തിരുവനന്തപുരം> മദ്യലഹരിയില്‍ നിയമം ലംഘിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്ത ഐഎഎസുകാരന്‍ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത്. മാധ്യമങ്ങളുടെ കൈയ്യടി വാങ്ങാനാണ് നരഹത്യയ്ക്ക് കേസെടുത്തതെന്നാണ് ഫേസ്ബുക്കില്‍ ശ്രീറാമിന് വേണ്ടിയുള്ള ശ്രീകാന്തിന്റെ പോസ്റ്റ്.
ശ്രീറാം മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിനെ നിസാരവത്ക്കരിക്കുകയാണ് ബിജെപി ജില്ലാ പ്രസിഡന്റ്. മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ സംഭവംപോലും വകുപ്പുകളുടെ ആനുകൂല്യം പറഞ്ഞ് ലഘൂകരിക്കനാണ് ബിജെപി നേതാവ് ശ്രമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..