06 June Tuesday

കൃഷ്ണന്റെ മൊബൈൽ ആരോ ഹാക്ക് ചെയ്‌തത്രേ! ..എന്തൊക്കെ പ്രചരിക്കുമോ ആവോ ...ഇന്റര്‍നെറ്റ്‌ കാലത്തെ മഹാഭാരതവുമായി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Thursday Apr 19, 2018

രാജേഷ് കൃഷ്ണ

രാജേഷ് കൃഷ്ണ

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന ബിജെപിക്കാരനായ ത്രിപുര മുഖ്യമന്ത്രിയുടെ 'കണ്ടെത്തലി'നു സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ.യുകെയില്‍ മാധ്യമ പ്രവര്‍ത്തകനായ രാജേഷ് കൃഷ്ണ ഫേസ്‌ബുക്കില്‍ ഭീമന്‍ കുന്തിയ്ക്കയച്ച കത്തായി എഴുതിയ കുറിപ്പ്

പ്രിയപ്പെട്ട കുന്തിഅമ്മേ,

ക്രെഡിറ്റ് കാർഡിൽ ബാക്കി ഉണ്ടായിരുന്ന കാശിനും സ്വൈപ്പ് ചെയ്തു ചേട്ടൻ ഗാംബ്ലിങ് നടത്തിയതിനാൽ നെറ്റും ഫോണും റീചാർജ് ചെയ്യാൻ കാശില്ലാത്തതിനാലാണ് ഞാൻ കത്തെഴുതുന്നത്.ഇവിടെ ആകെ ക്യാഷ് ലെസ്സ് എക്കോണമിയല്ലേ. ഇവിടെ ഞങ്ങൾക്ക് സുഖം തന്നെ. വിരാടന്റെ രാജ്യത്തെ ഹൈഡ് ആൻഡ് സീക്കിന്റെ ത്രില്ലിലാണ് ഞങ്ങൾ. കങ്കൻ ഫുൾടൈം ഗാംബ്‌ളിംഗാണ്, ഇത് കാണുമ്പോൾ എനിക്ക് അങ്ങോരുടെ കൂമ്പിനിടിക്കാൻ തോന്നാറുണ്ട്. ബൃഹന്നളയായി അർജുനൻ പെൺകുട്ടികളെ ഫ്ലെർട്ട് ചെയ്തു നടക്കുന്നു. ഞാൻ വലലൻ എന്ന പേരിലാണ്, വല്ലപ്പോഴും കുക്ക് ചെയ്യണം. ഗ്രൈൻഡർ പണിമുടക്കുന്ന ദിവസമോ ബാക്കപ്പ് വർക്ക് ആകാതെ കറന്റ് ഇല്ലാത്ത ദിവസമോ അടുക്കളയിൽ ഇത്തിരി പണി കൂടും അത്രതന്നെ. സൈരന്ധ്രിയായ ദ്രൗപതി സൂംബ ഡാൻസും സ്വിമ്മിങ്ങും ഒക്കെയായി സമയം കളയുന്നു.വനിതയും മനോരാജ്യവും കിട്ടാത്തതിൽ അസംതൃപ്തയാണ് ദ്രൗപതി. ഓൺലൈൻ വായിച്ചാൽ ആ ഫീൽ കിട്ടില്ലാത്രേ. ഒരു ശല്യമേയുള്ളു അമ്മ എന്ത് കിട്ടിയാലും ഷെയർ ചെയ്യണം എന്ന് പറഞ്ഞതുകേട്ടിട്ടാവണം വാട്സാപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയറോട് ഷെയർ. എന്റെ ഡേറ്റാ തീർക്കരുതെന്ന് അമ്മയൊന്നു വിളിച്ചുപദേശിക്കണം. നകുലൻ ഗ്രന്ഥികനായി ഫുൾടൈം 'ഹോഴ്സ് പവർ' ചെക്കിങ്ങിലാ. സഹദേവൻ തന്ത്രിപാലനായി ഒരേ ഗോമാതാ സംരക്ഷണം ആണ്. അവന് എന്തായാലും ഭാവിയിൽ മോഡി സർക്കാരിൽ ഒരു സ്ഥാനം ഉറപ്പായി.

കഴിഞ്ഞാഴ്ചത്തെ ക്രൈം വാരികയുടെ ഓൺലൈൻ എഡിഷനിൽ ഞങ്ങളുടെ ജനനത്തെപ്പറ്റി എന്തൊക്കെയോ തോന്ന്യവാസങ്ങൾ എഴുതിയിട്ടുണ്ടെന്ന് കൃഷ്ണന്റെ വാട്ടസ്ആപ് മെസേജ് ഉണ്ടാരുന്നു. ഞങ്ങൾ ഐയൂഐ വഴി ഉണ്ടായതാണെന്ന് ആ ദുര്യോധനനും ദുശ്ശാസനനും തുടങ്ങി ദുശ്ശള വരെയുള്ള ടെസ്റ്റ് ട്യൂബ് ശിശുക്കളോട് പറഞ്ഞുകൊടുക്കാൻ ഭീഷ്മർ അപ്പൂപ്പനോട് പറയമ്മാ.

ആ ശകുനി എന്ന വൃത്തികെട്ടവൻ പാഞ്ചാലി വസ്ത്രാക്ഷേപത്തിന്റെ ക്ലിപ്പ് കണ്ട ഗ്രൂപ്പുകളിലൊക്കെ ഷെയർ ചെയ്യുന്നതായി ഞാൻ അറിഞ്ഞു. കൃഷ്ണന്റെ മൊബൈൽ ആരോ ഹാക്ക് ചെയ്‌തെന്നും ഗോപികമാരുടെ കുളിസീൻ പുറത്തുപോയെന്നും ആ ക്ലിപ്പുകൾ കണ്ട് പുഷ്പകവിമാനത്തിൽ എയർഹോസ്റ്റസ് റിക്രൂട്ട്മെന്റിനു ഓഫറുമായി ചിലർ ഗോപികമാരെ സമീപിച്ചെന്നും കൃഷ്ണൻ സൂചിപ്പിക്കുന്നുണ്ടാരുന്നു. എന്തൊക്കെ പുറത്തുപോയിക്കാണുമോ എന്തോ. കയ്യിൽ സീഡിയും കറക്കി പഞ്ചാരയടിച്ചു നടന്നപ്പഴേ ഞാൻ പറഞ്ഞതാ സൂക്ഷിക്കണമെന്ന്. നാളെത്തന്നെ അമ്മയെ പാണ്ഡവാസ് എവർ യുണൈറ്റഡ് എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ആഡ്‌ചെയ്യാം കേട്ടോ. അതാകുമ്പോൾ അപ്പപ്പോൾ അമ്മയ്ക്ക് വിവരം കിട്ടുമല്ലോ...
കൂടുതൽ വിവരങ്ങൾ അടുത്ത മെയിലിൽ
എന്ന് സ്വന്തം

രണ്ടാമൂഴക്കാരൻ ...!!!

മറ്റ് ചില ചിത്ര ട്രോളുകള്‍

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top