19 April Friday

സുഷമാ സ്വരാജിന്റെ മഹാശ്വേതാദേവി അനുശോചനം അബദ്ധമായി; ട്രോളുമായി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2016

ന്യൂഡല്‍ഹി > പ്രശസ്ത ബംഗാളി സാഹിത്യകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിയുടെ നിര്യാണത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അനുശോചനം അറിയിച്ചു. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി സുഷമാ സ്വരാജിന്റെ അനുശോചനം അബദ്ധമായി. സോഷ്യല്‍ മീഡിയയില്‍ ഇത് ട്രോളുകളായതോടെ സുഷമ ട്വീറ്റ്  പിന്‍വലിച്ചു.

അനുശോചനത്തില്‍ മഹാശ്വേതാ ദേവിയുടെ രചനകളെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത് ബംഗാളി എഴുത്തുകാരിയായ ആശാപൂര്‍ണാ ദേവിയുടെ കൃതികളായിരുന്നു. മഹാശ്വേതാ ദേവിയുടെ 'പ്രഥം പ്രതിശ്രുതി', 'ബകുള്‍ കഥ'’എന്നീ രണ്ടു രചനകളും തനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. അവര്‍ക്ക് എന്റെ ആദരാഞ്ജലികള്‍’എന്നാണ് സുഷമയുടെ ട്വീറ്റ് ചെയ്തത്.

തെറ്റ് ചൂണ്ടിക്കാട്ടിയും പരിഹസിച്ചും ട്വീറ്റിന് പ്രതികരണങ്ങള്‍ ഉണ്ടായതേടെയാണ് അബദ്ധം പിണഞ്ഞ കാര്യം മനസ്സിലായത്. ഇതോടെ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ സുഷമയുടെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച്  സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനവും സജീവമായിരിക്കുകയാണ്.

അബദ്ധം പിണഞ്ഞതിനെ തുടർന്ന് ഒഴിവാക്കിയ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ടുമായി സുഷമാ സ്വരാജിന്റെ പേജില്‍ വന്ന കമന്റുകളില്‍ ഒന്ന്

അബദ്ധം പിണഞ്ഞതിനെ തുടർന്ന് ഒഴിവാക്കിയ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ടുമായി സുഷമാ സ്വരാജിന്റെ പേജില്‍ വന്ന കമന്റുകളില്‍ ഒന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top