26 April Friday

ബജറ്റിലെ മോഹന വാഗ്‌ദാനങ്ങള്‍; പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍

പിങ്കോ ഹ്യൂമന്‍Updated: Thursday Feb 1, 2018

പൂച്ചക്കിപ്പോള്‍ മണികെട്ടിയില്ലെങ്കില്‍ അതൊരു അലഞ്ഞുതിരിയുന്ന പട്ടിയായി മാറാം എന്നത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഞാന്‍ വായിച്ചൊരു ആര്‍ട്ടിക്കിളിന്റെ തലക്കെട്ടാണ്.! ജയ്റ്റിലിയുടെ ബഡ്ജറ്റ് കഴിഞ്ഞതും കാണാന്‍ കഴിഞ്ഞ ചില വാട്ട്‌സാപ്പ് ,ഫേസ് ബൂക്ക് കഥകള്‍ കണ്ടപ്പോള്‍ അലഞ്ഞു തിരിയുന്ന പട്ടിയായി വിടാന്‍ ജറ്റ്‌ലിയുടെ ബഡ്‌ജറ്റ് പൂച്ചയെ അനുവദിക്കേണ്ട എന്ന് തോന്നി., മണി കെട്ടാന്‍ ഇനിയും സമയമുണ്ട് !

2022 ല്‍ മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും വിട് എന്ന നരേന്ദ്രമോദി പ്രഖ്യാപനം നടപ്പിലാക്കാന്‍ അരുണ്‍ ജയ്റ്റ്‌ലിയും പ്രതിജ്ഞാബദ്ധനാണ്, അതുകൊണ്ടാണ് ഇത്തവണ അദേഹം 2019 ല്‍ 10 മില്യണ്‍ വീടുകള്‍ നിര്‍മ്മിക്കേണ്ട കാര്യം ബഡ്ജറ്റില്‍ ഓര്‍ത്ത് പറഞ്ഞത്  ഒപ്പം 27505 കോടി രൂപ മാറ്റി വെച്ചു പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കായി, ഇനി 2017-18 ല്‍ എത്ര രൂപ മാറ്റി വെച്ചു എന്നറിയാമോ???? അത് 29043 കോടി രൂപ! എതാണ്ട് 5 % ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ട്
(ഫണ്ട് ഡാറ്റ ചിത്രമായി നല്‍കുന്നു.)

ഇനി 2017 സെപ്റ്റംബറില്‍ എഴുത്തിയ ഇത് സംബന്ധിച്ച കുറിപ്പ് താഴെ വസ്തുതകള്‍ക്ക് വേണ്ടി ചുവടെ ചേര്‍ക്കുന്നു! അന്ന് പറഞ്ഞ ടെക്‌നിക്കല്‍ ഇറര്‍ അഞ്ച് മാസം കഴിയുമ്പോഴും പരിഹരിച്ചിട്ടില്ലാ

എല്ലാ ഇന്ത്യക്കാര്‍ക്കും 2022 ല്‍ വിട് എന്ന നരേന്ദ്ര മോദിയുടെ മോഹന വാഗ്ദാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഒരു കുറിപ്പ്...

മുന്നെയൊരിക്കല്‍ പറഞ്ഞതാണ് ,മന്‍മോഹന്‍ കാലത്തെ പദ്ധതികള്‍ വ്യാപകമായി പേര് മാറ്റി നിലവില്‍ ഈ സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന്..! പഴയ വിഞ്ഞ്, പുതിയ കുപ്പി പരിപാടി. ! പേര് മാറ്റുന്നു എന്നത് മാറ്റി വെച്ചാല്‍ പദ്ധതി നടത്തിപ്പില്‍ എന്താണ് തല്‍സ്ഥിതി എന്ന് കുടി അന്വേഷിച്ചാല്‍ കാര്യങ്ങളില്‍ വ്യക്തത കൈവരും..! 1985ലാണ് ഇന്ദിര ആവാസ് യോജന ആദ്യമായി രാജ്യത്ത് രൂപം കൊള്ളുന്നത്.! മിനിസ്റ്റര്‍ ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റിന്റെ കീഴില്‍ അതൊരു സ്വതന്ത്ര്യ സ്‌കീം ആക്കുന്നത് 1996 ലും.. നരേന്ദ്ര മോദി അധികാരത്തിലേറി 2015ല്‍ പദ്ധതി പുനര്‍ നാമകരണം ചെയ്തു..! പ്രധാനമന്ത്രി ആവാസ് യോജന എന്നാക്കി മാറ്റി,,, സംശയാലുകളായ സംഘികള്‍ ഇന്ദിര ആവാസ് എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്ത് കൊടുത്താല്‍ ആദ്യം വരുന്ന ലിങ്ക് എന്നത് ചുവടെ ചേര്‍ക്കുന്നു...! ഇപ്പോഴും പുറം മോടിയില്‍ മാറ്റം ഉണ്ട്, അകംമോടിയില്‍ ഇന്ദിര ആവാസ് യോജന എന്ന് തന്നെ.

http://www.iay.nic.in/netiay/home.aspx

RLEGP യുടെ കീഴിലായിരുന്നു തുടക്കകാലമായ 1985 മുതല്‍ക്കെ ഈ പദ്ധതി എങ്കില്‍ ,പിന്നിട്ട് 1989 ല്‍ ജവഹര്‍ റസോര്‍ യോജനയുടെ കിഴിലേക്ക് കൊണ്ടു വന്നു..! കുടുതല്‍ ജനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതായ് ഉണ്ട് എന്ന ആലോചനയുടെ അടിസ്ഥാനത്തില്‍ 1996 ല്‍ ഇന്ദിര ആവാസ് യോജന ഒരു സ്വാതന്ത്ര്യ സംവിധാനമാക്കുന്നത്.. കൂടുതല്‍ മനുഷ്യര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്ന തരത്തില്‍ രൂപപ്പെടാന്‍ സ്വതന്ത്ര്യ സംവിധാനമെന്ന നിലയ്ക്ക് ഇന്ദിര ആവാസ് യോജനയ്ക്ക് കഴിയുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു .

പദ്ധതി നടത്തിപ്പിന്റെ 75% കേന്ദ്ര സര്‍ക്കാരും, 25% സംസ്ഥാന സര്‍ക്കാരും എന്ന നിലയ്ക്കാണ് വിഭാവനം ചെയ്തിരിക്കുന്നത് ! നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ 90% ഫണ്ടും കേന്ദ്രം തന്നെയാണ് നല്‍കുന്നത്..

https://web.archive.org/.../20.../http://www.rural.nic.in/RH.htm

ഇനി നമ്മള്‍ക്ക് കണക്കുകളുടെ സ്പന്ദനത്തിലേക്ക് കടക്കാം.... 2002-03 മുതല്‍ 2011 _2012 വരെയുള്ള കാലയാളവില്‍ 20,179000 കോടി വിട്കളാണ് ഇന്ത്യയുടെ റൂറല്‍ മേഖലയില്‍ ഇന്ദിര ആവാസ് യോജനയുമായി ബന്ധപ്പെട്ട് പുര്‍ത്തിയക്കപ്പെട്ടത് ! അതായത് ഒരു വര്‍ഷം ശരാശരി 22420OO വിടുകള്‍ എന്ന കണക്കില്‍.. പക്ഷേ ഈ വസ്തുതകള്‍ ലഭ്യമായിരുന്ന ലിങ്കില്‍ നിന്നും ഇവ ഇപ്പോള്‍ പുര്‍ണമായും മറയ്ക്കപ്പെട്ടിരിക്കുന്നു.. മോദി കഴിഞ്ഞ ഗവ: കണക്കുകള്‍ പാടെ സൈറ്റില്‍ നിന്നും നിക്കം ചെയ്തിരിക്കുന്നു.. പിന്നെയുള്ള 2012-13 & 2013-14 കാലയളവില്‍ പൂര്‍ത്തികരണ ലക്ഷ്യമായി കണ്ടത് 54.9 ലക്ഷം വിട്കളായിരുന്നു.. പക്ഷേ പൂര്‍ത്തിയാക്കപ്പെട്ടത് 37.47 ലക്ഷം യുണിറ്റ് വിടുകളും..! ഇത്രയും വിശദമാക്കിയത് ഇനി വരുന്ന കണക്കുകളുടെ ധാരണയ്ക്ക് വേണ്ടിയാണ്....

2014ല്‍ മോദി അധികാരത്തില്‍ വരുബോള്‍ പദ്ധതിയുടെ പേര് ഇന്ദിര ആവാസ് യോജന എന്ന് തന്നെയാണ്..! 2014-15 കാലയളവില്‍ മോദിയുടെ ഊര്‍ജസ്വലമായാ പ്രവര്‍ത്തനത്തിന്റെ ഫലമായി 5,81,106 യുണിറ്റ് വിടുകള്‍ എന്ന നമ്പറിലേക്ക് അത് താഴ്ന്നു...!

http://rhreporting.nic.in/.../yerawisehousecompleted_report.a...

2015 -16 ല്‍ പേര് മാറ്റി, അതായത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ചു.. PMAY ആയി.. ഈ കാലയളവില്‍ പണിത് പൂര്‍ത്തിയാക്കി എന്ന് അവകാശപ്പെടുന്ന വിടുകളുടെ എണ്ണം എന്നത് 3,49,017 ആണ്.. പക്ഷേ ഇതിന്റെ കണക്ക് നിങ്ങള്‍ക്ക് വെബ് സൈറ്റില്‍ ലഭ്യമാക്കില്ല'.. കാരണം ടെക്‌നിക്കല്‍ ഇറര്‍ ആണ്...! ഇത് ഇപ്പോഴല്ലാ എപ്രില്‍, മെയ് മാസം മുതല്‍ക്കേ ഈ ഒരു നമ്പര്‍ തന്നെയാണ് ആ സൈറ്റില്‍ ലഭ്യമാക്കുന്നത്.. ഇപ്പോഴും ടെക്‌നിക്കല്‍ error പരിഹരിക്കപ്പെട്ടിട്ടില്ലാ..

http://iay.nic.in/netiay/more_2.html

ഇനി വസ്‌തുത എന്താന്ന് വെച്ചാല്‍ മോദി പദ്ധതിയുടെ പേര് മാറ്റിയ കാലം മുതല്‍ ജൂലൈ 31 2017 വരെയുള്ള കണക്കെടുത്താല്‍ 80561 വിടുകള്‍ മാത്രമാണ് പൂര്‍ത്തികരിച്ചിരിക്കുന്നത്...

https://www.bloombergquint.com/.../modi-s-fifty-million-homes...

മോദിയുടെ പുതിയ വാഗ്ദാനം എന്നത് 2022 ല്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വിട് എന്നതാണ്... ഈ അവകാശവാദം നടപ്പിലായാല്‍ 2022 ല്‍ 30 മില്യണ്‍ വിടുകള്‍ അര്‍ബന്‍ മേഖലയിലും, 20 മില്യാണ്‍ വിടുകള്‍ റൂറല്‍ മേഖലയിലും പണി കഴിപ്പിക്കേണ്ടതായ് വരും.! അതായത് 11,100വിടുകള്‍ ദിനം പ്രതി പണിയണം എന്ന്..! നിലവില്‍ 356 വിട് കളാണ് അവര്‍ പണിയണതും..

http://www.newindianexpress.com/.../365-units-built-per-day-a...

അപ്പോള്‍ 2019 ലെ വലിയ നുണയ്ക്ക് അവര്‍ ഇന്നേ തുടക്കമിടുന്നു.. നടപ്പില്‍ വരില്ലായെന്ന് നമ്മളെ പോലെ അവര്‍ക്കും അറിയാം..പക്ഷേ അവര്‍ക്ക് പറയാനുള്ള ഉത്തരവും 2017 ലെ റെഡിയാണ്... ! എന്താണാ ഉത്തരം എന്ന് ചോദിച്ചാല്‍ ' Technical error അഥവ Technical Fault ' എന്നാണ് ആ ഉത്തരം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top