08 June Thursday

നടുക്കത്തിന്റെ ഈ നാളുകളില്‍ ആശയും ആവേശവും നൽകി കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ വാക്കുകൾ

സാം പൈനുംമൂട്Updated: Monday Apr 6, 2020

സാം പൈനുംമൂട്

സാം പൈനുംമൂട്

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളുമായി ഞായറാഴ്ച വൈകിട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുവൈറ്റില്‍ പങ്കെടുത്ത സാം പൈനുംമൂട്  എഴുതുന്നു:

2020 ചരിത്രത്തിൽ അടയാള പ്പെടുത്തുന്നത് എങ്ങനെയാണ്? നമ്മളോ നമ്മുടെ പിതാക്കന്മാരോ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത എന്തൊക്കെയാണ് നാം അനുഭവിക്കുന്നത്? ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് നാം അനുദിനം കേൾക്കുന്നത്. സന്നിഗ്ധമായ ഈ ഘട്ടത്തിൽ ആശയും ആവേശവും നൽകി കേരളത്തിൻ്റെ  മുഖ്യമന്ത്രിയുടെ വാക്കുകൾ!

ജീവസന്ധാരണത്തിനായി ലോകത്തിൻ്റെ 7 വൻകരയിലും പോയി താമസിക്കുന്ന മലയാളികളെ ചേർത്തുനിർത്തി ഞാനും കേരള സർക്കാരും നിങ്ങളോടൊപ്പമുണ്ട് എന്ന് പറയുമ്പോൾ അത് വെറും പാഴ് വാക്കല്ല പിന്നെയോ, സാന്ത്വനത്തിൻ്റെ കരസ്പർശം അതിലുണ്ടെന്ന് സമകാലിക സംഭവങ്ങളിലൂടെ അദ്ദേഹം ബോധ്യമാക്കിയ വസ്തുതയാണ്.

സ്ഥലകാല നിയമങ്ങള മാനിക്കണം, അനുസരിക്കണം ഇതാണ് പ്രധാന നിർദ്ദേശം.
മഹാമാരിയെ നേരിടാൻ എല്ലാ രാഷ്ട്രീയ വൈരവും മറന്ന് കരുതലോടെ , ജാഗ്രതയോടെ അതാതു രാജ്യത്തെ നിയന്ത്രണങ്ങൾ പാലിച്ച് മുന്നേറുക.

ലോക കേരള സഭാംഗങ്ങളും വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളും Ind. Embassy യുമായി സഹകരിച്ച് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

രോഗികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും സ്ഥിതി വിവര കണക്കുകൾ Norka യുമായി പങ്കുവെക്കുക.

ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. അവരുടെ സുരക്ഷ പരമ പ്രദാനമാണ് . അവരെ സഹായിക്കാൻ പ്രവാസി സമൂഹത്തിന് ബാദ്ധ്യതയുണ്ട്. സന്നദ്ധ പ്രവർത്തകർ അതിനു തയ്യാറാകണം

കേരളത്തിലേതുപോലെ കഴിയുമെങ്കിൽ സന്നദ്ധ സേന പ്രവാസി സമൂഹത്തിലും പ്രാവർത്തികമാക്കണം. അതിനുള്ള മനോഭാവം പ്രവാസികളിൽ വളർത്തുകയും പ്രവർത്തന പദ്ധതി തയ്യാറാക്കുകയും വേണം  സന്നദ്ധ സംഘങ്ങൾ.

കൊറോണ പ്രതിരോധത്തിൻ്റെ Task Force , Area  തിരിച്ചുള്ള Data Bank തയ്യാറാക്കണം.

Task Force ൻ്റെ whatsap... Group  സജീവമാകണം.

Online വഴി Disaster Management പOനവും ഇതിനോടൊപ്പം ആകാം പ്രവാസി സന്നദ്ധ പ്രവർത്തകർക്ക്.

രണ്ടു മണിക്കൂർ നീണ്ടുനിന്ന Video Conference ലൂടെ 41 പ്രതിനിധികളിൽ നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടനവധി നിർദ്ദേശങ്ങൾ ഉയർന്നു വന്നു. അതെല്ലാം സശ്രദ്ധം കേൾക്കുന്നതിനും കേന്ദ്ര സർക്കാരിൽ ശ്രദ്ധ പതിപ്പിക്കേണ്ട വിഷയം അവിടെയും കേരളത്തിൽ ചെയ്യേണ്ട കാര്യങ്ങൾ നിശ്ചയമായും ചെയ്യാമെന്ന ഉറപ്പിലാണ് Video Conference അവസാനിപ്പിച്ചത്.

വികസിത രാഷ്ട്രങ്ങൾ എന്നഭിമാനിക്കുന്ന U S A യും Italy, France, Spain , U K ഒക്കെ  നമുക്ക് പാoമാകേണ്ടതാണ്. ആ രാജ്യക്കാരിൽ പലരും കരുതി വെച്ച സമ്പത്ത് അവരുടെ ജീവൻ രക്ഷിക്കാൻ ഉതകിയില്ല!

ഇവിടെയാണ് കേരളം നമുക്ക് മാതൃകയാകുന്നത്. നമ്മുടെ പൊതുജനാരോഗ്യരംഗത്തിൻ്റെ മികവാണ് വലിയ മരണസംഖ്യയിൽ നിന്നും നമ്മെ കരകയറ്റിയത്. 93 വയസ്റ്റുള്ള വൃദ്ധ ദമ്പതികളും സർക്കാർ ചെലവിൽ രോഗ വിമുക്തരായി കേരളത്തിൽ!

മുതലാളിത്ത വ്യവസ്ഥിതി കൊടികുത്തി വാഴുന്ന നാട്ടിൽ ആലോചിക്കാൻ പോലും കഴിയാത്ത കാര്യം  നമ്മുടെ മാതൃസംസ്ഥാനത്ത് സാധ്യമായെങ്കിൽ നാം പുലർത്തുന്ന കേരളാ മോഡൽ തുടർച്ച അനിവാര്യം.

1957 April 5 ന് ലോക മാധ്യമങ്ങളുടെ ശ്രദ്ധയിൽ കേരളം  നിറഞ്ഞു നിന്നു. ഒപ്പം EMS എന്ന മൂന്നക്ഷരവും! ഈ പ്രതികരണം എഴുതുന്നത് 2020 April 5 ന് എന്നതും ഒരു നിയോഗമായി കരുതുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top