25 April Thursday

'ഈ കപ്പല്‍ ട്രംപ് മുക്കിക്കൊണ്ടിരിക്കും; സ്റ്റേ അറ്റ് ഹോം മാറ്റാനായി ആളുകള്‍ തോക്കും തൂക്കി പ്രതിഷേധിക്കുന്നു'

വെബ് ഡെസ്‌ക്‌Updated: Tuesday May 5, 2020

'ഈ കപ്പല്‍ ട്രംപ് മുക്കിക്കൊണ്ടിരിക്കും. സെപ്തംബര്‍ വരെ... ഒക്ടോബര്‍ വരെ. നവംബറില്‍ ഇലക്ഷനാണ്, അന്നേരം ഓറഞ്ച്മാന്‍ ഹോളോഗ്രാമില്‍ പ്രത്യക്ഷപ്പെട്ട് എല്ലാരേം രക്ഷിക്കാന്‍ ശ്രമിച്ച് കൈയ്യടി വാങ്ങുമായിരിക്കും'; എഴുത്തുകാരി ഡോണ മയൂര പറയുന്നു

ഫേസ്‌ബുക്ക് പോസ്റ്റ്


ജൂണോടെ യുഎസ്എ യില്‍ മൂവായിരത്തോളം മരണം ദിനംപ്രതി ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റ കാണിക്കുന്നത്. ഇരുപതോളം സ്റ്റേറ്റുകളില്‍ ഇപ്പോഴും വൈറസ് വ്യാപനം ഉയര്‍ന്നു കൊണ്ടിരിക്കയാണ്.

സ്റ്റേ അറ്റ് ഹോം ഓര്‍ഡര്‍ മാറ്റണമെന്ന ആവശ്യമുന്നയിച്ച് പല മേജര്‍ സിറ്റികളിലും രണ്ടാഴ്ച്ചയിലേറെയായി ആളുകള്‍ തോക്കും തൂക്കി പ്രതിഷേധം നടത്തുന്നുണ്ട്. പലയിടങ്ങളിലും ഈ ആഴ്ച്ചയോടെ സ്റ്റേ അറ്റ് ഹോം ഓര്‍ഡറിന് അയവ് വന്നിട്ടുണ്ട്. ഇവിടെ വൈറസ് വ്യാപിക്കാന്‍ മറ്റ് കാരണമൊന്നും വേണ്ട. ഇപ്പോഴും 'മീറ്റ് പ്രോസസ്സിങ്ങ്' പ്ലാന്റുകളില്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്കാണ് കൊവിഡ് പോസിറ്റീവാകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഈ കപ്പല്‍ ട്രംപ് മുക്കിക്കൊണ്ടിരിക്കും. സെപ്തംബര്‍ വരെ... ഒക്ടോബര്‍ വരെ. നവംബറില്‍ ഇലക്ഷനാണ്, അന്നേരം ഓറഞ്ച്മാന്‍ ഹോളോഗ്രാമില്‍ പ്രത്യക്ഷപ്പെട്ട് എല്ലാരേം രക്ഷിക്കാന്‍ ശ്രമിച്ച് കൈയ്യടി വാങ്ങുമായിരിക്കും. ഒരു ലക്ഷമോ രണ്ടുലക്ഷമോ ആളുകള്‍ മരിക്കുന്നതൊന്നുമല്ല ഫെഡറല്‍ ഗവണ്‍മെന്റിനു പ്രധാനം.

ഞാന്‍ ശൈലജ ടീച്ചറിനെ ന്യൂയോര്‍ക്കറില്‍ വായിച്ച് സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു.പുറത്തേക്ക് ഇനിയും ഇറങ്ങുന്നില്ല. ഇവിടെ കമ്മ്യൂണിറ്റിയില്‍ ഇതുവരെ ഇരുപത്തിയഞ്ച് മരണമായി. നൂറ്റിത്തൊണ്ണൂറ്റിമൂന്ന് കൊവിഡ് പോസിറ്റീവ് കേസുകള്‍ നിലവിലുണ്ട്.

സുരക്ഷിതത്വത്തോളം ഗൗരവം അര്‍ഹിക്കുന്ന മറ്റൊന്നുമില്ല. ഇപ്പോള്‍ കേരളത്തിലായിരിക്കുക എന്നത് പ്രിവിലേജ് തന്നെയാണ്. അതുകൊണ്ട് നാട്ടിലുള്ളവരെ ഓര്‍ത്തു കൂടി ഹൃദയതാളം അവതാളത്തിലാക്കണ്ട എന്ന ഉറപ്പുണ്ട്. ലവ് യൂ ഓള്‍..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top