26 April Friday

ദൈവമില്ലെങ്കിലോ.ലോ..ലോ..മഴത്തുള്ളിയ്ക്ക് ആര് വേഗം കുറയ്ക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 26, 2016

മഴത്തുള്ളിയുടെ വേഗം പോലും മതാന്ധത പരത്താന്‍ ആയുധമാകുമ്പോള്‍ മഴത്തുള്ളിയുടെ ശാസ്ത്രീയത വിവരിച്ച് വൈശാഖന്‍ തമ്പി എഴുതുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ലൂക്കയിലാണ് ലേഖനം.

ദൈവത്തിന്റെ ഇടപെടല്‍ കാരണമാണ് ആരും മഴത്തുള്ളി തലയില്‍ വീണ് തലപൊട്ടിത്തെറിച്ച് മരിക്കാത്തതെന്ന കണ്ടുപിടിത്തവുമായി ഒരു മുസ്സലിയാരുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

പതിനായിരം കോടി കിലോമീറ്റര്‍ മുകളിലാണത്രേ നമുക്ക് കാണാനാകുന്ന ആദ്യ മേഘപാളി. അവിടെനിന്ന് ഉല്‍ഭവിക്കുന്ന മഴത്തുള്ളി 980 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയിലേക്ക് കുതിക്കുന്ന മഴത്തുള്ളി നമ്മുടെ തലയില്‍ വീണാല്‍ തലയോട് പൊട്ടിത്തെറിച്ചുപോകും.  ഈ മഴത്തുള്ളികളെ അള്ളാഹു പറഞ്ഞ് വേഗത കുറയ്ക്കുന്നതുകൊണ്ട് അള്ളാഹുവിന്റെ അടിമകള്‍ താമസിക്കുന്ന ഭൂമിയുടെ ഒരു കിലോമീറ്റര്‍ മുകളിലെത്തുമ്പോള്‍ മഴത്തുള്ളിയുടെ വേഗത മിനിറ്റില്‍ 980ല്‍നിന്ന് 7 കിലോമീറ്ററായി കുറയുന്നു. അങ്ങനെ ആഘാതത്തില്‍ നിന്നും അവന്റെ അടിമകളെ അള്ളാഹു രക്ഷിക്കുന്നു. ഇതായിരുന്നു പ്രഭാഷണത്തിലെ വാദമുഖം.
ഇതിനു മറുപടിയായി ലൂക്കയിലെ ലേഖനം ഇവിടെ വായിക്കാം:


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top