01 October Sunday

ശൈലജ ടീച്ചർ, ഈ മന്ത്രിസഭയിൽ ഒരു അദ്‌ഭുതം അല്ലാത്തത് അതുകൊണ്ടാണ്...അഖിലേഷ് എം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
അഖിലേഷ് എം

അഖിലേഷ് എം

എല്ലാം ശരിയാക്കി, 'ധാ കിടക്കുന്നു നിന്റെ ഗംഗ' എന്നു പറഞ്ഞു പിണറായി നിൽക്കുന്ന കഥയല്ല ഇത്. നിരന്തരം ശ്രമിക്കുന്ന, ജോലി ചെയ്യുന്ന, സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന, കാഴ്ച്ചപ്പാട് ഉള്ള സർക്കാർ ആണിത് എന്നാണ്. പെര്‍ഫെക്‌ട്‌ എന്നത് ജനാധിപത്യതിൽ ഒറ്റ ദിവസത്തെ പണിയല്ല. അതിലേക്കുള്ള ഓരോ ദിവസത്തെ പണിയാണ്. അത് ഈ സർക്കാർ ചെയുന്നുണ്ട്. പണിയെടുക്കുന്നുണ്ട്...അഖിലേഷ് എം ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പ്
 
പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നുന്നത് അത് പുലർത്തുന്ന കാര്യക്ഷമതയും ഇച്ഛാശക്തിയുമാണ്. പിണറായി വിജയൻ എന്നു തന്നെ ഉപയോഗിക്കാൻ കാരണം, സർക്കാരിന്റെ തലവൻ എന്നത് കൊണ്ട് മാത്രമല്ല, ആദ്യം സൂചിപ്പിച്ച കാര്യക്ഷമതയുടെ അർത്ഥം ആദ്യം തുടങ്ങുന്നത് അദ്ദേഹത്തിൽ നിന്ന് തന്നെയാണ്.
 
പിണറായി വിജയൻ, ഏത് കാലത്തിലും കുഴമ്പിടൽ രാഷ്ട്രീയം മാതൃക ആക്കിയിട്ടില്ല.
നിരർഥകമായ ഭാവനകൾ കൊണ്ട്, അയാൾ വേട്ടയടപെട്ട കാലത്തും, അവർക്ക് നേരെ ഉമ്മൻചാണ്ടി സ്റ്റയിലിൽ ഒരു ഡിപ്ലോമസി അദ്ദേഹം  പുലർത്തിയിട്ടില്ല. എത്ര വിമർശനങ്ങൾ ഉണ്ടെങ്കിലും, പിണറായി പിണറായി ആയി തന്നെയാണ് മുഖ്യമന്ത്രിയായത്. ഇപ്പോഴും ഭരിക്കുന്നത്.
 
പിണറായി വിജയന്റെ ടീം എന്ന നിലയിൽ മാത്രമല്ല, ഒരു ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകേണ്ട, ദീർഘവീക്ഷണത്തിന്റെയും അധ്വാനത്തിന്റെയും മനുഷ്യപക്ഷത്തിന്റെയും വഴിയിൽ തന്നെയാണ്, മന്ത്രിസഭ മുന്നോട്ട് പോകുന്നത്.
സിംപിൾ ആയി പറഞ്ഞാൽ ഇന്നൊരു റോഡ് പണിഞ്ഞാൽ, അതൊരിക്കലും പാലാരിവട്ടത്തെ ഫ്ലൈ ഓവർ ആകില്ല.
ഒരു സരിതയെ ജോപ്പനോ ബിജു രാധാകൃഷ്ണനോ സ്റ്റേറ്റ്ന്റെ വിശ്വാസതയെ ചന്തയിൽ വിൽക്കില്ല.
 
ശൈലജ ടീച്ചർ അമ്മയല്ല, സഖാവും രാഷ്ട്രീയപ്രവർത്തകയും, അതിന്റെ ഭാഗമായി മന്ത്രിയുമാണ്. 'അമ്മ ദേവി കരുണാമയി സങ്കല്പത്തെക്കാൾ, അവനവനെ ഏൽപ്പിക്കുന്ന ജോലി ഉറക്കമിളച്ചു ചെയുന്ന, കാഴ്ച്ചപ്പാടുള്ള, പൊളിറ്റിക്കൽ ആയ സ്ത്രീ ആണവർ. ഈ മന്ത്രി സഭയിലെ മിക്ക മന്ത്രിമാരും ഉറക്കമിളച്ചു, ഏറെ വൈകി ഓഫീസിൽ നിന്ന് പോകുന്നവരാണ് എന്നാണ് അറിവ്. കമ്മീഷൻ കണക്കൊ, വീട്ടിൽ പോയി നോട്ടെണ്ണി തീർക്കേണ്ട തിരക്കോ ഇല്ലാത്തത് കൊണ്ടാകാം.
 
അടിസ്ഥാനപരമായി,  രാഷ്ട്രീയക്കാരിൽ നിന്ന് സമൂഹം പ്രതീക്ഷിക്കേണ്ടത് എന്താണ്? കാലത്തിനൊപ്പമോ, അതിനു മുന്നോ നടക്കേണ്ട കാഴ്ച്ചപ്പാടും നിലപാടുമാണ്.
ശബരിമല മുതൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കാര്യത്തിൽ വരെ ഉമ്മൻചാണ്ടി പറയുന്നത് കേട്ടാൽ നിലപാടിന്റെ വില നമുക്ക് മനസിലാകും. ആവണക്കെണ്ണയല്ല അത്. രണ്ട് ഇടതുപക്ഷ സർക്കാരും,  സ്വീകരിച്ച നിലപാട്, അവസാനം വരെ മുന്നോട്ട് കൊണ്ട് പോയ നിലപാട്. സർക്കാർ കാലത്തിന്റെ ശരിക്ക് ഒപ്പമാണ് എന്നും, വിട്ടുവീഴ്ചകൾ എന്നത്, സ്വന്തം പക്ഷത്തിന്റെ നിലപാട് തറകളെ ഒറ്റികൊടുക്കൽ അല്ലെന്നും ഈ സർക്കാർ കാണിച്ചു തന്നു.
മുള്ളു മുരിക്ക് മൂർഖാൻപാമ്പ് സവർണ്ണ തമ്പ്രാക്കൾ അണിനിരന്നിട്ടും, ഈ സർക്കാർ തോറ്റ് പോയില്ല. സ്ഥൈര്യം എന്നൊന്നുണ്ട്.
(സംഘി പാളയത്തിൽ തെറി നാമ ഘോഷയാത്ര തുടങ്ങിയതാണ് അതിന്റെ സുഖകരമായ ക്ലൈമാക്സ്)
 
ഉമ്മൻചാണ്ടിയെ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവും കൂടുതൽ ഞാൻ വെറുക്കുന്നത്, അഴിമതിയുടെ കാര്യത്തിൽ അല്ല. സ്വന്തം ഇമേജ് മെച്ചപ്പെടുത്താൻ, ഒരു ക്ലറിക്കൽ പ്രൊസസ് കൊണ്ട്, ശരിയാക്കാമായിരുന്ന, മാക്സിമം പോയാൽ ഒരു വില്ലേജ് ഓഫീസർ ശരിയാക്കണ്ട കാര്യത്തിന് വേണ്ടി, പാവപ്പെട്ടവരേ പൊരിവെയിലിൽ, തിരക്കിൽ നരകിപ്പിച്ചു എന്നതാണ്. തളർന്ന് കിടക്കുന്ന രോഗികളെ വരെ, ബന്ധുക്കൾക്ക്, ആയാളും കോണ്ഗ്രെസ്സ്‌കാരും വിരഹിക്കുന്ന പറമ്പുകളിലേക് കൊണ്ടു വരേണ്ടി വന്നു. അവിടെ ചിതറിയ മുടിയും, മണിക്കൂറുകൾ നീണ്ട അധ്വാനവും ആയി ഷോ കാണിക്കുമ്പോൾ, കാര്യക്ഷമത എന്താണ് എന്നത് ഉമ്മൻചാണ്ടി ഓർക്കാൻ ഇടയില്ല.
 
പിണറായി വിജയനോടുള്ള ഏറ്റവും വലിയ ബഹുമാനവും അത് തന്നെ. അമ്മാതിരി നൂറ്റാണ്ട് മുന്നേയുള്ള പ്രാകൃതരീതിക്ക് പിറകെ, അങ്ങേർ പോകില്ല. ഫേസ്ബുക്ക്ൽ കമെന്റ് ചെയ്ത രോഗിക്ക് സഹായം എത്തിച്ചിട്ട് മറുപടി പറഞ്ഞ ശൈലജ ടീച്ചർ, ഈ മന്ത്രിസഭയിൽ ഒരു അദ്‌ഭുതം അല്ലാത്തത് അതുകൊണ്ടാണ്.
 
അതിതീവ്ര പരിസ്ഥിതി വാദികളോട്, ആചാര പരമ്പര്യകാരോട്, സവർണതയോട് ഒക്കെ കടക്ക് പുറത്തു എന്നു തന്നെ സർക്കാർ പറഞ്ഞു. റോഡിനു നടുക്ക് നിസ്ക്കാരം നടത്തിയുള്ള മുതലെടുപ്പിനോട്  മുഖം നോക്കിയില്ല. ഗെയിൽ പൈപ്പ് ലൈൻ വരാൻ പോകുന്നു. നല്ല റോഡുകൾ വന്നു തുടങ്ങി. ദീർഘതയുള്ള കാഴ്ചയുമായി കിഫ്ബി മുതൽ ബാൻഡികൂട്ട്  റോബോട്ട് വരെ പദ്ധതികൾ വന്ന് തുടങ്ങി.
 
അസുഖത്തിന് ചികിത്സിക്കാൻ മയോക്ലിനിക്കിൽ പോകാനോ, വിദേശത്തു പോകാനോ ആന്റണിയുടെ ആർക്കും വേണ്ടാത്ത ആദർശകുപ്പായം അണിഞ്ഞു രസിച്ചതും ഇല്ല. പോയി വന്നു പണിയെടുത്തു.പ്രളയം, നിപ്പായിൽ ഒക്കെ ജോലി ചെയുന്ന മന്ത്രിമാരെ കണ്ടു. കേന്ദ്രം നിരന്തരം പാലം വലിച്ചിട്ടും, നമ്മൾ അതിനെ മറി കടന്നു.
 
ഈ സർക്കാരിന്റെ വാഴ്ത്തു പാട്ടല്ല ഇത്.
വിയോജിപ്പുകൾ ഉണ്ടാകും.
എല്ലാം ശരിയാക്കി, ധാ കിടക്കുന്നു നിന്റെ ഗംഗ എന്നു പറഞ്ഞു പിണറായി നിൽക്കുന്ന കഥയുമല്ല. നിരന്തരം ശ്രമിക്കുന്ന, ജോലി ചെയ്യുന്ന, സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന, കാഴ്ച്ചപ്പാട് ഉള്ള സർക്കാർ ആണിത് എന്നാണ്. പെര്‍ഫെക്‌ട്‌ എന്നത് ജനാധിപത്യതിൽ ഒറ്റ ദിവസത്തെ പണിയല്ല. അതിലേക്കുള്ള ഓരോ ദിവസത്തെ പണിയാണ്. അത് ഈ സർക്കാർ ചെയുന്നുണ്ട്. പണിയെടുക്കുന്നുണ്ട്...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top