണെങ്കില്‍ ഇന്ന് പ്രതികരിച്ചോളൂ.

ഇത്രയും നിലവാരത്താഴ്‌ച്ചയിലേക്ക് ശ്രീ ബലറാം എത്തരുതെന്ന് അപേക്ഷയുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top