02 May Thursday

'അങ്ങനെയെങ്കില്‍ യുപിഎസ്‌സി പരീക്ഷയേയും സംശയിക്കേണ്ടേ മനോരമേ'

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

കൊച്ചി> ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ.  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമ സംഭവത്തിന്റെ പേരില്‍ പിഎസ്‌സിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വിധത്തില്‍ മലയാള മനോരമ നിരന്തരം റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. അങ്ങനെയാണെങ്കില്‍ ശ്രീറാം വെങ്കിട്ടരാമന്റെ സിവില്‍ സര്‍വീസ് നേട്ടവും പരിശോധിക്കേണ്ടതല്ലെ എന്നാണ് ചോദ്യം ഉയരുന്നത്‌.ശ്രീരാം വെങ്കിട്ടരാമനെ ഉള്‍പ്പെടുത്തി യുപിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് റദ്ദാക്കണോ മനോരമേ എന്നാണ് പരിഹാസം.

ഒരാള്‍ ഒരു കേസില്‍ പ്രതിയായാല്‍ അയാള്‍ വിജയിച്ച പരീക്ഷകള്‍ കൂടി റദ്ദാക്കണമെന്ന മട്ടില്‍ വാദമുയര്‍ത്തിയ മനോരമ അടക്കമുള്ള മാധ്യമങ്ങളുടെ നിലപാടിലെ അപഹാസ്യത തുറന്നുകാട്ടുകയാണ് സോഷ്യല്‍ മീഡിയ. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമ സംഭവത്തിലെ പ്രതികള്‍ അവര്‍ മുമ്പെഴുതിയ പി എസ് സി പരീക്ഷയില്‍ റാങ്ക് നേടിയ വിഷയമാണ് വിവാദമാക്കാന്‍ മനോരമ ശ്രമിച്ചത്.

ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങളിലൂടെ:

.



 
സുഭാഷ് നാരായണന്‍ 

മദ്യപാനിയും കൊലയാളിയുമായ ഒരാൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് !!

സിവിൽ സർവീസ് പരീക്ഷകളുടെ വിശ്വാസ്യത തന്നെ തകർക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഊണും ഉറക്കവും നഷ്ടപ്പെടുത്തി ജീവിതത്തിൽ വിലപ്പെട്ട പലതും ത്യജിച്ച് ഒരു തപസുപോലെ കൊണ്ടു നടന്ന് പരീക്ഷയെഴുതി ഫലം കാത്തുനിൽക്കുന്ന അനേകം ഉദ്യോഗാർഥികൾക്ക് വലിയ ആഘാതം നൽകുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

രണ്ടാഴ്ച മുൻപത്തെ മനോരമയോട് കടപ്പാട്.

നന്മമരം ഫാൻസ്‌ അസഹിഷ്ണുത കാണിക്കേണ്ട.പോസ്റ്റ്‌ മനോരമക്ക് ഉള്ളതാണ്. 

രഞ്ജിത്ത് വിശ്വം

അർദ്ധരാത്രി മദ്യലഹരിയിൽ കാറോടിച്ച് പത്രപ്രവർത്തകനെ ഇടിച്ചു കൊന്ന കേസിലെ പ്രതിഐ.എ എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയതിൽ ദുരൂഹത ... ഇതിനു മുമ്പ് ഇയാൾ എം.ബി ബി എസും പാസായിട്ടുണ്ടത്രേ .... ക്രിമിനൽ കേസ് പ്രതിയുടെ ദുരൂഹമായ പരീക്ഷാവിജയത്തെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു....

# മാമാ മാധ്യമങ്ങൾക്ക് പിറക്കാതെ പോയ വാർത്ത ..

നായിബ് ഇ എം

പരന്ന വായനയാണ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കുന്നതിന് സഹായിക്കുന്നത് എന്നാണ് മിടുക്കയായ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ പറയാറുള്ളത്. വായനയെ വെറുക്കുന്ന, നിയമലംഘനങ്ങള്‍ ജീവിത ചര്യയുടെ ഭാഗമായ, മയക്ക് മരുന്നിന്‍റെ ഉപയോഗം സംശയിക്കുമാറ് രക്തപരിശോധനക്ക് വിസമ്മതിച്ച ഇദ്ദേഹം എങ്ങനെയാണ് സിവില്‍ സര്‍വീസ് പാസായെന്നത് സംശമുണര്‍ത്തുന്നു. #UPSC യുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശ്രീരാമിനെ ന്യായീകരിക്കാന്‍ സംഘിക്കൂട്ടങ്ങള്‍ അമിതാവേശം കാട്ടുന്നതും കൂട്ടി വായിക്കേണ്ടതാണ്


 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top