20 April Saturday
ചിത്രത്തിനു പ്രശംസ ചൊരിഞ്ഞ് പ്രമുഖര്‍

സോഷ്യല്‍ മീഡിയ മഹേഷിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2016

കൊച്ചി> ആഷിഖ് അബു നിര്‍മ്മിച്ച് നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിനു സോഷ്യല്‍ മീഡിയയില്‍ ഉജ്വല സ്വീകരണം. സാധാരണ പ്രേക്ഷകര്‍ മുതല്‍ ഒട്ടേറെ പ്രമുഖര്‍ വരെ ചിത്രത്തെ പ്രശംസിക്കുന്നു. പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവനും സംവിധായകന്‍ മാധവ് രാംദാസും (മേല്‍വിലാസം,അപ്പോത്തിക്കിരി) നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും  സംഗീത സംവിധായകന്‍ ഗോപീസുന്ദറും നടന്മാരായ പ്രതാപ് പോത്തനും സണ്ണി വെയ്നുമൊക്കെ സ്വന്തം സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രത്തിന് പ്രശംസ ചൊരിയുന്നു.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചിത്രത്തിനു പ്രശംസ മാത്രം. പൊതുവേ സിനിമകളെ കുത്തിക്കീറാറുള്ള സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ പലരും ചിത്രം ഗംഭീരമായെന്നു പ്രശംസിക്കുന്നു. മോഹന്‍ലാലിനെ വിമര്‍ശിക്കുന്ന ഏതോ ഡയലോഗുണ്ടെന്ന കാരണത്താല്‍ ഉയര്‍ന്ന ചില ഫാന്‍സ് വിമര്‍ശനം മാത്രമാണ് അപവാദം. അവര്‍ പോലും ചിത്രം നല്ലതെന്ന ആമുഖത്തോടെയാണ് വിമര്‍ശിക്കുന്നത്.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ നിര്‍മ്മാതാവും സംവിധായകനും മുഖ്യ നടന്‍ ഫഹദ് ഫാസിലും സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നു.ചിത്രത്തില്‍ ഉജ്വലമായി അഭിനയിച്ച അലന്‍സിയര്‍ക്കും സൌെബിന്‍ ഷാഹിറിനും പലരും പ്രശംസ ചൊരിയുന്നു. ഇവര്‍ക്കൊപ്പമുള്ള സെല്‍ഫികളുമുണ്ട്.

ചില പ്രതികരണങ്ങള്‍ താഴെ:

 

 

 

 

 

Geetu Mohan Das (നടി സംവിധായിക )

I usually don't post or comment about films but today I want to say - Do yourself a favour please go and watch Maheshinde Prathikaaram .... I'm still smiling !

Madhav Ramadasan(സംവിധായകന്‍)
1 hr · 
 

"മഹേഷിന്‍്റെ പ്രതികാരം" എന്ന ചലച്ചിത്രം കണ്ടു. വളരെ ആസ്വദിച്ചാണു ഈ ചിത്രം കണ്ടത്. ഒരു ചലച്ചിത്രത്തിനുവേണ്ടുന്ന എല്ലാ കലാകാരന്‍മാരും ഒരേ മനസ്സോടെ ആത്മാര്‍ത്ഥമായി പരിശ്രമിച്ച് ഒട്ടും ഏറ്റക്കുറച്ചിലില്ലാതെ എല്ലാം പാകത്തിന് നല്‍കി മെനഞ്ഞെടുത്ത ഒരു മനോഹര ചലച്ചിത്രം. മുന്നണിയിലും പീന്നണിയിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്‍്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..

 

 

 

 

 

Pratap Pothen  (നടന്‍)
Well done Ashiq and Pothen I knew it would be big

M R Jaya Geetha (കവി, ഗാന രചയിതാവ്)

മഹേഷിന്‍റെ പ്രതികാരം ഒരു മലയാളം സിനിമയാണെന്നു കരുതിയാണ് കാണാന്‍പോയത് ..പ്രത്യേകിച്ചും പ്രിയസംഗീത സംവിധായകന്‍ Bijibal Maniyilആവര്‍ത്തിച്ച് ഉറപ്പുപറയുന്നുണ്ടായിരുന്നു -കപടമല്ലാത്ത ഭാഷയില്‍ -പ്രേക്ഷകര്‍ക്ക് ഇതൊരു നല്ല അനുഭവമായിരിക്കുമെന്ന്..പക്ഷേ ഇടുക്കിയിലെ ഒരു ഗ്രാമത്തിന്‍റെ ജനാലക്കല്‍നിന്നു കണ്ടു തീര്‍ത്ത കാഴ്ചയാണിതെന്നു മനസ്സ് മല്‍സരിച്ചു - കണ്ടുതീര്‍ന്നപ്പോള്‍.. കാഴ്ചകള്‍ തീര്‍ന്നിട്ടും തിയേറ്ററിലെ വിളക്കുകള്‍ കണ്ണുതുറന്നിട്ടും മഹേഷും കൂട്ടരും ഇനിയുംവരുമെന്നു കരുതി ആശകെട്ടപ്പോഴാണോര്‍ത്തത് കണ്ട കാഴ്ച്ചകളൊക്കെയും വെള്ളിമിനുങ്ങിയ തിരയിലായിരുന്നെന്ന്..ഇതൊരു പച്ച മലയാളം സിനിമയാണെന്ന്.. മിടുക്കിയായ ഇടുക്കിയിലെ കാറ്റിനെ,മഞ്ഞിനെ ഒക്കെയും പാടിപ്പതിപ്പിച്ച താളം ഇടുക്കിയിലെ കാറ്റല്ല പാടിയത് പ്രിയകവി റഫീക്ക് അഹമ്മദ് എഴുതി സംഗീതസംവിധായകന്‍ ബിജിബാല്‍ ഈണമിട്ടുപാടിയതാണെന്ന്.. കാഴ്ച്ചയിലുടനീളം നനുത്ത മഞ്ഞുകാറ്റു മൂളുംപോലെ ഓരോ രംഗങ്ങള്‍ക്കൊപ്പവും കേട്ടതും അദ്ദേഹമൊരുക്കിയ പശ്ചാത്തല സംഗീതമാണെന്ന്!!!മഹേഷും ക്രിസ്പിനുംബേബിച്ചായനും ഭാവന ചാച്ചനുമൊക്ക ഫഹദും കൂട്ടരും അഭിനയിച്ചു കാണിച്ചതാണെന്നും!!നിലവിലെആണ്‍കുട്ട്യോള്‍ടെ പേരുദോഷംതീര്‍ത്ത് പ്രിയപ്പെട്ട മഹേഷ് പൊട്ടിക്കരഞ്ഞപ്പോള്‍ ദിലീഷ്പോത്തന്‍ നല്ല ആണ്‍കുട്ടിയെ മനസ്സിലേറ്റിയ സംവിധാന പ്രതിഭയാണെന്ന് കണ്ടു കാലം നന്ദി പറയുന്ന ഒച്ച കേട്ടു -തിയേറ്ററിലെ ഇരുട്ടില്‍..ആണ്‍കുട്ട്യോളായാല്‍ കരയാന്‍പാടില്ലാന്ന പഴഞ്ചൊല്ലിന്‍റെ ചെകിട്ടത്തൊന്ന് പൊട്ടുന്ന ഒച്ചയും കേട്ടു;ആണ്‍കുട്ട്യോള്‍ക്കെന്താ കണ്ണുനീര്‍ ഗ്രന്ഥിയില്ലേ എന്നൊരു അശരീരിയും!!! കുറെക്കാലം കൂടി, ക്രീമില്‍ക്കുളിച്ചു വഴുക്കിപ്പോകാത്ത രണ്ടു നാടന്‍ പെങ്കുട്ട്യോളെയും കണ്ടു കാഴ്ചയുടെ പച്ചപ്പില്‍-കുറെയേറെ മനുഷ്യരോടൊപ്പം!!
"പിന്നേ ഈ കുംഫുവൊക്കെ വെറും കോമഡിയല്ലേ!!"

Sunny Wayn (നടന്‍)

‪#‎MAHESHINTE‬ PRATHIKAARAM - Beautifully made with brilliance in both technicalities and performances! Fahad , sorry... Mr. MAHESH, u were so cute on the screen, u made me smile, and sometimes u made my eyes fill up with tears! supporting actors' contribution was just awesome! They brought so much energy on the screen!‪#‎Soubin‬, way to go man( crispin , lispin cripsin hahaha ),.. thank u so much for such a lighthearted movie, ‪#‎Dileesh‬ Pothen.. Fahad, like you said yesterday,.. Everyone would have experienced through such moments in different phases of life. Loved it!

Gopi Sunder (സംഗീത സംവിധായകന്‍ )

Dear dileesh pothan , I respect u for this treat. No words . Really proud . Loved the movie ,"maheshinde pratikaaram". It's Gona b a supper hit . No doubt .

Manassu niranju

Harish Vasudevan Sreedevi (പരിസ്ഥിതി പ്രവര്‍ത്തകന്‍)

"ജൂസ്‌ ജൂസ്‌ ജൂസ്‌.. മമ്മുട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജൂസ്‌...." grin emoticon smile emoticon

'മഹേഷിന്റെ പ്രതികാരം' കണ്ടു. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയിനര്‍. സിമ്പിള്‍-പവര്‍ഫുള്‍. ഇടുക്കി എന്ന നാട്ടിലെ സാധാരണക്കാരുടെ ജീവിതത്തില്‍ നടക്കുന്ന, ഒരു സീനില്‍ പോലും അസാധാരണത്വമില്ലാത്ത, എല്ലാ ക്യാരക്റ്ററുകളും കഥയെ വിളക്കിച്ചേര്‍ക്കുന്ന കണ്ണികളാവുന്ന ഒരു കഥ ഒട്ടും ബോറടിപ്പിക്കാതെ അപ്പടി ഒപ്പിയെടുത്ത്‌ സിനിമയാക്കിയിരിക്കുന്നു. കുറച്ചു സീനില്‍ മാത്രമുള്ള നായകന്റെ പട്ടി പോലും സിനിമയില്‍ ക്യാരക്ടറുള്ള റോളിലാണ്‌. സിനിമ കഴിഞ്ഞിറങ്ങിയ ഞങ്ങള്‍ നാലുപേര്‍ ഏതാണ്ടൊരു മണിക്കൂര്‍ (midnight) റോഡരികില്‍ നിന്ന് ഓരോ സീനും പറഞ്ഞ്‌ മതിയാവോളം ചിരിച്ചു.. ഓര്‍ത്ത്‌ ആസ്വദിച്ചു.. എന്റെ ഒരാഴ്ചയായുള്ള ജോലിപരമായ സമ്മര്‍ദ്ദം രണ്ടര മണിക്കൂര്‍ കൊണ്ട്‌ ഇല്ലാതായി.

കുളിച്ചിട്ട്‌ മഹേഷ്‌ കഴുകിച്ചാരി വെയ്ക്കുന്ന സ്ലിപ്പര്‍ ചപ്പല്‍ മുതല്‍, ദേശീയഗാനം പാടുമ്പോള്‍ പുസ്തകം ബാഗിലാക്കുന്ന കുട്ടിയെ നോക്കിപ്പേടിപ്പിക്കുന്ന ടീച്ചറില്‍ വരെ കഥയില്‍ അതി സൂക്ഷ്മമായ, നൊസ്റ്റാള്‍ജിക്‌ ആയ കുറേ വിഷ്വല്‍സ്‌ ഉണ്ട്‌. ഒട്ടും സിനിമാറ്റിക്‌ അതിഭാവുകത്വങ്ങളില്ലാതെ നായകനു വില്ലനോട്‌ പ്രതികാരം ചെയ്യാമെന്ന് വീണ്ടും തെളിയിച്ചു. ചാപ്പ കുരിശിലേതിനു ശേഷം ഇത്ര ഒറിജിനാലിറ്റിയുള്ള സംഘട്ടനം സസ്പെന്‍സോടെ കണ്ടത്‌ ഇപ്പോഴാണ്‌. ഗാനരചനയും സംഗീതവും വളരെ നന്നായി, സിനിമയില്‍ അലിഞ്ഞു ചേര്‍ന്നതിനു മാറ്റു കൂട്ടി. കട്ടപ്പനയിലെ പുതുമുഖങ്ങളെല്ലാം നന്നായി അഭിനയിച്ചു. ലാസര്‍ ഷൈന്റെ അപ്പച്ചന്‍ പൊളിച്ചു. സൗബിന്‍ ഷാഹിര്‍ ഇതോടെ തന്റെ റേഞ്ച്‌ തെളിയിച്ചു.

സാള്‍ട്ട്‌ ആന്റ്‌ പെപ്പറിനു ശേഷം സംവിധായകന്‍ ദിലീഷ്‌ പോത്തന്‍ അതിലും നല്ല പ്രകടനമാണിത്തവണ കാഴ്ച വെച്ചത്‌. കട്ടപ്പനയിലെ ഒരു കൊച്ചു സ്റ്റുഡിയോ നടത്തുന്ന നാടന്‍ ഫോട്ടോഗ്രാഫറും നിഷ്കളങ്കനുമായ മഹേഷിനെ നന്നായി പ്രതിഫലിപ്പിച്ച ഫഹദ്‌ ഫാസിലിന്റെ കരിയറിലെ ശക്തമായ തിരിച്ചുവരവാണിത്‌. കഥ സംഭാഷണം അസ്സലായി ചെയ്ത ശ്യാം പുഷ്കരന്‍ മികച്ച കയ്യടി അര്‍ഹിക്കുന്നു. പുതുമുഖം അപര്‍ണ്ണയും നന്നായി. ഈ സിമ്പിള്‍ കഥ കേട്ടിട്ട്‌ ഈ പടത്തിനു പണം മുടക്കാന്‍ ധൈര്യം കാണിച്ച മ്മടെ ആഷിക്ക്‌ അബു ബ്രോയ്ക്ക്‌ അഭിമാനിയ്ക്കാം, ഒപ്പം കീശ നിറയുമെന്ന് ആശ്വസിക്കാം. ഇത്‌ ഹിറ്റാകും. (അല്‍പ്പം ഓവറായില്ലല്ലോ ല്ലേ grin emoticon )

ചുരുക്കത്തില്‍, കൂട്ടുകാര്‍ക്ക്‌ കുടുംബവുമായി ധൈര്യമായി കാണാവുന്ന ഒരു സിനിമയാണ്‌ മഹേഷിന്റെ പ്രതികാരം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top