14 September Sunday

11 ആങ്ങളമാർക്കൊപ്പം അനിയത്തിപ്രാവ്; വൈറലായി വിവാഹ വീഡിയോ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കൊച്ചി> പതിനൊന്ന് സഹോദരന്മാരുടെ ഏക സഹോദരിയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.  പാലക്കാട് ആലത്തൂര്‍ സ്വദേശിനി അര്‍ച്ചനയുടെ വിവാഹ വീഡിയോയാണ് വൈറലായത്. സഹോദരന്മാര്‍ക്കൊപ്പം അര്‍ച്ചന നടക്കുന്നതും അവളെ അവര്‍ തൊട്ടിലാട്ടുന്നതുമാണ് വീഡിയോയിലുള്ളത്. കസിന്‍സ് ഉള്‍പ്പെടെ പതിനൊന്ന് സഹോദരങ്ങളുടെ ഏക സഹോദരിയാണ് അര്‍ച്ചന.

അനിയത്തിപ്രാവ് എന്ന സിനിമയിലെ ' ന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്' എന്ന ​ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ സനോജ് കേശവാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതുവരെ പന്ത്രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്.

 


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top