തിരുവനന്തപുരം > ഫേസ്‌ബുക്കിനും ട്വിറ്ററിനും പുറമേ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഇനി യൂട്യൂബിലും. താൻ യൂട്യൂബ് ചാനൽ ആരംഭിക്കുന്ന വിവരം മന്ത്രി തന്നെയാണ് ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. കേരളത്തിലെ വികസന പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അവതരണങ്ങളാകും ഇതിൽ ഉണ്ടാവുകയെന്ന് തോമസ് ഐസക്ക് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കേരള വികസന മാതൃകയെക്കുറിച്ചുള്ള ചാനലിലെ ആദ്യ യൂട്യൂബ് വിഡിയോയും മന്ത്രി ഫേസ്‌ബുക്കിൽ പങ്കുവച്ചു. സിഡിഎസിലെ തന്റെ പഴയ എംഫിൽ ക്ലാസ് മുറിയിൽ വെച്ചാണ് വീഡിയോയുടെ ചിത്രീകരണം. ‘കേരള വികസന മാതൃക’ എന്ന പ്രയോഗം ആദ്യം കേൾക്കുകയും പിന്നീട് നിരവധി തവണ ചർച്ച ചെയ്യുകയും ചെയ്‌ത ഇടമാണിതെന്ന് അദ്ദേഹം അനുസ്‌മരിച്ചു. എന്താണ് കേരള വികസന അനുഭവം? താഴ്‌ന്ന സാമ്പത്തിക സ്ഥിതിയിൽപ്പോലും സാധാരണക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതം ഇവിടെ ഉറപ്പുവരുത്താൻ കഴിഞ്ഞതെങ്ങനെ?‐ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ആദ്യ യൂട്യൂബ് വീഡിയോ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..