26 April Friday

'ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ'; കടുത്ത വിമര്‍ശനവുമായി ടൊവിനോ

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

കൊച്ചി > തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്താതലക്കെട്ട് നല്‍കിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടന്‍ ടൊവിനോ തോമസ്. 'സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ച് ജീവിക്കും' എന്ന തലക്കെട്ടോടെ ടൊവിനോയുടെ ചിത്രം സഹിതം നല്‍കിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്‌ബുക്ക് പേജിലും വാര്‍ത്തവന്നയുടനെ ടൊവിനോ തന്നെയാണ് കമന്റായി വാര്‍ത്തയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 

'ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് നൂസേ. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡിംഗ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള്‍ കിളയ്‌‌ക്കാന്‍ പോകുന്നത് തന്നെയാണ്. ഷെയിം ഓണ്‍ യു ഏഷ്യാനെറ്റ് ന്യൂസ്' -ഇതായിരുന്നു ടൊവിനോയുടെ കമന്റ്.



ഇന്ന് രാവിലെ പി ജയരാജന്റെ പേരിലും ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത നല്‍കിയിരുന്നു. 2017ല്‍ സ്ഥാപിച്ച ഫ്‌ളക്‌സിന്റെ ചിത്രമെടുത്ത് 'സിപിഐ എം വിഭാഗീത' എന്ന തലക്കെട്ടോടെ പുതിയ വാര്‍ത്തയായിട്ടായിരുന്നു ഏഷ്യാനെറ്റ് നുണ ചമച്ചത്. വ്യാജവാര്‍ത്തക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ കൊടുത്ത വാര്‍ത്ത വെബ്‌സൈറ്റില്‍ നിന്നും ഏഷ്യാനെറ്റ് പിന്‍വലിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top