21 March Tuesday

എന്തൊരു ചോദ്യമാണച്ചോയിത്‌..ഇനി കുഞ്ഞു വേണ്ടേ വേണ്ടാ എന്ന് വെക്കാൻ ഒരു മാർഗം വേണ്ടേ; ഗർഭനിരോധനത്തിനു സെക്സ് ചെയ്യാണ്ടിരിക്കാൻ പറയുന്നത് കഷ്ട്ടമല്ലേ അച്ചോ

ഡോ. വീണ ജെ എസ്‌ Updated: Friday Apr 27, 2018

ഡോ.വീണ ജെ എസ്‌

ഡോ.വീണ ജെ എസ്‌

ഗർഭനിരോധനം പാപമാണോ പുണ്യമാണോയെന്നൊന്നും നോക്കിയിരിക്കാനവില്ലയച്ചോ .കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് വലിയൊരു ദൗത്യം തന്നെയാണ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ കടന്നുവരേണ്ട സമയം നിശ്ചയിക്കാൻ താൽക്കാലികമായ ശാസ്ത്രീയഗർഭനിരോധനമാർഗങ്ങൾ ഉണ്ടായേ തീരൂ. രണ്ട്‌ കുഞ്ഞുങ്ങൾ മതിയെന്ന് വെക്കുന്ന, ഇനി കുഞ്ഞുങ്ങൾ വേണ്ടെന്നു വെക്കുന്ന പങ്കാളികൾക്ക് അതിനുള്ള സ്ഥിരമായ ശാസ്ത്രീയഗർഭനിരോധനമാർഗങ്ങൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.ഇനി കുഞ്ഞു വേണ്ടേ വേണ്ടാ എന്ന് വെക്കാൻ ഒരു മാർഗം വേണ്ടേ ???ഗർഭനിരോധനത്തിനു സെക്സ് ചെയ്യണ്ടിരിക്കാൻ പറയുന്നത് കഷ്ട്ടമല്ലേ അച്ചോ...സീറോ മലബാർ സഭയുടെ കുടുംബ പഠന സർവേയുടെ ചോദ്യപേപ്പറിന്‌ ഡോ. വീണ ജെ എസ്‌ നൽകിയ മറുപടിയാണിത്‌.  

പോസ്‌റ്റ്‌ ചുവടെ

If i were to give answers to these! If this questionnaire exists !

പ്രിയപ്പെട്ട അച്ചോ, ഓരോ ചോദ്യവും കഴിഞ്ഞ് മൂന്ന് ബോക്സുകൾ മാത്രം പോരാ ഞങ്ങൾക്ക്. അടുത്തപ്രാവശ്യം നന്നായി ഉത്തരം എഴുതാനുള്ള സ്ഥലം കൂടെ വെക്കണം. ഇതിപ്പോ ഞാൻ ഒരു ഡെമോ മറുപടി തരുവാ !

A3 കുട്ടികൾ ഉണ്ടോ. ഇല്ലാ, ഉണ്ട്, എത്രപേർ
Ans: ഒരു കുഞ്ഞുള്ള അമ്മയാണ് ഞാൻ. ആധുനികശാസ്ത്രം പിന്തുടരുന്നു. ഒരു ഉഡായിപ്പിലും വിശ്വസിക്കാത്ത എന്റെ ഉത്തരങ്ങൾ ദയവുചെയ്ത് വായിക്കുക.

B1 ജനനനിയന്ത്രണം നിർബന്ധമായും നടപ്പിലാക്കേണ്ടതാണോ ? അതേ, അല്ല, അറിയില്ല.
Ans:ജനനനിയന്ത്രണം എന്ന ഓപ്ഷൻ ഉറപ്പായും ഉണ്ടാവേണ്ടതാണ്. പല പെൺകുട്ടികൾക്കും കല്യാണം എന്നത് ഒരു ഓപ്ഷൻ അല്ല. പെൺകുട്ടികളുടെ മാനം കുടുംബമഹിമയുടെ തലയിലേക്ക് വീഴാൻ നിൽക്കുന്ന വടിവാളായി തൂങ്ങുന്നതായി വിഭ്രമമുള്ളവരുടെ ഓർഡർ ആയതുകാരണമാണ് പല കല്യാണങ്ങളും നടക്കുന്നത്. So കുഞ്ഞുങ്ങൾ വേണ്ടെന്നു ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ആ രീതിയിൽ തന്റെ ശരീരം ഉപയോഗിക്കാനുള്ള ഓപ്ഷൻ ഉണ്ടാവണം. സംഭോഗം കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ വേണ്ടി ആണെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. ലൈംഗികസംതൃപ്തി എന്നൊന്നുണ്ട്. കുഞ്ഞുണ്ടാവുമോ എന്ന പേടികൊണ്ട് പകുതിയിൽ തീരുന്ന സെക്സ് എന്തൊരലമ്പാണച്ചോ ??? അച്ചനാ വിഷമം അറിയാഞ്ഞിട്ടാണ് :(

B2 നിങ്ങൾ കൃത്രിമ ജനനനിയന്ത്രണമാർഗങ്ങൾ ഉപയോഗിക്കാറുണ്ടോ. സ്ഥിരം, താത്കാലികം, ഇല്ല.
Ans: ഇതിന്റെ ഉത്തരം കിട്ടാൻ ഇച്ചിരി പുളിക്കുമേ.
അതെന്റെ സ്വകാര്യതയാണ്. Article 21.

B3 ജനനനിയന്ത്രണം മാരകമായ പാപമായി കരുതുന്നുണ്ടോ. ഉണ്ട് ഇല്ലാ അറിയില്ല.
Ans:അനുഗ്രഹമെന്ന ഓപ്ഷൻ ഇല്ലാത്തതിനെ അപലപിക്കുന്നു. താൽക്കാലിക മാർഗം ഇല്ലായിരുന്നെങ്കിൽ ഇപ്പൊ ഒരു കുഞ്ഞു വേണ്ടെന്നു കരുതുന്ന സമയത്ത് സെക്സ് നടന്നാൽ എന്ത് ചെയ്തേനെ !! ഒരു MTP ACT അൻപതിലധികം വർഷങ്ങളായി ഇവിടെ ഉണ്ട്. ഗർഭനിരോധനം ഉപയോഗിച്ച് പരാജയപ്പെട്ടാൽ പോലും ചില ഡോക്ടർമാർ ഫെമിലോണിന്റെ prescription ചോദിക്കും. ഭാഗ്യത്തിന് ചേട്ടന്റെ condom കാണണമെന്ന് ഇതുവരെ ആരും ചോദിച്ചു കേട്ടിട്ടില്ല.
ഇനി കുഞ്ഞു വേണ്ടേ വേണ്ടാ എന്ന് വെക്കാൻ ഒരു മാർഗം വേണ്ടേ ???

B4 മനുഷ്യജീവൻ എന്ന ചാക്രികലേഖനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇല്ലാ ഉണ്ട്
Ans:കേട്ടിട്ടില്ല. But വായിക്കാൻ എടുത്തപ്പോൾ ആദ്യത്തെ വരി "honoured brothers and dear sons". മോളേ എന്നും വിളിച്ച് ഒരു തേങ്ങയും പറഞ്ഞിട്ടില്ല. പിന്നെന്തിനു വായിക്കണം. ഇനിയിപ്പോ വായിച്ചാലും പരിശുദ്ധ വിവാഹം, പരിശുദ്ധ കൊതി, പരിശുദ്ധ രതി ഇതൊക്കെയേ ഉണ്ടാവൂ എന്നൊക്കെ ഊഹിക്കാം. പിന്നെ അബോർഷൻ ചെയ്താൽ കൊടിയപാപം എന്ന തള്ളലും. എന്നിട്ടും ഞാനൊന്നു ഗൂഗിൾ ചെയ്തു. ഹോ !!! രാജ്യങ്ങൾക്കും ഡോക്ടർമാർക്കും ശാസ്ത്രജ്ഞൻമാർക്കും വരെ ഇക്കാര്യത്തിൽ ഉപദേശം കൊടുത്തിരിക്കുന്നു.

C1 കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടുന്നത് ദാമ്പത്യ കുടുംബകൂട്ടായ്മയെ വളർത്തുന്നു. ഉണ്ട് ഇല്ലാ അറിയില്ല.
Ans:എജ്ജാതി വിടലാണ് !!
തെറ്റ്.
ഒന്നാമത് എണ്ണം കൂട്ടുന്നത് ശാസ്ത്രീയമായി തെറ്റല്ലേ. മാക്സിമം മൂന്ന് കുട്ടികൾ ഒക്കെ ആവുമ്പോളേക്കും ആറുകൊല്ലത്തെ ഒറക്കം ഭാര്യക്കും ഭർത്താവിനും പിന്നെ ചിലപ്പോൾ ബാക്കിയുള്ളോർക്കും പോയിക്കിട്ടും. അമ്മയുടെ ശരീരത്തിന്റെ അവസ്ഥയോ !!!
പിന്നെ, കുഞ്ഞിന്റെ മുഴുവൻ സമയ ഉത്തരവാദിത്തം അമ്മക്കായതോണ്ട് അവരുടെ career ഒക്കെ ബ്ലും ആവുകയും ചെയ്യും !
ഇനി, പത്തു സെന്റ് സ്ഥലമേ ഉള്ളൂ എന്ന് വിചാരിക്കൂ. നാലുമക്കളുണ്ടെങ്കി എങ്ങനെ വീതിക്കും. അതിൽ അവർക്കു വല്ലോം ചെയ്യാൻ പറ്റുമോ ! ജനസംഖ്യ കൂടുമ്പോൾ resources കൂടില്ലെന്ന് പറഞ്ഞാൽ മനസ്സിലാകുമോ എന്തോ !

C2 കൃത്രിമ ജനനനിയന്ത്രണങ്ങൾ ദാമ്പത്യ വിശുദ്ധിയേയും വിശ്വാസ്യതയേയും അപകടത്തിലാക്കുന്നു. ഉണ്ട് ഇല്ലാ അറിയില്ല
Ans: എന്നാ statement ആണചോ ! ഇതൊരുമാതിരി തുണ്ടുപടത്തിന്റെ തീം പോലെ !! ഫയറിലെ സംശയം പോലെ ! ഛെ.

C3 കൃത്രിമ മാർഗങ്ങളുടെ ഉപയോഗം വഴി കുഞ്ഞുണ്ടാകാതിരുന്നത് അനുഭവം കൊണ്ട് അനുഗ്രഹം എന്ന് തോന്നുന്നുണ്ടോ. ഉണ്ട് ഇല്ലാ അറിയില്ല.
Ans:സത്യം പറയാല്ലോ. മെഡിക്കൽ പിജിക്ക് പഠിക്കുമ്പോൾ കുട്ടിയുണ്ടാകുന്നത് ഇടിയേറ്റവനെ പാമ്പ് കടിക്കും പോലെയോ, ഓർത്തോ/മെഡിസിൻ/സർജറി ഒന്നാം യൂണിറ്റിന്റെ സൺ‌ഡേ admission പോലെയോ ആണ് ! mondayയ്ക്ക് വീണ്ടും മണ്ടയിൽ തീ !!!

D1 കുഞ്ഞുങ്ങളുടെ സ്വീകരണം മാതാപിതാക്കളുടെ ദൗത്യമായി കരുതുന്നുണ്ടോ ? അതേ അല്ല അറിയില്ല
Ans: ആശ്വാസം. ഒരെണ്ണത്തിനെങ്കിൽലും അച്ചന് സന്തോഷമാകും വിധമുള്ള ഉത്തരമേകാൻ കഴിയുന്നു.
അതേ. കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് വലിയൊരു ദൗത്യം തന്നെയാണ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ കടന്നുവരേണ്ട സമയം നിശ്ചയിക്കാൻ താൽക്കാലികമായ ശാസ്ത്രീയഗർഭനിരോധനമാർഗങ്ങൾ ഉണ്ടായേ തീരൂ. രണ്ട്‌ കുഞ്ഞുങ്ങൾ മതിയെന്ന് വെക്കുന്ന, ഇനി കുഞ്ഞുങ്ങൾ വേണ്ടെന്നു വെക്കുന്ന പങ്കാളികൾക്ക് അതിനുള്ള സ്ഥിരമായ ശാസ്ത്രീയഗർഭനിരോധനമാർഗങ്ങൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കാരണം ദൗത്യമേൽക്കുന്നതിൽ നിന്നും അവർ വിരമിക്കാൻ ആഗ്രഹിക്കുന്നു. ഗർഭനിരോധനത്തിനു സെക്സ് ചെയ്യണ്ടിരിക്കാൻ പറയുന്നത് കഷ്ട്ടമല്ലേ ?? പുരുഷന് എത്രകാലത്തേക്കും സ്ത്രീക്ക് അതിൽ ഒരുപാട് കുറഞ്ഞ കാലത്തേക്കുമൊക്കെയേ ലൈംഗികതാല്പര്യം ഉണ്ടാവൂ എന്നതൊക്കെ കണക്കിലെടുക്കുമ്പോൾ, "ആവശ്യമുള്ള" കുട്ടികൾ ഉണ്ടായിക്കഴിയുമ്പോൾ സെക്സ് ചെയ്യരുത് എന്ന അവസ്ഥയിലേക്കെത്തിക്കുന്നത് ഭീകരമല്ലേ ! ലൈംഗിക സുഖത്തിന്റെ അത്ര മറ്റൊരു ശാരീരിക സുഖവും ഇല്ലെന്നിരിക്കെ, അത് ചെയ്യണ്ട എന്നൊക്കെ പറയാമോ !
മ്മള് വീണ്ടും കാണേണ്ടവരല്ലേ :(

D2 മനുഷ്യജീവൻ ദൈവദാനം ആയതുകൊണ്ട് ഗുണമോ എണ്ണമോ മാനദണ്ഡമാകരുത്. ശരി തെറ്റ് അറിയില്ല
Ans:തെറ്റ് !!
ദൈവം സുനാമി വരുത്തി. നാശനഷ്ട്ടങ്ങൾ ഉണ്ടായില്ലേ? എത്രപേർക്ക് ജീവിതം മുഴുവൻ കരഞ്ഞുതീർക്കേണ്ടി വന്നു ? ജീവിക്കാൻ compatible അല്ലാത്ത ഭ്രൂണത്തെ ഗർഭചിദ്രം ചെയ്യുന്നതിൽ തെറ്റില്ല. ഒറ്റയ്ക്ക് നിലനിൽക്കാൻ കഴിയുന്ന അവസ്ഥയിൽ എത്തിയ ഗർഭസ്ഥശിശുവിന് constitution പ്രകാരം സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. ഭയക്കാതിരിക്കൂ.

D3 ദൈവാശ്രയബോധവും വിശ്വാസവും കുറയുമ്പോൾ ദമ്പതികൾ ദൈവികദൗത്യമായ സന്താനോല്പാദനത്തിൽ നിയന്ത്രണങ്ങൾ വരുത്തുന്നു. അതേ അല്ല അറിയില്ല.
Ans:അച്ചൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലേ. ഉണ്ടെങ്കിൽ മറ്റുള്ളോർക്കു ദൈവാശ്രയബോധം കുറയുമ്പോൾ സന്തോഷിക്കണ്ടേ ?? കാരണം, ദൈവം, തന്നെ ആശ്രയിക്കാത്ത വിധത്തിൽ തന്റെ സന്തതിയെ self sufficient ആക്കിമാറ്റിയിരിക്കുന്നു. പിന്നെ, വിശ്വാസമില്ലാത്തവർ സന്താനോല്പാദനത്തിനു നിയന്ത്രണം ഏർപ്പെടുത്തട്ടെ. കാരണം അവരുടെ കുഞ്ഞുങ്ങളും വിശ്വാസികൾ അല്ലാതിരിക്കാൻ നല്ല ചാൻസാ. വെറുതെ എന്തിന് റിസ്ക് എടുക്കണം. After all, പോപുലേഷൻ കുറയുന്നത് രാജ്യത്തിനു നല്ലതാ.

D4 ഒരു കുഞ്ഞുകൂടേ വേണമെന്നാഗ്രഹിച്ചിട്ടുണ്ടോ. ഉണ്ട് ഇല്ലാ
Ans: good question. ഉണ്ട്. ഇനിയും രണ്ടെണ്ണം കൂടെ വേണം. സ്ഥിരഗർഭനിരോധനത്തേക്കാൾ താൽക്കാലികമാർഗങ്ങൾ ശക്തമാവേണ്ടത് ഈ പോയിന്റ് കണക്കിലെടുത്താണ്.

D5 സ്വാഭാവികജനനനിയന്ത്രണമാർഗങ്ങൾ സംബന്ധിച്ച ശരിയായ അറിവും പരിശീലനവും ദമ്പതികൾക്ക് ഇന്ന് ലഭ്യമാണോ ? അതേ അല്ല അറിയില്ല.
Ans:സ്വാഭാവിക ജനനനിയന്ത്രണ മാർഗങ്ങൾ വെറും ഗുണ്ടാണ്. അത് മനസിലാക്കികൊടുക്കാൻ നമുക്ക് വലിയ ബോധവൽക്കരണപരിപാടികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. അച്ചൻ സഹായിക്കണം. ഉണ്ടായ ഭ്രൂണത്തെ ഗർഭപാത്രത്തിൽ പറ്റിപ്പിടിക്കുന്നത് തടഞ്ഞുമാത്രമാണ് കോപ്പർ ടി act ചെയ്യുന്നത് എന്ന ഭീകര തള്ളലൊക്കെ ചില ക്‌ളാസ്സുകളിൽ നടക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ നമുക്കൊന്ന് മാറ്റണം.
ഈ questions ഇംഗ്ലീഷിലേക്കു translate ചെയ്ത് ഇപ്പോഴത്തെ പോപ്പിന് അയച്ചുകൊടുത്താൽ ചിലപ്പോൾ നമുക്ക് അടിപൊളി എഡിറ്റിംഗ് നടത്താൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്നു.
NB. ആരും വ്രണപ്പെടരുത്. എന്റെ കൂടെ ദൈവമില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top