18 April Thursday

അപ്പോള്‍ നിങ്ങള്‍ കമ്പ്യൂട്ടറിനെ എതിര്‍ത്തതോ ?...ആര്‍ കെ ബേബി പെരിഞ്ഞനം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019

ട്രാക്ടറുകളും കമ്പ്യൂട്ടറുകളും വന്നപ്പോൾ എതിർത്ത നിങ്ങള്‍ ഇപ്പോള്‍ കമ്പ്യൂട്ടറും സ്മാർട് ഫോണും പിടിച്ചല്ലേ നടപ്പ് എന്ന ചോദ്യം കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കും ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും പലപ്പോഴും നേരിടേണ്ടി വരുന്നു...ഈ വിഷയത്തില്‍ ആര്‍ കെ ബേബി പെരിഞ്ഞനം എഴുതിയ ഫേസ്‌‌ബുക്ക് പോസ്റ്റ് താഴെ:

കമ്മ്യൂണിസ്റ്റു പാർട്ടിക്കാരുമായ് സംവാദത്തിലേർപ്പെട്ട് ഉത്തരം മുട്ടുമ്പോൾ കോൺഗ്രസ്സുകാരും സങ്കികളും മറ്റ് സകല
കമ്മ്യൂണിസ്റ്റ് വിരുദ്ധ അരാഷ്ട്രീയ വാദികളും രക്ഷപ്പെടാൻ സ്ഥിരമായ് പയറ്റുന്ന
അവസാന അടവുകളിലൊന്നാണ്
ട്രാക്ടറുകളും കമ്പ്യൂട്ടറുകളും വന്നപ്പോൾ
എതിർത്തവരല്ലേ നിങ്ങളെന്ന ചോദ്യവും
എന്നിട്ടും കമ്പ്യൂട്ടറും സ്മാർട് ഫോണും പിടിച്ചല്ലേ
ഇപ്പോഴും നടക്കുന്നതെന്ന പുച്ഛിക്കലും

പാർട്ടി സഖാക്കളിൽ ചെറിയൊരു വിഭാഗവും ഇതേ ചോദ്യം പരസ്പര തർക്കങ്ങളിൽ
സ്വയം ഉന്നയിക്കാറുണ്ട് എന്നതും
കുയുക്തി നിറഞ്ഞ ഈ ആരോപണം
എത്ര പ്രചാരം നേടിയെന്ന് കാണിക്കുന്നുണ്ട്

എന്താണ് സത്യാവസ്ഥ....?

കമ്മ്യൂണിസ്റ്റുകാർ യന്ത്രങ്ങൾക്കും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾക്കും എതിരാണോ
ട്രാക്ടറുകൾക്കും കമ്പ്യൂട്ടറുകൾക്കും എതിരായിരുന്നോ ?
കോൺഗ്രസ്സുകാരുടേയും സങ്കികളുടേയും
നിലപാട് നേരെ മറിച്ചുമായിരുന്നോ

നമുക്ക് പരിശോധിക്കാം

എല്ലാ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും വേണ്ടെന്ന് വെച്ച് ഒരമ്പത് കൊല്ലം പിന്നോട്ട് പോകണമെന്ന് പറഞ്ഞ ഒരാളുണ്ടായിരുന്നു
ചർക്കയിൽ കൈ കൊണ്ട് നൂൽ നൂറ്റെടുത്ത്
അത് ധരിച്ച് നടന്നൊരാൾ

പേര് മോഹൻ ദാസ് കരംചന്ദ് ഗാന്ധി...!
ഇന്ദിരയും രാജീവും രാഹുലും പേരിനൊപ്പം
അനർഹമായ് ചേർത്തഭിമാനിക്കുന്ന പേര്

ശാസ്ത്രം ഉയർത്തിപ്പിടിച്ച നെഹ്റുവിന്റെ
പേര് നെഹ്റുവിയൻ സോഷ്യലിസവുമായ്
ഇടതുപക്ഷവുമായ് ബന്ധപ്പെടുത്തിയാണ്
പ്രചരിപ്പിക്കപ്പെട്ടതെന്നും നമ്മൾ മറക്കരുത്

ഇനിയിപ്പൊ എന്ത് പറയും കോൺഗ്രസ്സ്
ഗാന്ധിയെ തള്ളിപ്പറയുമോ ?
അതല്ലെങ്കിൽ യന്ത്ര വിരോധികളെന്ന്
സ്വയം വിളിക്കുമോ

ഈ പരസ്പ്പര വൈരുധ്യം
കോൺഗ്രസ്സുകാർ എങ്ങനെ വിശദീകരിക്കും

വേറൊരു കൂട്ടരുണ്ട് കേട്ടോ
എന്ത് കാര്യത്തിനായാലും
ആധുനിക സാങ്കേതിക വിദ്യയൊന്നും വേണ്ട
ഒരിച്ചിരി ചാണകം....ലേശം ഗോമൂത്രം.....!
ദത്രയേ വേണ്ടൂ എന്ന് പറയുന്നൊരു കൂട്ടർ
എല്ലാത്തിനും പരിഹാരം പുരാണത്തിലുണ്ട്
എന്ന് പരിഹാസ്യമായ് വീമ്പു പറയുന്ന കൂട്ടർ
ക്ലോണിംഗ് ജന്മമെടുത്ത കൗരവരുടേയും
ആദ്യ പ്ലാസ്റ്റിക് സർജറി ചെയ്ത
സാക്ഷാൽ ഗണപതിയുടേയും
ആദ്യ വിമാനത്തിൽ പറന്ന് ചെന്ന്
സീതയെ കിഡ്നാപ്പ് ചെയ്ത
വിമാന താവള മുതലാളി രാവണന്റേയും കഥ ശാഖയിലെ കബഡി കളിക്കിടയിൽ ഉരുവിട്ട് പഠിച്ച് പറഞ്ഞു നടക്കുന്ന ഒരു കൂട്ടർ

ഗാന്ധിയെ കൊല്ലാൻ പക്ഷെ ഇവറ്റകൾ
അറ്റത്ത് മിസൈൽ പിടിപ്പിച്ച
പഴയ രാമബാണമല്ല ഉപയോഗിച്ചത് കേട്ടോ
പകരം "സോണിയയുടെ"ഇറ്റലിയിൽ നിന്ന് വരുത്തിയ യന്ത്ര തോക്ക് തന്നെയായിരുന്നു

ഈ പരസ്പര വൈരുധ്യം
സങ്കികൾ എങ്ങനെ വിശദീകരിക്കും......

എന്നിട്ട് പോരെ സുഹൃത്തുക്കളെ
കമ്മ്യൂണിസ്റ്റുകാരെ കൊഞ്ഞനം കുത്തൽ

ഈ യന്ത്രമായ യന്ത്രമെല്ലാമുണ്ടാക്കിയ
വ്യാവസായിക വിപ്ലവം
ആദ്യം നടന്ന യൂറോപ്പിൽ...
ഇംഗ്ലണ്ടിൽ തന്നെ
യന്ത്രങ്ങൾക്കെതിരെ മാത്രം പോരാടാൻ
തൊഴിൽ നഷ്ടത്താൽ പ്രകോപിതരായ
ഒരു രഹസൃ സംഘടനയുണ്ടായിരുന്നു
ലൂഡിയറ്റ് പ്രസ്ഥാനം....!
രോഷത്തോടെ യന്ത്രങ്ങൾ തല്ലി തകർക്കുക
എന്നതു വരെ അവർ ചെയ്തിരുന്നുവത്രെ
"ശാസ്ത്രത്തിന്റെ നാട്ടിൽ" അരങ്ങേറിയ
ഈ വൈരുദ്ധ്യം എങ്ങനെ വിശദീകരിക്കും ?

അവരാരും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരല്ല
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഗ്രൂപ്പ്
ലോകത്തൊരിടത്തും
അന്നാരംഭിച്ചിട്ട് പോലുമില്ല എന്നോർക്കണം

എവിടെയെവിടെയെല്ലാം യന്ത്രവൽക്കരണം
നടന്നിട്ടുണ്ടോ അവിടങ്ങളിലെല്ലാം കാണാം
അനുകൂലമായും പ്രതികൂലമായുമുള്ള
ഇത്തരത്തിലുള്ള തീവ്ര പ്രതികരണങ്ങൾ

പാലം വരുമ്പോൾ പല പ്രതികരണങ്ങളാണ്
തുഴഞ്ഞപ്പുറം പോയിരുന്നതിന്റെ
ഗൃഹാതുരമായ നഷ്ട ബോധങ്ങളും
നാടിന്റെ സംസ്ക്കാരം മാറി മറിയുന്നതിൽ
നിരാശപ്പെടുന്നവരും
മാറ്റങ്ങളിൽ ആവേശം കൊളളുന്നവരും
തൊഴിലും ജീവിതവും നഷ്ടമാകുന്ന
കടത്ത് തോണിക്കാരന്റെ സങ്കടവുമെല്ലാം
നമുക്ക് ഇത്തരം ചരിത്ര ഘട്ടങ്ങളിൽ കാണാം

യന്ത്രവൽക്കരണത്തിനൊപ്പവും
ഇത്തരം വിവിധ പ്രതികരണങ്ങൾ വരുന്നുണ്ട്

എല്ലാ പാർട്ടിക്കാരേയും
സംബന്ധിക്കുന്നതാണിത്

യന്ത്രവൽക്കരണത്തെ മനസ്സുകൊണ്ട്
എതിർത്തവരുടെ കൂട്ടത്തിൽ ഒരു ഭാഗത്ത്
നിശ്ചയമായും തൊഴിലാളികളെ കാണാം
അവരുടെ യൂണിയനുകളെ കാണാം
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തിയുള്ളിടത്തും
വേണ്ടത്ര ശക്തിയില്ലാതിരുന്ന നാടുകളിലും
പാർട്ടി ഇല്ലാത്ത
നാടുകളിലും നാളുകളിലുമെല്ലാം
ഇത്തരം പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്

പിന്നെങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ
മാത്രം കുറ്റവാളികളാവുന്നത്

സത്യത്തിൽ ഇക്കാര്യത്തിൽ എന്തായിരുന്നു
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പൊതു നിലപാട്

കമ്യൂണിസ്റ്റുകാർ ലോകത്തെങ്ങും
ആധുനിക ശാസത്ര സാങ്കേതിക വിദ്യയെ
സഹർഷം സ്വാഗതം ചെയ്തവരായിരുന്നു
അതിനെ ആവേശത്തോടെ
മുന്നോട്ട് കൊണ്ടു പോയതിന്റെ പേരിൽ
എതിരാളികളാൽ വിമർശിക്കപ്പെട്ടിട്ടുമുണ്ട്
(വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല)
സോവിയറ്റ് യൂണിയനിലായാലും ചൈനയിലായാലും അതങ്ങനെ തന്നെയാണ്

ഇന്ത്യയിലാദ്യത്തെ
ടെക്നോപാർക്ക് തുടങ്ങിയത്
ഇടതുപക്ഷ കേരളത്തിലായിരുന്നു എന്നതും
ആരും മറക്കരുതാത്തതാണ്

യന്ത്രങ്ങൾക്ക് വേണ്ടി മനുഷ്യർ എന്നായിരുന്നില്ല മറിച്ച് മനുഷ്യന് വേണ്ടി യന്ത്രം എന്നായിരുന്നു കമ്മ്യൂണിസ്റ്റ് സമീപനം
മുതലാളിക്ക് ലാഭമുണ്ടാക്കാൻ വേണ്ടി യന്ത്രം എന്നതായിരുന്നില്ല
പകരം ഉൽപ്പാദനം കാര്യക്ഷമമാവാനും
തൊഴിലാളിക്ക് കൂടി ഗുണകരമാവാനും യന്ത്രവൽക്കരണം എന്നതായിരുന്നു
കമ്മ്യൂസ്റ്റ് പാർട്ടിയുടെ നയ സമീപനം

അപ്പൊ എന്താണ് നിങ്ങൾ പറഞ്ഞ് വരുന്നത്
ട്രാക്ടറിനെതിരെ യന്ത്രവൽക്കരണത്തിനെതിരെ
മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണോ
സമരം ചെയ്തിട്ടില്ല എന്നാണോ
എന്നല്ലേ ചോദിക്കാൻ വരുന്നത്

തീർച്ചയായും ഉണ്ട്

തൊഴിലാളി യൂണിയനുകൾ ചെയ്തിട്ടുണ്ട്
ന്യായമായവയെ പാർട്ടി പിന്തുണച്ചിട്ടുമുണ്ട്
നേരത്തേ പറഞ്ഞതുമിതും തമ്മിൽ
യാതൊരു വൈരുദ്ധ്യങ്ങളുമില്ലല്ലോ

തൊഴിലാളികളെ
മുന്നറിയിപ്പില്ലാതെ പിരിച്ചു വിടാനും
ഒറ്റയടിക്ക് തൊഴിലില്ലാതാക്കാനും
ചൂഷണം തീവ്രമാക്കി ലാഭം കുന്നു കൂട്ടാനും യന്ത്രവൽക്കരത്തെ മുതലാളി വർഗ്ഗം
ഏകപക്ഷീയമായ് ഉപയോഗിച്ചപ്പോൾ
തീർച്ചയായും എതിർത്തിട്ടുണ്ട്
സമരം ചെയ്തിട്ടുണ്ട്
മുദ്രാവാക്യം വിളിച്ചിട്ടുമുണ്ട്

തൊഴിലിന് വേണ്ടിയായിരുന്നു അത്
തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു

അത്തരം സന്ദർഭങ്ങളിൽ സംഘടിക്കാനും
സമരം ചെയ്യാനുമല്ലെങ്കിൽ
പിന്നെന്തിനാണ് തൊഴിലാളി യൂണിയനുകൾ
ഓരോ തൊഴിൽ മേഖലയിലും
INTUC ക്കാരും BMS കാരുമൊക്കെ
ഇത് തന്നെ ചെയ്തിട്ടുണ്ട്
ചെയ്യുകയും വേണം

അല്ലാത്തിടത്തെല്ലാം അത്തരക്കാർ
മുതലാളിമാരുടെ കൈ മടക്ക് വാങ്ങി
തൊഴിലാളികളെ ഏക പക്ഷീയമായ് പിരിച്ചുവിടാൻ കൂട്ടു നിന്നിട്ടുണ്ടാവും
എന്ന് മാത്രമാണർത്ഥം

1980കളിൽ ഒരു വർഷ കാലത്തോളം
യന്ത്രവൽക്കരണ വിരുദ്ധ വർഷമായ്
ആചരിച്ചവരാണ് സാക്ഷാൽ BMS കാര്
എന്നിട്ടവരാണ് നിരന്തരം ഇടതുപക്ഷത്തെ കുറ്റം പറഞ്ഞ് രസിക്കുന്നതെന്നോർക്കണം

കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന
സർക്കാരുകൾ ഇന്ന് ഐ.ടി.രംഗത്തെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ
നെറ്റി ചുളിക്കുന്നവരും
പണ്ട് കമ്പ്യൂട്ടറിനെ എതിർത്ത ടീമുകളാണ്
എന്ന് അടക്കം പറയുന്നതും
കാര്യങ്ങളറിയാതെയും തെറ്റിദ്ധരിക്കപ്പെട്ടും
പിന്നൽപ്പം കമ്മ്യൂണിസ്റ്റ് വിരോധത്താലുമാണ്
ഇതെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്

ഐ.ടി.രംഗമെന്നത്
ഉൽപ്പാദന സേവന മേഖലകളെ കാര്യക്ഷമമാക്കാൻ കെൽപ്പുള്ള ഒന്നാണ്
ഒപ്പം വലിയൊരു തൊഴിൽ മേഖലയുമാണ്
അതിനാലാണതിനൊപ്പം നിൽക്കുന്നത്

തൊഴിലിന് വേണ്ടിയും
തൊഴിലാളിക്ക് വേണ്ടിയും
ഉൽപ്പാദനത്തിന്റെ
കാര്യക്ഷമതക്കും വേണ്ടി തന്നെയാണ്
അന്നും ഇന്നും എന്നും
കമ്മ്യൂണിസ്റ്റുകൾ നിലപാടെടുത്തിട്ടുള്ളത്

എന്നും.....തൊഴിലാളികൾക്കൊപ്പം
ചൂഷിത വർഗ്ഗങ്ങൾക്കൊപ്പം
ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിനൊപ്പം

തല കുനിക്കേണ്ട ഒരു തെറ്റും
ഇതിലെവിടെയുമില്ല

പിന്നെന്തെർത്ഥത്തിലാണ്
congRSSകാരും മറ്റ് കമ്മ്യൂണിസ്റ്റ് വിരുദ്ധരും
ഇക്കാര്യത്തിൽ
പാർട്ടിക്കെതിരായ പ്രചാരവേലകൾ
നിരന്തരമിങ്ങനെ സംഘടിപ്പിക്കുന്നതെന്ന്
ആർക്കും ഊഹിക്കാവുന്നതേയുള്ളു

CPIM എന്ന നിലയിൽ
( അവിഭക്ത പാർട്ടി എന്ന നിലയിലും )
ഏതെങ്കിലുമൊരു ഘട്ടത്തിൽ
ഏതെങ്കിലുമൊരു പാർട്ടി സമ്മേളനത്തിലോ
ഇടതു സർക്കാരുകളിലേതെങ്കിലുമൊന്നോ
സാങ്കേതിക മുന്നേറ്റത്തിനെതിരായ്
കേവലം യന്ത്രവൽക്കരണത്തിനെതിരായോ
ഒരു പ്രമേയമോ ഒരു തീരുമാനമൊ
ഒരു ഭരണ നടപടിയോ എന്നെങ്കിലും
കൈ കൊണ്ടതായ് വിമർശിക്കുന്നവർക്ക്
ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ

CPIM ന്റെ
സൈദ്ധാന്തികവും പ്രായോഗികവുമായ
രാഷ്ട്രീയ നയ നിലപാടുകളെല്ലാം
പാർട്ടി പരിപാടിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്
അതിലെവിടെയെങ്കിലും എന്നെങ്കിലും
ഒരു കുത്തോ കോമയോ എങ്കിലും
കാടടച്ച് വിമർശിക്കുന്ന ബഹുമാന്യർക്ക്
ദുരാരോപണങ്ങൾക്ക് തെളിവായ്
ചൂണ്ടി കാണിക്കാനാവുമോ

ഇല്ലെങ്കിൽ.......നിർത്തരുതോ.....!
ചരിത്രത്തെ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന
ഈ വില കെട്ട രാഷ്ട്രീയ മുതലെടുപ്പ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top