25 May Saturday

‘‘നുണപ്രചരണം നടത്തുന്ന സംഘികൾ പകർച്ച വ്യാധി പടർത്തുന്ന കൊതുകുകളെ പോലെ, കോവളം കൊട്ടാരം വിറ്റത് വാജ്പേയി സര്‍ക്കാർ’’ ‐ തോമസ്‌ ഐസക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 1, 2018

ചെങ്കോട്ടയുടെ നടത്തിപ്പവകാശം ഡാൽമിയ ഗ്രൂപ്പിന്‌ കൈമാറിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ മറയ്‌ക്കാൻ കോവളം കൊട്ടാരം വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന വ്യാജ പ്രചരണം നടത്തുന്ന ബിജെപി ഐടി സെല്ലിനെ പരിഹസിച്ച്‌ ടി എം തോമസ്‌ ഐസക്ക്‌. കേന്ദ്ര സര്‍ക്കാരിന്റെ കോടതിയിലെ വാദങ്ങളും സത്യവാങ്മൂലങ്ങളും മറന്നുള്ള സംഘികളുടെ പ്രകടനത്തെ അതേ രേഖകൾ ഉദ്ധരിച്ചു തന്നെ തോമസ്‌ ഐസക്ക്‌ തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ പൊളിച്ചു കാട്ടുന്നു.

തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ :

പക‍ര്‍ച്ചവ്യാധി പടര്‍ത്താനുള്ള നിയോഗം കൊതുകിന്റെ തലവിധിയാണ്. ബോധവത്കരണം നടത്തി ആ ജീവിയെ നേര്‍വഴിയ്ക്കു നയിക്കാനാവില്ല. അതുപോലെയാണ് നുണപ്രചരണം നടത്തുന്ന സംഘികളുടെ കാര്യം. നുണയല്ലാതെ മറ്റൊന്നും എഴുതാനോ പറയാനോ പ്രചരിപ്പിക്കാനോ അവര്‍ക്കു കഴിയില്ല. അതവരുടെ ജന്മവാസനയാണ്.  അക്കൂട്ടര്‍ വസ്തുതാപരമായി സംവദിക്കുമെന്നോ അന്തസായി വാദപ്രതിവാദം നടത്തുമെന്നോ പ്രതീക്ഷിക്കുക വയ്യ.  അവര്‍ തുടര്‍ച്ചയായി നുണ പറയും. ഒരാളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ലാഭം.

കോവളം കൊട്ടാരം വില്‍പനയെച്ചൊല്ലിയാണ് സംഘികളുടെ പുതിയ അഭ്യാസം. കൊട്ടാരം വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരാണത്രേ. പല ഐഡികളില്‍ നിന്ന് ഈ അസംബന്ധം തുരുതുരാ പ്രവഹിക്കുകയാണ്. എന്താണ് വസ്തുത?

എന്താണ് കോവളം കൊട്ടാരത്തിന്റെ ചരിത്രം? ഈ കൊട്ടാരത്തിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശത്തെച്ചൊല്ലി ധാരാളം കേസുകള്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമുണ്ട്. ആ കേസുകളില്‍ കേന്ദ്രസര്‍ക്കാരും കക്ഷിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളും സത്യവാങ്മൂലങ്ങളും പൊതുരേഖയാണ് എന്നുപോലും ഓര്‍മ്മിക്കാതെയാണ് സംഘികളുടെ കോളാമ്പി പ്രകടനം.

ഉദാഹരണത്തിന് Kovalam Hotels Ltd vs State Of Kerala on 7 January, 2011 എന്നൊരു വിധിന്യായമുണ്ട്. കേരള ഹൈക്കോടതി വക. അതില്‍ Pleadings and arguments of Union of India & ITDC എന്ന തലക്കെട്ടില്‍ അഞ്ചാമത്തെ പാരഗ്രാഫു മുതല്‍ കൊട്ടാരവില്‍പനയുടെ ചരിത്രം കേന്ദ്രസര്‍ക്കാര്‍ വിവരിച്ചിട്ടുണ്ട്. ആറാമത്തെ ഖണ്ഡിക താഴെ ഉദ്ധരിച്ചു ചേര്‍ത്തിരിക്കുന്നു.

The 5th respondent Union of India(UOI) has filed a counter affidavit stating that it had requested the State of Kerala to acquire land in order to develop the same as an international tourist resort and the land was acquired from Shree Makayiram Thirunal Rama Verma Valiyakoyil Thampuran upon payment of compensation and UOI acquired free hold land to the extent of 43 acres against a payment of Rs.9,50,534.39 to the State of Kerala vide Exts.P1 and P2. Besides that, a balance of 21 acres was also acquired from the State Government over a period of time thereby totalling 64.5 acres. The UOI states that ITDC began to operate the property as a resort in the year 1972 and that ITDC was in un-interrupted possession of that property which was transferred to it by the UOI for valid consideration and ITDC had acquired absolute, clear and marketable title and enjoyed an exclusive and peaceful possession of the properties with a valid title for the period commencing from 1970 till 2002. The UOI further makes reference to different documents including the Thandaper Register of the Vizhinjam Village Office, showing  the General Manager, ITDC as the registered owner in the Thandaper Account and the Settlement Register prepared on the basis of re-survey showing ITDC property. The Puramboke Register is also referred to, to show that the item is shown as ITDC puramboke. Different other materials are also referred to in the counter affidavit of the UOI to conclude its stand that ITDC had valid title to the said property at all times.

 1972  മുതല്‍ ആ സ്ഥലം ഐടിഡിസിയുടെ വകയാണ്. വില്ലേജ് രേഖകള്‍ പ്രകാരം ഐറ്റിഡിസിയുടെ ജനറല്‍ മാനേജരാണ് വസ്തുവിന്റെ ഉടമ. 2002ല്‍ എന്തു സംഭവിച്ചു? ഇംഗ്ലീഷ് വായിച്ചു മനസിലാക്കാന്‍ ശേഷിയുള്ള സംഘികളുടെ ശ്രദ്ധ മേപ്പടി വിധിയുടെ ഏഴാം ഖണ്ഡികയുടെ ആദ്യവാചകത്തിലേയ്ക്കു ക്ഷണിക്കുന്നു. In continuation of the aforesaid assertion of the title of ITDC, the UOI proceeds to state in its counter affidavit that in furtherance of the disinvestment policy, all the business including all assets which includes Schedule land was transferred by ITDC to the writ petitioner as per the sale by transfer of shares and such transfer is perfectly valid. In terms of the transfer documents, the business including all liabilities of Kovalam Ashoka Beach Resort was transferred to the petitioners during July, 2002 and no objections were received against disinvestment process either form the State of Kerala or any one else.

കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ നയത്തിന്റെ ഭാഗമായി 2002ലാണ് കോവളം ഹോട്ടല്‍ വില്‍പന നടന്നത്. വിറ്റത് കേന്ദ്രസര്‍ക്കാര്‍. വാങ്ങിയത് എം ഫാര്‍ ഗ്രൂപ്പ്. വില ഏതാണ്ട് 44 കോടി രൂപ. 2002ല്‍ ആരായിരുന്നു കേന്ദ്രം ഭരിച്ചത്? അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍.  കാശു വാങ്ങി കീശയിലിട്ടത് ഐറ്റിഡിസി.

അതായത്, പ്രിയപ്പെട്ട സംഘികളേ, കോവളം കൊട്ടാരം എം ഫാര്‍ ഗ്രൂപ്പിനു വിറ്റത് ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള  കേന്ദ്രസര്‍ക്കാരാണ്.  2002 ജൂലൈ മാസത്തി‍ല്‍. ഇത്തരം വില്‍പനകള്‍ക്ക് ഇന്ത്യയിലാദ്യമായി ഒരു വകുപ്പുണ്ടാക്കി മന്ത്രിയെ നിശ്ചയിച്ചതും എന്‍ഡിഎ സര്‍ക്കാരാണ്. അരുണ്‍ ഷൂരി ആയിരുന്നു മന്ത്രി.

കോവളം കൊട്ടാരം എംഫാര്‍ ഗ്രൂപ്പിനു വിറ്റ കേന്ദ്രസ‍ര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചതും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതും സിപിഎമ്മും എല്‍ഡിഎഫുമാണ്. 2006 അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വില്‍പന അസാധുവാക്കി കൊട്ടാരം ഏറ്റെടുക്കാന്‍ നിയമം കൊണ്ടുവന്നു. ഈ നിയമത്തിനെതിരെ കൊട്ടാരത്തിന്റെ ഉടമസ്ഥര്‍ കോടതിയെ സമീപിച്ചു. ഈ കേസില്‍  ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ നിന്നാണ് മുകളില്‍ ഉദ്ധരിച്ചത്. ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. അവിടെയും വിധി പ്രതികൂലമായിരുന്നു. ഈ കോടതികളിലെല്ലാം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന കേരളത്തിന്റെ വാദങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരും ഐടിഡിസിയും.

പൊതുമേഖലാ സ്ഥാപനങ്ങളും പൈതൃക സ്മാരകങ്ങളും ഇതുപോലെ കച്ചവടം ചെയ്യുന്നതിന് എന്നും സിപിഎം എതിരാണ്. നുണയെഴുതുന്ന സംഘികള്‍ക്ക് അങ്ങനെയൊരു നിലപാടുണ്ടെങ്കില്‍ ഈ നയത്തിനെതിരെ കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരായ പ്രക്ഷോഭത്തില്‍ അണിനിരക്കുകയാണ് അവര്‍ ചെയ്യേണ്ടത്. അല്ലാതെ, ആടിനെ പട്ടിയാക്കുന്ന കുപ്രചരണങ്ങള്‍ ഒഴുക്കി വിടുകയല്ല. ആ പരിപ്പ്  കേരളത്തില്‍ വേകാന്‍ പോകുന്നില്ല.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top