26 April Friday

സിന്തൈറ്റ് കമ്പനിയിലെ തൊഴിലാളി സമരം എന്തിന്...യൂണിയന്‍ പ്രസിഡന്റ് വിശദീകരിയ്ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 27, 2018

കെ എസ് അരുണ്‍കുമാര്‍

കെ എസ് അരുണ്‍കുമാര്‍

കോലഞ്ചേരി സിന്തൈറ്റ് കമ്പനിയിലെ തൊഴിലാളി സമരത്തിലെ  യഥാർത്ഥ വസ്തുതകളുമായി തൊഴിലാളി യൂണിയന്‍. ഇത് തൊഴിലാളികളുടെ അതിജീവനത്തിനായുള്ള പോരാട്ടമാണെന്ന്‍ യൂണിയന്‍ പ്രസിഡന്റ് കൂടിയായ അഡ്വ. കെ എസ് അരുണ്‍കുമാര്‍ ഫേസ് ബുക്കില്‍ എഴുതുന്നു

കോലഞ്ചേരി സിന്തൈറ്റ് കമ്പനിയിലെ തൊഴിലാളി സമരം – യഥാർത്ഥ വസ്തുതകൾ - ഇത് തൊഴിലാളികളുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ്.

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ബിസിനസിന്റെ വലിയ ശതമാനം നിർവ്വഹിക്കുന്ന സിന്തെറ്റ് എന്ന കമ്പനി തൊഴിലാളി സമരം മൂലം കേരളം വിടാൻ പോകുകയാണെന്ന രൂപത്തിൽ വലിയ ചർച്ചയാണ് നവ മാദ്ധ്യമങ്ങളിൽ നടക്കുന്നത്. യഥാർത്ഥ സത്യം മറച്ചുവെച്ച്
വസ്തുതകൾക്ക് വിരുദ്ധമായ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി സിന്തയിറ്റ് മാനേജ്മെന്റ് പത്രവാർത്തകളും നൽകിക്കൊണ്ടിരിക്കുകയാണ്.

1972 ല്‍ 10 തൊഴിലാളികളുമായി  5 ലക്ഷം രൂപ മുതല്‍ മുടക്കില്‍  ശ്രീ. സി വി ജേക്കബ് എറണാകുളത്തെ കോലഞ്ചേരിയിലെ കടയിരുപ്പ് എന്ന സ്ഥലത്ത് ആരംഭിച്ച കമ്പനിയായ സിന്തെറ്റ് ഇന്ന് 2500 തൊഴിലാളികളും 1800 കോടി ആസ്തിയുമുള്ള കമ്പനിയാണെന്നും ഈ കമ്പനിയാണ് തകർച്ചയുടെ വക്കിലെന്നും പ്രചരിപ്പിക്കപ്പെടുന്നു.

എന്നാൽ കടയിരുപ്പ് സിന്തയിറ്റ് കമ്പനിയിൽ മാനേജ്മെന്റ് സ്റ്റാഫും ക്വാഷ്യൽ ലേബേഴ്‌സും ഉൾപ്പെടെആകെ 490 തൊഴിലാളികളാണ് ഉള്ളത്. 2500 തൊഴിലാളികൾ എന്നത് കളവാണ്. തൊഴിലാളി പണിമുടക്ക് കമ്പനിയെ ബാധിക്കുന്നു എന്ന് കമ്പനി പറയുന്നു. തൊഴിലാളി പ്രതിഷേധം 102 ദിവസം പിന്നിട്ടിട്ടും ഒരൊറ്റ ദിവസം പോലും തൊഴിലാളികൾ പണിമുടക്കിയിട്ടില്ല. രാത്രീ ഷിഫ്റ്റിന് കയറി ജോലി ചെയ്തതിനു ശേഷം പകൽ കമ്പനി ഗേയ്റ്റിങ്ങിൽ സമര പന്തലിൽ "സത്യാഗ്രഹ" മിരിക്കുന്നു. ഗാന്ധിജി നമുക്കു സമ്മാനിച്ച സമരമാർഗ്ഗം "സത്യഗ്രഹം " 18 ദിവസം പിന്നിട്ടിരിക്കുന്നു. ഒരു നിമിഷം പോലും പണിമുടക്ക് സമരം നടത്താത്ത തൊഴിലാളികൾക്കെതിരെയും യൂണിയനെതിരെയും മാനേജ്മെന്റ് വ്യാജ പ്രചാരണം നടത്തുന്നു.

കടയിരുപ്പിലെ സിന്തയിറ്റ് കമ്പനിയിൽ അടുത്തകാലത്തായി ഉണ്ടായ സംഭവ വികാസങ്ങൾ മറച്ചുവെച്ചുകൊണ്ട് പൂർണ്ണമായും മുതലാളി പക്ഷം ചേർന്നു കൊണ്ടുള്ള പ്രചരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. ജന്മിത്വത്തിന്റെ കിരാതമായ അടിച്ചമർത്തൽ സ്വഭാവം ഇന്നും നിലനിൽക്കുന്ന കമ്പനിയാണ് സിന്തൈറ്റ്. മുതലാളിയുടെയും മാനേജ്മെന്റ് സ്റ്റാഫിന്റെയും ആട്ടും തുപ്പും നിത്യസംഭവമായപ്പോഴാണ് കഴിഞ്ഞ ഒക്ടോബറിൽ, തൊഴിലാളികൾ സംഘടിച്ച് ട്രേഡ് യൂണിയൻ രൂപീകരിച്ചത്. തൊഴിലാളികളുടെ ആത്മാഭിമാനത്തെയും അന്തസ്സിനെയും തുടർച്ചയായി മുറിപ്പെടുത്തുന്ന സമീപനമായിരുന്നു സിന്തയിറ്റിന്റെത്.

ആദ്യം മുതൽ ട്രേഡ് യൂണിയൻ രൂപീകരണത്തെ എതിർത്ത് പ്രതികാര നടപടികൾ ആരംഭിച്ച മാനേജ്മെന്റ് , പിന്നീട് സിന്തൈറ്റ് ഇൻട്രസ്ട്രീസ് വെൽഫയർ അസ്സോയേഷൻ ( സേവ) എന്ന പേരിൽ ഒരു trade union രൂപീകരിച്ചു. തൊഴിലാളികൾ സംഘടിച്ച് രൂപീകരിച്ച തൊഴിലാളി യൂണിയനെതിരെ മാനേജ്മെന്റ് സ്പോൺസേഡ് ട്രേഡ് യൂണിയൻ. പിന്നെ തൊഴിലാളികളെ "സേവ " യുടെ കൂടെ നിർത്താൻ മാനേജുമെന്റിന്റെ ഭീക്ഷണി, പ്രലോഭനങ്ങൾ, വാഗ്ദാനങ്ങൾ, മറ്റുതരത്തിലുള്ള സ്വാധീനങ്ങളുമായി മാനേജ്മെന്റ് രംഗത്തിറങ്ങി. അതിപ്പോഴും തുടരുന്നു.

മാനേജ്മെൻറിന് ട്രേഡ് യൂണിയനാകാം. തൊഴിലാളികളുടെ യൂണിയൻ അംഗീകരിക്കില്ല. ഇത് എന്ത് ന്യായം?. തൊഴിലാളികൾ ഉന്നയിക്കുന്ന ഡിമാന്റുകൾ എന്താണ് എന്ന് പരിശോധിക്കാൻ പോലും സിന്തയിറ്റ് മാനേജ്മെന്റ് ഇന്ന് വരെ തയ്യാറായിട്ടില്ല.

ഏറ്റവും ന്യായമായ ചില ഡിമാൻറുകൾ താഴെ ചേർക്കുന്നു.

ക്വാഷ്യൽ ലേബേഴ്സിന് ഒരു ദിവസം കഠിന ജോലി ചേയ്താൽ കിട്ടുന്ന ശമ്പളം 240 രൂപ മാത്രം.( യൂണിയൻ സമരം ആരംഭിച്ചപ്പോൾ 285 ആക്കി)

തുല്യ ജോലിക്ക് തുല്യ കൂലി നൽകുന്നില്ല.

അവർക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം തലേ ദിവസത്തെ കറി കൂട്ടിയുള്ള കഞ്ഞി മാത്രം.

സാധാരണ തൊഴിലാളികൾക്ക്
ക്യാൻറിനിൽ പ്രവേശിക്കാൻ അനുവാദമില്ല

ഭാരിച്ച കയറ്റിറക്കു ജോലികൾ (loading and unloading) ചെയ്യുന്നത് സ്ത്രീ തൊഴിലാളികൾ.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാനുള്ള വൈശാഖ കേസുപ്രകാരമുള്ള സബ് കമ്മിറ്റിയില്ല.

ഉത്സവകാല ബോണസ് ഇല്ല.

അവസാന രണ്ടു വർഷമായി യൂണിഫോം തുണി നൽകിയിട്ടില്ല.

നിരവധി വർഷങ്ങളായി ജോലി ചെയ്യുന്നവരെ പോലും സ്ഥിരപ്പെടുത്തുന്നില്ല.

തങ്ങളുടെ ഇഷ്ടക്കാർക്ക് - സേവക്കാർക്ക് - പ്രമോഷൻ, ഗ്രാറ്റിവിറ്റി, മറ്റ് അലവൻസുകൾ.

HR ഡിപ്പാർട്ടുമെന്റിന്റ ക്രൂര പീഡനങ്ങൾ.

തൊഴിലാളി പീഡനങ്ങളെ ചോദ്യം ചെയ്താൽ ഇതര സംസ്ഥാനങ്ങളിലേക്ക് സ്ഥലമാറ്റം..

ചില ദുരന്ത കാഴ്ചകൾ കുറിക്കുന്നില്ല. കാരണം വ്യവസായ പ്രമുഖനായ നമ്മളെല്ലാവരും ബഹുമാനിക്കുന്ന ശ്രീ C V ജേക്കമ്പിന്റെ മക്കളുടെ വില പോകും.

മേൽ ഡിമാന്റുകളിൻമേലാണ് ഇതുവരെ മാനേജ്മെന്റ് ചർച്ചക്കു പോലും തയ്യാറാവത്തത്.

ഇത്തരമൊരു തൊഴിൽ ചൂഷണവും തൊഴിലാളി ചൂഷണവുമാണ് കേരളത്തിൽ നടക്കുന്നത് എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

ട്രേഡ് യൂണിയൻകൾ വ്യാവസായങ്ങൾക്ക് എതിരല്ല. നല്ല ടേഡ് യൂണിയനുകൾ വ്യാവസായങ്ങൾക്ക് ഗുണങ്ങളെ ഉണ്ടാക്കിയിട്ടുള്ളൂ. ട്രേഡ് യൂണിയൻ രൂപീകരിച്ചപ്പോൾ തന്നെ ഞങ്ങൾ അതിനെ അംഗീകരിക്കില്ല എന്നു പറഞ്ഞ് മാനേജ്മെന്റ് തന്നെ ട്രേഡ് യൂണിയൻ ഉണ്ടാക്കിയത് Unfair Trade Union Practise ആണ്.

7 ട്രേഡ് യൂണിയൻ പ്രവർത്തകരെ നിയമവിരുദ്ധമായി സ്ഥലം മാറ്റിയിട് ഇന്നേക്ക് 102 ദിവസം പിന്നിട്ടു. അവരുടെ കുടുംബം പട്ടിണിയായി. എവിടെ സിന്തൈറ്റ്ന്റെ സേവന തല്പരരായ മുതലാളിമാർ..... തൊഴിലാളികളുടെ പ്രശ്നങ്ങൾ മാന്യമായി ചർച്ച ചെയ്യാൻ എന്താണ് ഇവർക്ക് ഇത്ര മടി.

നിയമവിരുദ്ധ ട്രാൻസ്ഫഫറിനെതിരെ ജില്ലാ ലേബറോഫീസറുടെ സാന്നിദ്ധ്യത്തിൽ മാനേജ്മെന്റും തൊഴിലാളി പ്രതിനിധികളുമായി നാലുവട്ടം ചർച്ച നടന്നു. എങ്കിലും മാനേജ്മെന്റ് ചിറ്റമ്മനയത്തിൽ നിന്ന് അണുവിട മാറ്റം വരുത്തുന്നതിന് തയ്യാറായില്ല. തുടർന്ന് റീജിണൽ ലേബർ കമ്മീഷണറും ( RJLC) നാലു തവണ മദ്ധ്യസ്ഥ ശ്രമങ്ങളും ചർച്ചയും നടത്തിയെങ്കിലും യാതൊരു വിട്ടുവീഴ്ചക്കും മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഈ ശനിയാഴ്ച സംസ്ഥാന ലേബർ കമ്മീഷണർ നേരിട്ട് വിഷയത്തിലിടപെട്ട് കമ്പനി മാനേജ്മെന്റുമായും തൊഴിലാളി പ്രതിനിധികളുമായും ചർച്ച നടത്താനായി നിശ്ചയിച്ചിരിക്കുകയാണ്.

ലേബർ ഡിപ്പാർട്ടുമെന്റിന്റെ നിർദ്ദേശങ്ങൾക്ക് ഇവർ പുല്ലു വില നൽകുന്നു. ഇവർക്ക് നിയമങ്ങൾ ഒന്നും ബാധകമല്ലേ? ഇന്ത്യൻ പാർലിമെന്റ്റ് പാസ്സാക്കിയ Indian Trade union Act, Bonas Act, Provident Fund Act, Minimum wages Act ഇതൊന്നും ഇവർക്ക് ബാധകമല്ലേ? ഇത് ഏതെങ്കിലും ഒരു മുതലാളിക്ക് എതിരായയോ ഏതെങ്കിലും ഒരു വ്യവസായത്തിന് എതിരായ സമരമോ അല്ല. തൊഴിലാളി ചൂഷണത്തിനെതിരായ സമരമാണ്.

നിയമവിരുദ്ധ ട്രാൻസ്ഫറിനെ യൂണിയൻ അംഗീകരിക്കാത്തത് നിയമപരമായ കാരണങ്ങളാലാണ്
നാല്പത്തിയഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്ന കമ്പനിക്ക് കേരളത്തിൽ മൂന്നിടത്താണ് സ്ഥാപനങ്ങളുള്ളത് എന്നാണ് കമ്പനികാര്യ വിഭാഗത്തിന് കീഴിൽ കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തുമായി കമ്പനിക്ക് സ്ഥാപനങ്ങളുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. എന്തു കൊണ്ടാണ് compay Standing order- ലും Article of Association നിലും കേരളത്തിനു പുറത്ത് സിന്തയിറ്റിന് കമ്പനികൾ ഉണ്ടെങ്കിൽ ആ വിവരം പറയാത്തത്. അവിടെ സിന്തയിറ്റിന്റെ തന്നെ ശാഖകൾ ആണ് എന്നതിന് യാതൊരു തെളിവും നിങ്ങൾ ഇതുവരെ ലേബർ ഡിപ്പാർട്ടുമെൻറിനു മുന്നിൽ ഹാജരാക്കിയിട്ടില്ല.
ഈ സാഹചര്യത്തിൽ ആണ് നിയമവിരുദ്ധ ട്രാൻസ്ഫറിനെതിരെ കമ്പനിയുടെ പ്രൊഡക്ഷനെ ബാധിക്കാത്ത രീതിയിൽ തൊഴിലാളികൾ സത്യഗ്രഹ സമരം ആരംഭിച്ചു, സത്യഗ്രഹസമരം ഇന്ന് പതിനെട്ടു ദിവസം പിന്നിടുകയാണ്.

നാല്പത്തിയഞ്ചു വർഷമായി നിങ്ങൾ നിർബാധം തുടർന്നുവന്ന തൊഴിലാളി ചൂഷണത്തിനെതിരെ ഇന്ന് തൊഴിലാളികൾ സംഘടിച്ചിരിക്കുകയാണ്. അവരെ ഭീഷണിപ്പെടുത്തിയും ട്രാൻസ്ഫർ ചെയ്തും സംഘടിത ശക്തിയെ ഇല്ലായ്മ ചെയ്ത്, തൊഴിലാളികളെ ചൂഷണം ചെയ്യാമെന്നത് മുതലാളിയുടെ വ്യാമോഹം മാത്രമാണ്. തൊഴിലാളികൾ അവർക്ക് ന്യായമായും അർഹതപ്പെട്ട അവകാശങ്ങളും കൂലിയും മാത്രമേ ചോദിച്ചിട്ടുള്ളൂ, നിങ്ങൾക്ക് തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കുക, മാന്യമായ കൂലി നൽകുക എന്നതല്ലാതെ വേറെ വഴിയില്ല.

കാശുകൊടുത്ത് കള്ളവാർത്ത എഴുതിക്കുന്ന മാനേജ്മെന്റ് മനസിലാക്കുക ......സിന്തയിറ്റ് തൊഴിലാളികൾ നടത്തുന്ന സമരം സഹനസമരമാണ്. ജീവിത സമരമാണ്. വിജയം വരെ സമരം തുടരുക തന്നെ ചെയ്യും.

സിന്തയിറ്റ് ഇന്റസ്ട്രീസ്
എംപ്ലോയ്സ് യൂണിയൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top