24 March Friday

കാവടിയാട്ടത്തിലെ ഭ്രാന്തന്‍രംഗം വീണ്ടും; സിനിമയെ വെല്ലുന്ന ഡബ്‌‌‌‌സ്‌‌മാഷ് വൈറല്‍

വെബ് ഡെസ്‌ക്‌Updated: Saturday May 5, 2018

കൊച്ചി > മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച സിനിമയാണ് 'കാവടിയാട്ടം'. സിനിമയിലെ ഓരോ രംഗങ്ങളും മലയാളിക്ക് മന:പ്പാഠമാണ്. സിനിമയില്‍ ഏറ്റവും ചിരിയുണര്‍ത്തിയ ജയറാമിന്റെ ഭ്രാന്തന്‍ രംഗത്തിന് ഡബ്‌സ്‌മാഷുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.

സിനിമയിലെ ഓരോ ഷോട്ടിനും സമാനമായാണ് ഡബ്‌സ്‌മാഷും ചിത്രീകരിച്ചിരിക്കുന്നത്. ആധുനിക സജ്ജീകരണങ്ങളൊന്നുമില്ലാതെ തനി നാടന്‍ രീതിയിലായിരുന്നു ചിത്രീകരണം. കയറില്‍ ടയറ് കെട്ടിത്തൂക്കി അതിലിരുന്നാണ് ക്രെയിന്‍ ഷോട്ടുകള്‍ ചിത്രീകരിച്ചിരിക്കുന്നത്.

അരുണ്‍ ദേവാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. എഡിറ്റിംഗ്: അഭിനന്ദ്. പ്രണവ് ബി സാന്‍, പ്രിയേഷ് പി കുമാര്‍, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. 1993ല്‍ അനിയന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ജയറാം, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍.

വീഡിയോ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top