19 April Friday

ഒരു പാസ് നൽകാൻ എന്താണ് പ്രശ്‌നം? മിനേഷ് രാമനുണ്ണി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 10, 2020

ലോക്ക്ഡൗൺ മൂലം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ ധാരാളം പേർ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കൃത്യമായ പരിശോധനയും നിരീക്ഷണവും ഉറപ്പാക്കാൻ പാസ് മൂലമാണ് അതിർത്തി കടത്തിവിടുന്നത്. ഓരോ ചെക്ക്‌പോസ്റ്റിലൂടെയും ഓരോദിവസവും സാധ്യമാകുന്നവരെയാണ് ഇപ്പോൾ കടത്തിവിടുന്നത്. എന്നാൽ എല്ലാവർക്കും ഒരുമിച്ച് പാസ് നൽകിയാൽ എന്താണ് പ്രശ്‌നമെന്നും എല്ലാവരെയും ഒരേപോലെ കടത്തിവിട്ടുകൂടേയെന്നും ചിലർ ചോദ്യം ഉന്നയിക്കുന്നുണ്ട്. പാസ് വിതരണം എന്തിനാണെന്നും കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളോട് ഇത് എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്നതിനെക്കുറിച്ചും മിനേഷ് രാമനുണ്ണി എഴുതുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ഒരു പാസ് നൽകാൻ ഇത്ര പ്രശ്‌നം എന്താണ് എന്ന് അന്വേഷിച്ചപ്പോഴാണു അവർ വഴി കോവിഡ് രോഗവ്യാപനം തടയാൻ കേരളം നടത്തുന്ന മുന്നൊരുക്കങ്ങളെക്കുറിച്ച് മനസിലായത്.

നമ്മൾ ഇപ്പോൾ സ്വീകരിച്ചു പോരുന്ന നടപടി ക്രമം ആണ് താഴെ കൊടുത്തിരിക്കുന്നത്.

1. പാസ്സ് ആവശ്യം ഉള്ള വ്യക്തി അപേക്ഷ സമർപ്പിക്കുന്നു (വെബ്‌സൈറ്റ് വഴി )

2. ഈ വിവരങ്ങൾ അതതു ജില്ലാ ഭരണകൂടത്തിനു കൈമാറുന്നു .

3.പ്രാഥമിക പരിശോധനക്ക് ശേഷം ഈ അപേക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് കൈമാറുന്നു . തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത് അതാത് വാർഡിന് കൈമാറുന്നു .

4. ഓരോ വാർഡിലും മെമ്പർ,
ആരോഗ്യ പ്രവർത്തകർ,
ആശ വർക്കർ തുടങ്ങിയ ആളുകൾ ഉൾപ്പെടുന്ന ഒരു ടീം വരുന്ന വ്യക്തിയുടെ വീട്ടിൽ ഹോം ക്വാറന്റൈൻ ഉള്ള സൗകര്യം ഉണ്ടോ എന്ന് ഉറപ്പുവരുത്തുന്നു(സിംഗിൾ ബെഡ്റൂം വിത്ത് അറ്റാച്ഡ് ബാത്രൂം ). ഹൈ റിസ്‌ക് കാറ്റഗറി ഉള്ള ആരെങ്കിലും ആ വീട്ടിൽ ഉണ്ടോ എന്ന് അന്വേഷിക്കുന്നു.

5. ഹോം ക്വോറന്റൈൻ സാധ്യം അല്ല എങ്കിൽ തൊട്ടടുത്ത ക്വോറന്റൈൻ സെന്റർ എവിടെ ആണ് എന്ന് അന്വേഷിക്കുന്നു.

6. അവിടെ ആവശ്യത്തിന് സൗകര്യം ഉണ്ട് എന്ന് ഉറപ്പ് വരുത്തുന്നു.

7. ഈ വിവരങ്ങൾ എല്ലാം പഞ്ചായത്തിനും പിന്നീട് ജില്ലാ ഭരണം കൂടത്തിനും കൈമാറുന്നു.

8. ജില്ലാ ഭരണകൂടം വീണ്ടും പരിശോധിച്ച് ചെയ്ത് എല്ലാം പാലിക്കപ്പെടുന്നുവെങ്കിൽ പാസ്സ് അനുവദിക്കുന്നു .

ഏകദേശം ഇതാണ് ഇപ്പോൾ തുടർന്ന് വരുന്ന രീതി.

ഇത്രയും വിപുലമായ ഒരു സിസ്റ്റം അട്ടിമറിക്കാനാണ് യുഡിഎഫ് ഇപ്പോൾ ശ്രമിക്കുന്നത്. വലിയ തോതിൽ സമൂഹ വ്യാപനം നടക്കുന്ന അയൽ സംസ്ഥാനങ്ങളിൽ റെഡ് സോൺ അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും പാസില്ലാതെയും ക്രമം പാലിക്കാതെയും എത്തുന്ന അനവധി പേരെ യാതൊരു വ്യവസ്ഥയും ഇല്ലാതെ സംസ്ഥാനത്ത് പ്രവേശിപ്പിക്കുകയും ഒടുവിൽ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനം തകരുകയും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഏക വർഗ്ഗം കേരളത്തിലെ യു ഡി എഫ് നേതൃത്വമാണ്.

യു ഡി എഫ് നേതാക്കൾ ഇതുവരെ പറഞ്ഞിരുന്ന അമേരിക്കൻ മോഡൽ മിറ്റിഗേഷൻ മെത്തേഡും രാജസ്ഥാൻ മാതൃകയും ഇന്ത്യക്കാരന്റെ ഇമ്യൂണിറ്റിയും 30 ഡിഗ്രിയുടെ ശക്തിയും ഒക്കെ ചെവിക്കൊണ്ടിരുന്നെങ്കിൽ നാം എവിടെ എത്തുമായിരുന്നു എന്നു കൂടി ഓർക്കുക.

അവരെ ചെവിക്കൊള്ളണോ അതോ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന സർക്കാരിനേയും ആരോഗ്യ സംവിധാനങ്ങളേയും അനുസരിച്ച് സെൻസിബിൾ ആയി കാത്തിരിക്കണോ എന്നതൊക്കെ മലയാളികൾ തീരുമാനിക്കേണ്ട കാര്യമാണ്. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top