20 April Saturday

ഐഡിയ കൊള്ളാമായിരുന്നു, പക്ഷേ ക്യാമറ ചതിച്ചു; സംസ്‌കൃതത്തില്‍ സ്റ്റാറാകാന്‍ നോക്കിയ ബിജെപി അംഗത്തിന് ട്രോള്‍ പൂരം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 22, 2020

കൊച്ചി > ഒരു സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ട്രോളിന് കഥാപാത്രമായിരിക്കുകയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി അംഗം മഞ്ജു ജി എസ്. സംസ്‌കൃതം മലയാളത്തിലെഴുതി വായിച്ചതാണ് മഞ്ജു വൈറലാകാന്‍ കാരണം.

സംസ്‌കൃതത്തില്‍ വലിയ പാണ്ഡിത്യം ഉണ്ടെന്ന് കാണിക്കാനായിരുന്നു മഞ്ജുവിന്റെ ശ്രമം. എന്നാല്‍ മഞ്ജുവിന്റെ കൈവശമുണ്ടായിരുന്ന കടലാസില്‍ മലയാള അക്ഷരത്തിലെഴുതിയ വാക്യങ്ങള്‍ ഹാളിലുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയില്‍ പതിഞ്ഞു. ഈ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡയില്‍ വൈറലാകുകയും ചെയ്തു. പിന്നാലെ ട്രോളുകളും സജിവമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top