24 April Wednesday

'ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് ആയാലും കൊള്ളാം, ഇമ്മാതിരി പണി ചെയ്യരുത്': വി മുരളീധരനോട് സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Monday Oct 31, 2016

കൊച്ചി > ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനേയും കെ ടി ജലീലിനേയും കടന്നാക്രമിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന് സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ രാജ്യത്ത് സജീവമാകുമ്പോള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കെ ടി ജലീലിന്റെ പ്രവൃത്തി മാതൃകാപരമാണെന്ന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വി മുരളീധരന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ മന്ത്രിമാരുടെ ശബരിമല സന്ദര്‍ശനത്തെ കടന്നാക്രമിച്ചത്. എന്നാല്‍ വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡി അബുദാബി ഗ്രാന്റ് മോസ്ക്ക് സന്ദര്‍ശിച്ചതല്ലേ യഥാര്‍ത്ഥ പിക്നിക്ക് എന്ന ചോദ്യവുമായി ട്രോളന്‍മാരും രംഗത്തെത്തിക്കഴിഞ്ഞു.

' ശബരിമല നല്‍കുന്നത് മതസൌഹാര്‍ദത്തിന്റെ സന്ദേശമാണെന്നും മതം എന്നത് അന്ധതയുണ്ടാക്കേണ്ടതല്ലെന്ന തിരിച്ചറിവ് ഇവിടെ എത്തുന്നവര്‍ക്ക് ഉണ്ടാകും'–

എന്നാണ് ജലീല്‍ ശബരിമല സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് ' തദ്ദേശസ്വയംഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കെ ടി ജലീല്‍ ശബരിമലയെ വെറും ഫോട്ടോ ഓപ്പര്‍ച്ചുനിറ്റിക്കുള്ള പിക്നിക് സ്പോട്ടായി കണ്ടാണ് പോയതെങ്കില്‍ ശരിയല്ലെന്ന് വിമര്‍ശനവുമായി മുരളീധരന്‍ രംഗത്തുവന്നത്. തന്റെ അറിവില്‍ കെ ടി ജലീലിന് അവിടെ പ്രത്യേകിച്ചൊരു റോളും ഇല്ലെന്നും മുരളീധരന്‍ പറയുന്നു. ശബരിമലയെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പര്യത്തിനുള്ള പ്രചരണ വേദിയാക്കി മാറ്റരുതെന്നും മുരളീധരന്‍ പറയുന്നു. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ശബരിമല സന്നിധാനത്തില്‍ ചെന്നപ്പോള്‍ തൊഴുതത് ആത്മാര്‍ത്ഥമായി ഭക്തിയോടെ ആണോ എന്നും മുരളീധരന്‍ ചോദിക്കുന്നു. എന്നാല്‍, ശബരിമലയില്‍ പോകുന്നതിന് ജാതിമത വര്‍ണ്ണ ഭാഷാ തടസ്സങ്ങള്‍ ഒന്നും തന്നെയില്ലെന്നും അത് നൂറ്റാണ്ടുകളായി അങ്ങിനെ തന്നെയാണെന്നും പറഞ്ഞാണ് മുരളീധരന്‍ ഫേസ്ബുക്ക് തുടങ്ങിയത്.

ഫേസ്‌ബുക്ക് പോസ്റ്റിനുള്ള ആദ്യ കമന്റില്‍ മുരളീധരന്‍ ഇത്ര തരം താഴരുതെന്നാണ് ബിജെപി അനുഭാവി പ്രതികരിച്ചത്. 'ഇമ്മാതിരി പണി ചെയ്യരുത് അത് ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ് ആയാലും കൊള്ളാം'– എന്നും കമന്റില്‍ പറയുന്നു.

മറ്റ് ചില പോസ്റ്റുകള്‍:



'ചാനല്‍ ചര്‍ച്ചകളില്‍ ഏറ്റവും അധികം കണ്ണിങ്ങ് ആര്‍ഗ്യുമെന്റുകള്‍ ഉന്നയിക്കുന്ന ആളാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു. പുള്ളി സ്ഥിരമായി ഉന്നയിക്കുന്ന ഒരു വാദമായിരുന്നു അയ്യപ്പനെ കാണാന്‍ പോകുന്ന ഹൈന്ദവര്‍ വാവരേയും സന്ദര്‍ശിക്കുന്നു നാളിതുവരെ എന്നാല്‍ വാവരെ സന്ദര്‍ശിക്കാന്‍ വന്ന എത്ര മുസ്ളിമുകള്‍ അയ്യപ്പനെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന്?

ഇപ്പോള്‍ ജലീല്‍ പോയതോടെ ശബരിമല പിക്നിക് സ്പോട്ടാക്കരുത് വി മുരളീധരന്‍ എന്താല്ലെ'..

വി മുരളീധരനെ ശബരിമലയില്‍ കയറ്റരുത്.
കാരണം അദ്ദേഹം തന്നെ പറയുന്നുണ്ട്; 'അയ്യപ്പ സന്നിധിയില്‍ ഭക്തനായി പോകുന്നതിന് ജാതിമത വര്‍ണ്ണ ഭാഷാ തടസ്സങ്ങള്‍ ഒന്നും തന്നെയില്ല. അത് നൂറ്റാണ്ടുകളായി അങ്ങിനെ തന്നെയാണ്. നിരവധി ഹിന്ദു ഇതര മതസ്ഥര്‍, അയ്യപ്പനില്‍ വിശ്വാസമര്‍പ്പിച്ച് അവിടെ പോകാറുണ്ട്. ' (മുരളീധരന്റെ ഫേസ്ബുക് പോസ്റ്റ്)
ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്നും ഇതര മതക്കാര്‍ ശത്രുക്കളെന്നും പറയുന്ന സംഘടനയുടെ ആജ്ഞാനുവര്‍ത്തിയായ നേതാവാണ് മുരളീധരന്‍.

ശബരിമല പോലെ സര്‍വ മതസ്ഥര്‍ക്കും കടന്നു ചെല്ലാവുന്ന ആരാധനാലയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംസ്കാരം ആര്‍ എസ് എസിന്റേതില്‍ നിന്ന് ഭിന്നമാണ്. അത് കൊണ്ട് തന്നെ വെറുപ്പിന്റെയും മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും വക്താക്കള്‍ക്ക് ശബരിമലയില്‍ കയറാന്‍ അവകാശമില്ല.

പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎഇ സന്ദര്‍ശന വേളയില്‍ യുഎഇ ഉന്നതവിദ്യാഭ്യാസ മന്ത്രി ഷേഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനൊപ്പം ഷേഖ് സൈദ് ഗ്രാന്റ് മോസ്ക്കില്‍ വെച്ച് പകര്‍ത്തിയ സെല്‍ഫി ചിത്രം. വി മുരളീധരനുള്ള മറുപടിയായി സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് ചിത്രം ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎഇ സന്ദര്‍ശന വേളയില്‍ യുഎഇ ഉന്നതവിദ്യാഭ്യാസ മന്ത്രി ഷേഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനൊപ്പം ഷേഖ് സൈദ് ഗ്രാന്റ് മോസ്ക്കില്‍ വെച്ച് പകര്‍ത്തിയ സെല്‍ഫി ചിത്രം. വി മുരളീധരനുള്ള മറുപടിയായി സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് ചിത്രം ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്.

കെ ടി ജലീല്‍ മന്ത്രി എന്ന നിലയില്‍ ശബരിമലയില്‍ പോയതിനെയും അവിടത്തെ ആരാധനാ രീതിയില്‍ പങ്കു ചേര്‍ന്നതിനെയും അപഹസിക്കാന്‍ മുരളീധരന് എന്താണ് അവകാശം? ശബരിമലയുടെയോ മറ്റേതെങ്കിലും ആരാധനാലയത്തിന്റെയോ നടത്തിപ്പ് മുരളീധരനെ ആരും ഏല്പിച്ചിട്ടില്ല.

അമ്പലങ്ങളെ ആയുധജപ്പുരകളാക്കുകയും ആയുധ പരിശീലന കേന്ദ്രങ്ങളാക്കുകയും ചെയ്യുന്ന സംഘത്തെ ആദ്യം പുറത്താക്കി പാടിയടക്കണം. 'പിക്‌നിക് കേന്ദ്രങ്ങളാ'കുന്നതിനേക്കാള്‍ മോശമാണ് ചോരപുരണ്ട ആയുധനകളുടെ സൂക്ഷിപ്പ് കേന്ദ്രമായി ആരാധനാലയങ്ങള്‍ മാറുന്നത് എന്ന് സമ്മതിച്ചു, ആര്‍ എസ് എസിനോട് അതില്‍ നിന്ന് പിന്മാറണം എന്ന് പറയാനുള്ള ചങ്കൂറ്റം മുരളീധരന് ഉണ്ടോ? ഇല്ലെങ്കില്‍ വെറുതെ ബഹളം വെയ്ക്കരുത് എന്ന് പി എം മനോജ് ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top