24 April Wednesday

'ഫായിസേ, എന്റേം റെഡ്യായീല്ല'; പൂവ് നിർമാണ ക്ലാസിൽ സുരഭി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020

ഒരു പൂവ് നിർമാണം കൊണ്ട് വൈറലായ നാലാം ക്ലാസുകാരൻ ഫായിസിന് ആശംസകൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. കടലാസിൽ പൂവ് നിർമിക്കാൻ ശ്രമിച്ചിട്ട് വിജയിച്ചില്ലെങ്കിലും ആ ശ്രമത്തെ പോസിറ്റീവായി ഫായിസ് കൈകാര്യം ചെയ്തതാണ് ശ്രദ്ധേയമായത്. ഇപ്പോൾ ചലച്ചിത്രതാരം സുരഭി ലക്ഷ്മിയും ഫായിസിന്റെ 'ക്ലാസ്' കണ്ട് പൂവ് നിർമിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ഫായിസിന്റെ നിർദേശങ്ങൾ പോലെ കടലാസും പെൻസിലും കത്രികയുമെല്ലാം എടുത്താണ് സുരഭിയും പൂവ് നിർമിക്കാൻ ശ്രമിച്ചത്. എന്നാൽ ഫായിസിന്റേത് പോലെ തന്നെ സുരഭിക്കും പൂവ് 'റെഡ്യായീല്ല'. 'ഫായിസേ , എന്റേം റെഡ്യായീല്ല, നമ്മൾ രണ്ടു പേരും ഒരേ തൂവൽ പക്ഷികൾ'= പൊട്ടിച്ചിരിയോടെ സുരഭി പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top