29 March Friday

യു കെ കുഞ്ഞിരാമനെപ്പറ്റി സിപിഐ എം അക്കാലത്ത്‌ പറഞ്ഞിട്ടില്ലേ?...; ഉല്ലേഖ്‌ എൻ പി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 24, 2021

യു കെ കുഞ്ഞിരാമൻ

തലശേരി കലാപത്തിൽ സംഘ്‌പരിവാർ കൊലപ്പെടുത്തിയ സിപിഐ എം നേതാവ്‌ യു കെ കുഞ്ഞിരാമന്റെ മരണത്തെപ്പറ്റി വ്യാജ ആരോപണങ്ങൾ കോൺഗ്രസ്‌ അനുഭാവികൾ ഇന്നും സമൂഹമാധ്യമങ്ങളിൽ ആവർത്തിക്കുകയാണ്‌. അന്തരിച്ച കോൺഗ്രസ്‌ നേതാവ്‌ പി ടി തോമസ്‌ ഉന്നയിച്ച ആരോപണം രണ്ട്‌ ദിവസമായി വീണ്ടും പ്രചരിപ്പിക്കുകയാണ്‌ സൈബർ കോൺഗ്രസുകാർ.  ഈ കള്ളം തുറന്നുകാട്ടുകയാണ്‌ പ്രമുഖ മാധ്യമപ്രവർത്തകനും "Kanur india's bloodiest revenge politics' പുസ്‌തകത്തിന്റെ രചയിതാവുമായ ഉല്ലേഖ്‌ എൻ പി. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം.

ഒരു രക്തസാക്ഷിയെ കള്ള്ഷാപ്പ് വീരനാക്കിയ കഥ

ചർച്ചയ്ക്കും ആരോപണങ്ങൾക്കും ഒരവസാനം വേണമല്ലോ. നീട്ടിക്കൊണ്ടുപോവാൻ വയ്യ വേറെ പലതും ചെയ്യാനുണ്ട്. അതുകൊണ്ട് തന്നെ ഇത് ഈ വിഷയത്തെ പറ്റിയുള്ള അവസാനത്തെ പോസ്റ്റ്‌ ആണ്. ഈയിടെ അന്തരിച്ച സമുന്നതനായ കോൺഗ്രസ്സ് നേതാവ്‌ പി ടി തോമസ് സഖാവ് യുകെ കുഞ്ഞിരാമൻ 1972 ജനുവരി മൂന്നിന് 'ചത്തത്' കള്ള് ഷാപ്പിലെ അടിയിലാണ് എന്നും അല്ലാതെ പള്ളി സംരക്ഷണം നടത്തിയിട്ടല്ലെന്നും ആരോപിച്ചിരുന്നു. ചില രാഷ്ട്രീയ ഹയാനകൾ അത് വലിയൊരു കണ്ടുപിടുത്തമായി അവതരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. അവസരം മുതലെടുക്കുക എന്നത് തന്നെയാണ് അവർ ചെയ്യുന്നത്. അന്തരിച്ച പ്രമുഖന്റെ 'തെളിവുകൾ' രണ്ടായിരുന്നു.

ഒന്ന്.

യു കെ കൊല്ലപ്പെട്ട കാലഘട്ടത്തിൽ സിപിഎം ഒരിക്കൽ പോലും അദ്ദേഹത്തെ പറ്റി പറഞ്ഞില്ലത്രേ. (അത് പച്ചക്കള്ളമാണ് എന്ന്‌ തൊട്ടടുത്ത ദിവസം 1972 ജനുവരി നാലിന്റെ ദേശാഭിമാനി ഒന്നാം പേജ് നോക്കിയാൽ അറിയാം. Attached below).

രണ്ട്.

അന്നുള്ള ഒരു മാർക്‌സിസ്റ്റ്‌ നേതാവും ഒരിക്കലും തലശ്ശേരി ലഹളയുമായി ബന്ധപ്പെട്ടു അസ്സംബ്ലിക്കകത്തോ പുറത്തോ യു കെ യുടെ പേര് ഒരു തവണ പോലും ഉച്ചരിച്ചില്ലത്രേ (താഴെ കൊടുക്കുന്നു ചില images. സഖാക്കൾ എംവി രാഘവൻ, പിണറായി വിജയൻ എന്നിവർ ഈ പ്രശ്നം പലയിടങ്ങളിലായി പരാമർശിച്ചതിന്റെ തെളിവുകളാണ്. അപ്പോൾ ചാരമാവുകയാണ് രണ്ടാമത്തെ വാദം.)

മൂന്ന്‌

തലശ്ശേരി കലാപം നടന്നത് സിപിഎം ശക്തികേന്ദ്രങ്ങളിലാണ് എന്ന വാദത്തിനെതിരെ അന്നത്തെ പ്രമുഖ നേതാവായിരുന്ന പാട്യം ഗോപാലൻ ദേശാഭിമാനിയിൽ 1972ഇൽ ജനുവരി മാസത്തിൽ എഴുതിയതിന്റെ പുനഃപ്രസിദ്ധീകരണം താഴെ കാണാം. അതിലും യുകെ യെ പറ്റി പലതവണ പറയുന്നുണ്ട് (കടപ്പാട്: ഡോക്‌ട‌ർ എ വത്സലൻ, മുൻ വകുപ്പ് മേധാവി, ഹിസ്റ്ററി ഡിപ്പാർട്മെന്റ്, തലശ്ശേരി ബ്രെണ്ണൻ കോളേജ്).

നാല്‌

എം വി രാഘവന്റെ 'ഒരു ജന്മം' എന്ന പുസ്‌ത‌കത്തിൽ 167, 168 പേജുകളിൽ കോൺഗ്രസ്സ്-സംഘി ബന്ധവത്തെപറ്റി പറയുന്നുണ്ട്. ചന്ദ്രൻ എന്ന മുസ്ലീം കടകൾ കൊള്ളയടിച്ചു നിൽക്കുന്ന കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറെ  പറ്റിയും അദ്ദേഹം എഴുതിയിട്ടുണ്ട്. എരഞ്ഞോളിയിലെ കോൺഗ്രെസ്സുകാരനായ രാജൻ എന്ന വ്യക്തി പരസ്യമായി പള്ളി കത്തിക്കുന്നതിനെപ്പറ്റി പറഞ്ഞെന്നും അദ്ദേഹം ആരോപിക്കുന്നു ഈ ആത്മകഥയിൽ. കോൺഗ്രസ്സ് നേതാവിന്റെ 'തെളിവുകളും കണ്ടുപിടുത്തങ്ങളും' ഏവർക്കും വിലയിരുത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top