15 December Monday

മരണത്തിന് ദിവസങ്ങൾക്കുമുമ്പ് സുഹൃത്തിനെ വിവാഹം ചെയ്ത് 10 വയസുകാരി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 9, 2023

image credit: Erick Messer Photography/ facebook

ന്യൂയോർക്ക് > മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്റെ സുഹൃത്തിനെ വിവാഹം ചെയ്‌ത് 10 വയസുകാരി. അമേരിക്കൻ സ്വദേശിയായ എമ്മ എഡ്വേർഡ്സ് എന്ന പത്തുവയസുകാരിയാണ് സുഹൃത്തായ ഡാനിയേൽ മാർഷലിനെ വിവാഹം ചെയ്‌തത്. ജൂൺ 29നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് 12 ദിവസങ്ങൾക്കു ശേഷം എമ്മ മരണത്തിനു കീഴടങ്ങി. ലുക്കീമിയ ബാധിതയായ എമ്മയുടെ ആ​ഗ്രഹ പ്രകാരമായിരുന്നു ഡാനിയേലുമായുള്ള വിവാഹം.

2022 ഏപ്രിലിലാണ് എമ്മയ്‌ക്ക് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിക്കുന്നത്. ചികിത്സയിലൂടെ ഭേദമാക്കാമെന്നാണ് കരുതിയിരുന്നതെങ്കിലും 2023 ജൂണോടെ എമ്മയുടെ രോ​ഗം ​ഗുരുതരമാവുകയായിരുന്നു. ഏകദേശം ഒരു മാസം മാത്രമാണ് എമ്മയ്‌ക്ക് ഡോക്ടർമാർ പറഞ്ഞിരുന്ന ആയുസ്. മകളുടെ അവസാന നിമിഷങ്ങളിൽ അവളെ സന്തോഷിപ്പിക്കണമെന്നുള്ള മാതാപിതാക്കളായ അലീനയുടേയും ആരോൺ എഡ്വേർഡ്സിന്റെയും തീരുമാനമാണ് എമ്മയുടെ വിവാഹത്തിലേക്ക് എത്തിച്ചത്.

സുഹൃത്തായ ഡാനിയേലിനെ വിവാഹം ചെയ്യണമെന്ന് എമ്മ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഡാനിയേലിന്റെ മാതാപിതാക്കളെ കാര്യം അറിയിച്ചതോടെ ഇരുവരുടേയും വിവാഹം നടത്തുകയായിരുന്നു. പൂർണപിന്തുണയോടെ ഡാനിയേലും ഒപ്പം നിന്നു. നൂറോളം അതിഥികളുമായി ആഘോഷപൂർവമായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഇരുവരുടേയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി. വിവാഹം നടന്ന് 12 ദിവസത്തിന് ശേഷം എമ്മ ലോകത്തോട് വിട പറഞ്ഞു. എങ്കിലും മകളുടെ അവസാന ആ​ഗ്രഹം മനോഹരമായി തന്നെ സാധിച്ചുകൊടുത്തതിന്റെ സന്തോഷത്തിലാണ് എമ്മയുടെ കുടുംബവും സുഹൃത്തുക്കളും.

image credit: Erick Messer Photography/ facebook

image credit: Erick Messer Photography/ facebook



image credit: Erick Messer Photography/ facebook

image credit: Erick Messer Photography/ facebook



image credit: Erick Messer Photography/ facebook

image credit: Erick Messer Photography/ facebook


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top