25 April Thursday

ബലറാമിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ കറുപ്പണിഞ്ഞു: കറുപ്പണിയുന്നത് വംശീയതയെന്ന് എംഎല്‍എ; ഇരട്ടത്താപ്പ് തുറന്നുകാട്ടി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

കൊച്ചി > കോണ്‍ഗ്രസ് എംഎല്‍എയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ഇന്ന് കറുപ്പണിയല്‍ ക്യാമ്പെയ്‌ന്‍ ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗാമായി സോഷ്യല്‍ മീഡിയിലുള്ളവരില്‍ ഏറിയ പങ്കും സ്വന്തം പ്രൊഫൈല്‍ പിക്‌‌ചര്‍ കറുപ്പണിയിച്ച് ക്യാമ്പെയ്‌‌നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ക്യാമ്പെയ്‌ന് കിട്ടികൊണ്ടിരിക്കുന്നത്.

എന്നാല്‍ തനിക്കെതിരെയുള്ള പ്രതിഷേധത്തില്‍ വിറളിപൂണ്ടിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ. പ്രതിഷേധത്തിന്റെ ഭാഗമായ് കറുപ്പണിഞ്ഞതിനെ വംശീയമുഖം കണ്ടെത്തി ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് എംഎല്‍എ ചെയ്യുന്നത്. സവര്‍ണ ബോധം ഇപ്പോഴും തുടരുന്നത് കൊണ്ടാണ് കറുപ്പ് നിറത്തെ സ്വീകരിച്ചതെന്നായിരുന്ന എംഎല്‍എയുടെ പുതിയ കണ്ടെത്തല്‍. എന്നാല്‍ എംഎല്‍എയുടെ വാദത്തേയും പുതിയ കണ്ടെത്തലിനേയും പൊളിച്ചടുക്കുകയാണ് സോഷ്യല്‍ മീഡിയ.

സോഷ്യല്‍ മീഡിയയില്‍ കറുപ്പണിയുന്നത് വംശീയതയാണെങ്കില്‍ 2012 മെയ് 5 , 2014 മെയ് 14 എന്നീ ദിവസങ്ങളില്‍ എംഎല്‍എ എന്തടിസ്ഥാനത്തിലാണ് സ്വന്തം പ്രൊഫൈല്‍ പിക്ചര്‍ കറുപ്പ് നിറം കൊണ്ടളയാടപ്പെടുത്തിയതെന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ ഇതിന് എംഎല്‍എയുടെ ഭാഗത്ത് നിന്നും മറുപടിയൊന്നുമില്ല. എംഎല്‍എയ്ക്ക് ഇരട്ടത്താപ്പാണെന്നും സ്വന്തം നിലപാടില്ലാത്തതിന്റെ പ്രശ്‌നമാണിതെല്ലാം എന്നുള്ള  കമന്റുകളാണ് എംഎല്‍എയുടെ പോസ്റ്റിന് മറുപടി ആയി കിട്ടി കൊണ്ടിരിക്കുന്നത്. എംഎല്‍എയുടെ പഴയ പ്രൊഫൈല്‍ ചിത്രങ്ങള്‍ സഹിതം ഇരട്ടത്താപ്പ് തുറന്നു കാട്ടി പോസറ്റ് ഇടുന്നവരും കുറവല്ല.

എംഎല്‍എയുടെ ഇരട്ടത്താപ്പ് നടപടി കൂടെ പുറത്ത് വന്നതോടെ  എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം കനക്കുകയാണ്.

  എംഎല്‍എയുടെ ഇരട്ടത്താപ്പിനെ തുറന്നു കാട്ടുന്ന പോസ്റ്റുകള്‍
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top