09 May Thursday

എന്തുകൊണ്ട് ദേശാഭിമാനി?...ഉത്തരവുമായി അനീഷ്യ ജയദേവ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2016
'എന്റെ രാഷ്ട്രീയം ആണ് ദേശാഭിമാനി എന്റെ പൊളിറ്റിക്കല്‍ കറക്ട്നെസ്സ് അതിന്റെ വായനയും' ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് മാനെജ്‌മെന്റ് ഇന്‍ ഗവര്‍മെണ്ടില്‍ അസിസ്റ്റന്റ് പ്രൊഫസറായ അനീഷ്യ ജയദേവ് ഫേസ്‌ബുക്കില്‍ എഴുതുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്തുകൊണ്ട് ദേശാഭിമാനി ?

മകളുടെ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്ക് അധികം ശങ്കിക്കേണ്ടി വന്നില്ല

വര്ഷങ്ങളുടെ പഴക്കം, വിട്ടുമാറാത്ത ശീലം ...ഇതൊക്കെയാണ് ദേശാഭിമാനി വായന എനിക്ക്...വര്‍ഷങ്ങള്‍ എന്ന് പറഞ്ഞാല്‍ വായന തുടങ്ങിയെന്നു മുതല്‍....ബാല്യം മുതല്‍ക്കു തന്നെ.

ഒരു ഇംഗ്ളീഷ് പത്രം ഉള്‍പ്പടെ നാല് പത്രങ്ങളായിരുന്നു വീട്ടില്‍ ...ഒരു ലഃലിേറലറ ഫാമിലി ആയിരുന്നു എന്റേത് കൗമാരം വരെ.
ഒരു കമ്മ്യൂണിസ്റ്റ് കുടുംബവും (അത് വളരെ ഉപരിയിലെ കാണാന്‍ സാധിക്കും ആ നാട്ടുമ്പുറത്തു ) രണ്ടു കോണ്‍ഗ്രസ് കുടുംബവും എന്ന് പറയാമോ, ഉവ്വ് പറയാം. അപ്പച്ചന് (അമ്മയുടെ അച്ഛന്‍ ) , കൊച്ചച്ചന് ഒക്കെ ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ല എങ്കിലും ഒരു കടുത്ത വലതു പ്രീഫെറെന്‍സ് ഉണ്ട്. അച്ഛന്‍ അത്തരം വീട്ടിലേക്കു അവതരിപ്പിച്ച ഒരു വിപ്ലവമായിരുന്നു ദേശാഭിമാനി. അപ്പൊ ഈ പത്രങ്ങള്‍ എല്ലാം ഭുജിച്ചാണ് ഞാന്‍ എന്റെ യൗവനം വരെ കഴിച്ചു കൂട്ടിയത്.

എന്റെ രാഷ്ട്രീയം ആണ് ദേശാഭിമാനി എന്റെ പൊളിറ്റിക്കല്‍ കറക്ട്നെസ്സ് അതിന്റെ വായനയും .

അത് കുടുംബജീവിതത്തില്‍ കടന്ന ശേഷവും നിലനിന്നു ഇന്നും നിലനില്‍ക്കുന്നു.

ഞാന്‍ പൊളിറ്റിക്കല്‍ ആയി വളര്‍ന്നത് അതില്‍ കൂടിയും. നിലപാടുകളുടെ പക്ഷഭേദങ്ങളില്‍ കൂടി എന്നെ പത്രം നടത്തുകയും ചെയ്തു. അതുകൊണ്ടു തന്നെ വളര്‍ന്നു പന്തലിച്ച അവസ്ഥയില്‍ ദേശാഭിമാനിയെ മക്കളുടെ വായനയിലേക്ക് എത്തിക്കാന്‍ എനിക്കുള്ള ഔത്സുക്യം ഊഹിക്കൂ. വിജ്ഞാന സമ്പാദനത്തിനുള്ള ഏറ്റവും ചിലവുകുറഞ്ഞ മാര്‍ഗവും കൂടെയാണ് പത്രം. ഭാഷാശുദ്ധിക്ക്, ചിന്തകള്‍ വികസിക്കാന്‍ , ആഴവും പരപ്പും കൈവരാന്‍ ഒക്കെ പത്രം നല്ല ഒരു മാധ്യമമാണ്. ലോകത്തെ അറിയുന്നതോടൊപ്പം അവനവനെ അറിയാനും പത്രം മാര്‍ഗം തന്നെ .

എന്റെ രാഷ്ട്രീയം ആണ് ദേശാഭിമാനി എന്റെ പൊളിറ്റിക്കല്‍ കറക്ട്നെസ്സ് അതിന്റെ വായനയും.

ഇതൊക്കെ ഏതു പത്രത്തിലാണ്‌ ലഭിക്കാത്തത് , ഇത് നിങ്ങളുടെ രാഷ്ട്രീയമല്ലേ എന്ന് ചോദിക്കുന്നവരോട് അതെ , ഇതെന്റെ രാഷ്ട്രീയമായ ശരി ആണ് എന്ന് പറയാന്‍ സങ്കോചമില്ല എന്ന് പറയുന്നതോടൊപ്പം മറ്റേതു പത്രത്തിലും ഇല്ലാത്ത  ഒരു വിശേഷ ഗുണം കിളിവാതില്‍ തന്നെ.

ശാസ്ത്ര സംബന്ധിയായ ഒരു വിദ്യാഭ്യാസം , അതിലേക്കു തുറക്കുന്ന ഒരു കോട്ട വാതിലാണ് ഈ ഒരു സപ്ലിമെന്റ്. വ്യാഴാഴ്ച നമ്മുടെ കൈയില്‍ എത്തുന്ന കിളിവാതിലിലൂടെ കടന്നു പോകുക എന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പോഷകമാണ്. തൊഴില്‍, വിദ്യാഭ്യാസം, നിയമം സ്പോര്‍ട്സ്, എന്നീ മേഖലകളില്‍ നിന്നുള്ള എഴുത്തുകള്‍ കൂടി ഉള്‍പ്പെട്ട കിളിവാതില്‍ വായന മരിച്ചു പോകുന്നു എന്ന് പരിഭ്രമിക്കുന്നവര്‍ ശ്രദ്ധയോടെ കുട്ടികളിലേക്ക് എത്തിക്കുക. അത് വായന സജീവമാക്കുക മാത്രമല്ല പൊളിറ്റിക്കലി കറക്റ്റ് ആയ ഒരു വായന പരിപോഷിപ്പിക്കുകയും ചെയ്യും

ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു..
വിഷയാനുബന്ധം എന്ന നിലയില്‍

http://www.deshabhimani.com/special/latest-news/510642
http://www.deshabhimani.com/…/news-special-11-08-2016/581540
http://www.deshabhimani.com/special/kilivathil
http://www.deshabhimani.com/…/nano-chip-for-water-pu…/592322

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top