26 April Friday

അബോർഷൻ അറിഞ്ഞാൽ കോടതിയിൽ പതിനായിരം ഡോളർ നഷ്‌ടപരിഹാരം ആവശ്യപ്പെടാം; ടെക്‌സാസ് അബോർഷൻ നിയമം

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021

അബോർഷനു വിധേയമാകുന്ന ആളോ, അബോർഷൻ നടത്തുന്ന സ്ഥാപനമോ മാത്രം അല്ല ആറ് ആഴ്‌ച ഗർഭിണിയായ ഒരു സ്ത്രീക്ക് അബോർഷൻ ക്ലിനിക്കിലേക്ക് റൈഡ് നൽകുന്ന ടാക്‌സി ഡ്രൈവർ, കൂടെ പോകുന്ന സഹായി എന്നിങ്ങനെ ആരെയും ആർക്കും ടെക്‌സാസ് കോടതി കയറ്റാം.ന്യൂയോർകിൽനിന്നും റെജി പി ജോർജ് എഴുതുന്നു.

ടെക്‌സാസ് അബോർഷൻ നിയമം

കടന്നുപോയ ദിവസങ്ങളിൽ അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനം വളരെ വിചിത്രമായ ഒരു അബോർഷൻ നിയമം പാസാക്കി. അമേരിക്കയിലെ ഭൂരിപക്ഷ മതത്തിന്റെ (ഈശോ! മതത്തിന്റെ പേരു പറഞ്ഞാൽ മതത്തിനെതിരെ ഗൂഢാലോചന നടത്തിയ കുറ്റത്തിനു വിചാരണ നേരിടേണ്ടിവരും) യാഥാസ്ഥിതിക നിലപാടുകളെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സ്ഥലമാണ് ടെക്‌സാസ്.

ടെക്‌സാസ് അബോർഷൻ നിയമം അനുസരിച്ച് ഗർഭം ആറ് ആഴ്‌ച ആയാൽ പിന്നെ അബോർഷൻ അനുവദിക്കില്ല എന്നതാണ്. ഒരു സ്ത്രീക്ക് തന്റെ Menstrual Period ൽ വരുന്ന വ്യത്യാസം തിരിച്ചറിയാനും താൻ ഗർഭിണി ആവുകയാണോ എന്നത് തിരിച്ചറിയാനും എടുക്കുന്ന ഏറ്റവും കുറഞ്ഞ സമയമാണ് 6 ആഴ്‌ച എന്നത്. ഈ പ്രാഥമിക അവസ്ഥയിൽ തന്നെ സ്ത്രീയുടെ ശരീരത്തിനുമേലുള്ള അവകാശം അവൾക്ക് ടെക്‌സാസ് ഭരണകൂടം സൃഷ്‌ടിച്ച നിയമത്തിലൂടെ നഷ്‌ട‌പ്പെടുകയാണ്.

ഈ നിയമത്തിൽ അതിനെക്കാൾ വിചിത്രമായിട്ടുള്ളത് ഈ നിയമം നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം സ്റ്റേറ്റിന്റെയൊ പ്രാദേശിക Civic bodies ന്റെയൊ ഉദ്യോഗസ്ഥർക്ക് അല്ല എന്നതാണ്. അബോർഷൻ ചെയ്യുകയോ ചെയ്യാൻ ഏതെങ്കിലും വിധേനയൊ സഹായിക്കുന്നവർക്ക് എതിരെ ഇത് അറിഞ്ഞ ആർക്കും പതിനായിരം ഡോളർ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ  ചെയ്യാം.

അബോർഷനു വിധേയമാകുന്ന ആളോ, അബോർഷൻ നടത്തുന്ന സ്ഥാപനമോ മാത്രം അല്ല ആറ് ആഴ്‌ച ഗർഭിണിയായ ഒരു സ്ത്രീക്ക് അബോർഷൻ ക്ലിനിക്കിലേക്ക് റൈഡ് നൽകുന്ന ടാക്‌സി ഡ്രൈവർ, കൂടെ പോകുന്ന സഹായി എന്നിങ്ങനെ ആരെയും ആർക്കും ടെക്‌സാസ് കോടതി കയറ്റാം.

അമേരിക്കൻ ഭരണഘടന സംരക്ഷിക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ വിചിത്രനിയമം സുപ്രീം കോടതിയിൽ എത്തിയപ്പോൾ ടെക്‌സാസ് അബോർഷൻ നിയമത്തെ എതിർക്കുന്ന പുരോഗമന നിലപാടുള്ള സുപ്രിം കോടതി ജഡ്‌ജി സോണിയ സൊറ്റൊമെയർ പറഞ്ഞത് ഇത്തരം നിയമങ്ങൾക്ക് എതിരെയുള്ള ഭരണഘടനാപരമായ പരാതികൾ സുപ്രീം കോടതിയിൽ എത്തുമ്പോൾ എതിർ കക്ഷി ഈ നിയമം നടപ്പിലാക്കുന്ന സ്റ്റേറ്റ് ഉദ്യോഗസ്ഥരാണ്. എതിർ കക്ഷിയായി നിയമം നടപ്പിലാക്കുന്ന സ്റ്റേറ്റോ ഉദ്യോഗസ്ഥരോ ഇല്ലാതെ വരുമ്പോൾ ആർക്ക് എതിരെ കേസ് കൊടുക്കും?. ഇത്തരം കുറുക്കുവഴികളാണ് നിയമനിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

നിയമം നടക്കുവാനുള്ള ഉത്തരവാദിത്വം ബ്യൂറോക്രസിയിൽ നിന്നും സ്വകാര്യ വ്യക്തികളിലേക്ക് ചുരുക്കിയ ഈ വിചിത്ര അബോർഷൻ നിയമം ട്രമ്പ് ഭരണകൂടം നിയമിച്ച (കത്തോലിക്ക ) കൺസർവേറ്റീവ് ജഡ്‌ജിമാർക്ക് ഭൂരിപക്ഷമുള്ള അമേരിക്കൻ സുപ്രീം കോടതിയിൽ എത്തിയപ്പോൾ ഈ നിയമം നടപ്പിലാകുന്നത് തടയുവാൻ സുപ്രീം കോടതിയിലെ 5 - 4 ഭൂരിപക്ഷം വിസമ്മതിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top