26 April Friday

എന്‍പിആര്‍ എന്‍ആര്‍സിക്കുള്ള ആദ്യപടിയെന്ന് പറഞ്ഞത് കേന്ദ്രമന്ത്രി തന്നെ; രേഖ പുറത്തുവിട്ട് ടി എന്‍ സീമ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2019

കൊച്ചി > ദേശീയ ജനസഖ്യാ രജിസ്റ്ററിന് (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബിജെപി നേതാക്കളുടെയും വാദം പച്ചക്കള്ളം. രാജ്യസഭാ എംപിയായിരിക്കെ 2014ല്‍ ടി എന്‍ സീമയ്ക്ക് ആഭ്യന്തര വകുപ്പിന് വേണ്ടി സഹമന്ത്രി കിരണ്‍ റിജിജു നല്‍കിയ മറുപടിയില്‍ എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ആദ്യ പടിയാണ് എന്‍പിആറെന്ന് കിരണ്‍ റിജിജു മറുപടിയില്‍ പറയുന്നു. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യവും മറുപടിയും ഉള്‍ക്കൊള്ളുന്ന രേഖ ടി എന്‍ സീമ ഫെയ്‌‌സ്‌ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

രാജ്യമാകെ എന്‍ആര്‍സി നടപ്പാക്കുമെന്നു കഴിഞ്ഞ മാസം രാജ്യസഭയില്‍ പറഞ്ഞ അമിത് ഷാ, അങ്ങനെയൊരു കാര്യം പാര്‍ലമെന്റോ കേന്ദ്ര മന്ത്രിസഭയോ ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. എന്‍ആര്‍സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരോടും എന്‍പിആറും  തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top