28 March Thursday

സമാധാന യോഗത്തിനു ശേഷം ആര്‍എസ്എസ് അക്രമ പരമ്പര: കണക്കുനിരത്തി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 4, 2017

കൊച്ചി> കണ്ണൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണങ്ങള്‍ തുടരുകയാണ്. പത്രങ്ങളില്‍ കാണാമറയത്ത് ഒറ്റക്കോളം വാര്‍ത്തകളില്‍ ഇവ ഒടുങ്ങുന്നു. ഈ സിപിഐ എം വിരുദ്ധതയുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിരവധി.

2017 ഫെബ്രുവരി 14 ന് മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ട് നടന്ന സമാധാന യോഗത്തിന് ശേഷം ജില്ലയില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം നടന്ന അക്രമങ്ങളുടെ പട്ടിക തന്നെ നിരത്തുന്നു, മനീഷ് കുന്നുമ്മല്‍. അമ്പലപ്പറമ്പുമുതല്‍ വീട്ടിനുള്ളില്‍ വരെയെത്തി ആര്‍എസ്എസ് അക്രമികള്‍ ചെയ്തുകൂട്ടിയ പാതകങ്ങള്‍ മനീഷ് നിരത്തുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കണ്ണൂരില്‍ സിപിഐ എം അക്രമം എന്ന് മുറവിളി കൂട്ടുന്നവരേ.. സമയം ഉണ്ടെങ്കില്‍ ഒന്ന് ഇത് മുഴുവന്‍ വായിക്കണം.ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ എസ് എസുകാര്‍ കണ്ണൂരില്‍ ചെയ്തുകൂട്ടിയ അക്രമങ്ങളുടെ ലിസ്റ്റ് ആണ്.

2017 ഫെബ്രുവരി 14 ന് മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ട് നടന്ന സമാധാന യോഗത്തിന് ശേഷം ജില്ലയില്‍ സിപിഐ എമ്മിനെതിരെ ആര്‍ എസ് എസ് നടത്തിയ അക്രമങ്ങളില്‍ ചിലത്

ഫെബ്രുവരി 14

*പൊന്ന്യം നായനാര്‍ റോഡില്‍ വെച്ച് വൈകീട്ട് 4 മണിയോടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ അക്ഷയ് യെ ആര്‍ എസ് എസ് ക്രിമിനല്‍ നടേശന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു.

*രാത്രിയോടെ കാട്ടില്‍ അടൂട മടപ്പുര ഉല്‍സവം കഴിഞ്ഞ് വരികയായിരുന്ന ഇര്‍ഷാദ്,സൗരവ് എന്നിവരെ മൂന്നാം മൈലില്‍ വെച്ച് ആര്‍ എസ് എസുകാര്‍ ആക്രമിച്ചു.

*മഞ്ഞോടിയില്‍ സിപിഐ എം,ഡി വൈ എഫ് ഐ കൊടിമരങ്ങള്‍ നശിപ്പിച്ചു

ഫെബ്രുവരി 15

*ആലക്കോട് നടുവിലില്‍ സിപിഐ എം പ്രവര്‍ത്തകന്‍ പുതിയകത്ത് ഷാക്കിറി(20) ആര്‍ എസ് എസുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു. വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടത് കൊണ്ട് മാത്രമാണ് ഷാക്കിറിന് ജീവന്‍ തിരിച്ചു കിട്ടിയത്.

ഫെബ്രുവരി 16

*പേരാവൂര്‍ പാലപ്പുഴയില്‍ സിപിഐ(എം) ബ്രാഞ്ച് ഓഫീസ് ആര്‍ എസ് എസുകാര്‍ ആക്രമിച്ചു.

*തലശ്ശേരി മണോളിക്കാവിനടുത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളുകളും പോലീസ് പിടിച്ചെടുത്തു.

ഫെബ്രുവരി 18

*മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോസഫിന്‍റെ വീട് ആര്‍ എസ് എസുകാര്‍ കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി.

*ചാലാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു. സഫ്വാന്‍, ജംഷീര്‍, ഷഹബാസ് എന്നിവര്‍ക്ക് പരിക്കേറ്റു.

ഫെബ്രുവരി 20

*എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി പാനൂര്‍ പാലക്കൂലില്‍ നിര്‍മ്മിച്ച സംഘാടകസമിതി ഓഫീസ് ആര്‍ എസ് എസുകാര്‍ തീവെച്ച് നശിപ്പിച്ചു.

ഫെബ്രുവരി 21

*പൊന്ന്യം നായനാര്‍ റോഡില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അരുണിനെ വധിക്കുമെന്ന് ആര്‍ എസ് എസ് ക്രിമിനല്‍ പ്രബേഷിന്‍റെ നേതൃത്വത്തില്‍ ഭീഷണി മുഴക്കി.

ഫെബ്രുവരി 22

*പൊന്ന്യം നായനാര്‍ റോഡില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ നിവേദിനെ ചാന്ദിനി പ്രദീപന്‍ എന്ന ആര്‍എസ്എസ് ക്രിമിനലിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചു.

*കോമത്ത് പാറ ചെഗുവേര മുക്കില്‍ സ്റ്റീല്‍ ബോംബെറിഞ്ഞു

ഫെബ്രുവരി 24

*എ ടി സുഗേഷ് ദിനത്തിന്‍റെ ഭാഗമായി ഇല്ലിക്കുന്ന് മേഖലയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ആര്‍ എസ് എസ് സംഘം നശിപ്പിച്ചു.

ഫെബ്രുവരി 25


*കോടിയേരി കുറ്റിവയലില്‍ 26.02.17 ന് ഡി വൈ എഫ് ഐ 'നീതിസാക്ഷ്യം' പരിപാടി നടത്തുന്ന സ്ഥലത്ത് രാത്രിയില്‍ ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു.

ഫെബ്രുവരി 26

*സിപിഐ എം മെമ്പറായ ഹരീഷിനെ ടെമ്പിള്‍ഗേറ്റ് അറക്കള മുക്കിവെച്ച് ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചു.

മാര്‍ച്ച് 8

*പൊന്ന്യം നായനാര്‍ റോഡില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. വൈകുന്നേരം 5.45 ന് നടന്ന ബോംബാക്രമണത്തില്‍ കടകളില്‍ സാധനം വാങ്ങാനെത്തിയവര്‍ക്കും, കച്ചവടക്കാര്‍ക്കും പരിക്ക് പറ്റി, ടാക്സി ഡ്രൈവറും പാര്‍ട്ടി പ്രവര്‍ത്തകനുമായ സുരേന്ദ്രന് നേരെയാണ് ബോംബെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനും, പാര്‍ട്ടി മെമ്പര്‍ റിനീഷ് എറണാകുളം സ്വദേശിയായ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍ ശ്രീകുമാര്‍, സുഹൃത്ത് അനീഷ്കുമാര്‍ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ച്ച് 14

*തലശ്ശേരി ജഗനാഥ ക്ഷേത്രത്തില്‍ ഉത്സവസ്ഥലത്ത് ആര്‍.എസ്.എസുകാര്‍ സി.പി.ഐ(എം) പ്രവര്‍ത്തകരെ ആക്രമിച്ചു. ചുവന്ന വസ്ത്രം ധരിച്ച് പോയവരെയാണ് അക്രമിച്ചത്.
പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കമൂുള്ള പുളബസാറിലെ പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസുകാര്‍ ആക്രമിച്ചത്. പരിക്ക് പറ്റിയ നിരവധിപേരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ച്ച് 17

*തലശ്ശേരി നോര്‍ത്ത് ലോക്കലിലെ കുയ്യാലി പപ്പുവേട്ടന്‍ സ്മാരക മയ്യിരത്തിനുനേരെ ആര്‍.എസ്.എസ് ആക്രമണം. കരി ഓയില്‍ ഒഴിച്ച് സ്മാരക മന്ദിരം വികൃതമാക്കി. ഈ മന്ദിരത്തില്‍ അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നു.

മാര്‍ച്ച് 18

*തിരുവങ്ങാട് ടെമ്പിള്‍ ഗേറ്റിലെ പാര്‍ട്ടി മെമ്പര്‍ മണിയെ ആര്‍.എസ്.എസുകാര്‍ ടെമ്പിള്‍ ഗേറ്റില്‍വെച്ച് ആക്രമച്ചു. പരിക്കേറ്റ മണിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ച്ച് 18

*കോടിയേരി സൗത്ത് എല്‍.സിയിലെ നങ്ങാറത്ത് പീടിക സ: ജിജേഷ് മന്ദിരത്തിനടുത്ത് റോഡില്‍ ബൈക്കില്‍ വന്ന ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞു.

മാര്‍ച്ച് 30

*തലശ്ശേരി ചാലില്‍ സി.പി.ഐ(എം) അനുഭാവികളായ 4 പേരെ ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചു. ജിമ്മില്‍ പോയി വരുന്നവരെയാണ് അക്രമിച്ചത്. ദില്‍ജിത്ത്, ശ്രിവില്‍ അടക്കമുള്ള 4 പേരെ തലശ്ശേരി സഹകരണ ആശുപത്രിായില്‍ പ്രവേശിപ്പിച്ചു.

ഏപ്രില്‍ 2

*ഗോപാലപ്പേട്ടയില്‍ അച്ചുതന്‍ വായനശാലക്ക് നേരെ രാത്രി 1.30 ന് ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞു.

ഏപ്രില്‍ 6

*തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപൊയിലിനും സംഘത്തിനും നേരെ നടന്ന അക്രമം. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ പ്രതിയായ പുത്തക്കണ്ടം ക്വട്ടേഷന്‍ സംഘത്തിലെ പ്രനൂപ് നാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പിടികൂടാന്‍ വന്ന പോലീസിനെ മമ്പറം പടിഞ്ഞിറ്റാമുറിയില്‍ വെച്ച് അക്രമിച്ചു. സി.ഐ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക് പറ്റി.

ഏപ്രില്‍ 20

*മഞ്ഞോടിയില്‍ വെച്ച് 74 കാരനായ പാര്‍ട്ടി മെമ്പര്‍ മറോളി രാഘവനെ ആര്‍.എസ്.എസുകാര്‍ ആക്രമിു. പരിക്കേറ്റ മറോളി രാഘവനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെയ് 5

*നങ്ങാറത്ത് പീടിക പാര്‍ട്ടി മെമ്പറായ രവീന്ദ്രന്‍റെ വീട് രാത്രി 8.30 ന് ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ രവീന്ദ്രന്‍റെ മകള്‍ നിതയ്ക്ക് പരിക്കേറ്റു. പരിക്കേക്ത നിതയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെയ് 5

*രാത്രി 11 മണിക്ക് കോടിയേരി സൗത്ത് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ രാജീവ് കുമാറിന്‍റെ വീട് ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു. കാര്‍ നശിപ്പിച്ചു. 12 മണിക്ക് ചാലി ജയന്‍, വി.വി കൃഷ്ണന്‍ എന്നിവരുടെ വീട് ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ ചാലി ജയന്‍റെ മകളുടെ മക്കളായ 9 വയസുകാരന്‍ കാര്‍ത്തിക്, 11 വയസുകാരന്‍ ഋതിക് എന്നിവര്‍ക്ക്  പരിക്കേറ്റു ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വി.വി കൃഷ്ണന്‍റെ ഭാര്യ കാര്‍ത്തായേനിക്കും മള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെയ് 10

*നങ്ങാറത്ത് പീടികയിലെ തലശ്ശേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വിജയന്‍ മാസ്റ്ററുടെ വീടിനു നേരെ ആര്‍.എസ്.എസുകാര്‍ കല്ലേറി നടത്തി. ഇതിന് മുമ്പും ആര്‍.എസ്.എസുകാര്‍ വിജയന്‍ മാസ്റ്ററുടെ വീട് ആക്രമിച്ചിട്ടുണ്ട്.

മെയ് 12

*പാര്‍സിക്കുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ മധുവിന്‍റെ വീട് ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു. ഭാര്യയേയും മകനേയും തലശ്ശേരി സ;ഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെയ് 13

*പരിയാരം മെഡിക്കല്‍ കോളേജും പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആമ്പുലന്‍സും ആര്‍ എസ് എസുകാര്‍ അടിച്ചു തകര്‍ത്തു

മെയ് 21

*അഞ്ചരക്കണ്ടിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ പാളയത്തെ ഷൈജുവിനെ ആര്‍ എസ് എസുകാര്‍ ആക്രമിച്ചു

മെയ് 23

*കൂത്തുപറമ്പ് നീര്‍വേലിയിലെ സ:യു കെ കുഞ്ഞിരാമന്‍ സ്മൃതികുടീരം ആര്‍ എസ് എസുകാര്‍ വികൃതമാക്കി

മെയ് 30

*കോടിയേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ നങ്ങാറത്ത് പീടികയിലെ ശ്രീജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ആര്‍ എസ് എസുകാര്‍ ശ്രമിച്ചു

ജൂണ്‍ 4

*സിപിഐ എം ശങ്കരനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി ശ്രുതിലയത്തില്‍ സി കെ ചന്ദ്രന്‍റെയും പാര്‍ട്ടി അംഗം കൈപ്പച്ചേരി രമേഷ് ബാബുവിന്‍റെയും വീടുകള്‍ ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു തകര്‍ത്തു

ജൂണ്‍ 6

*തലശേരി നങ്ങാറത്ത് പീടികയിലെ പാര്‍ട്ടി അംഗം ശരത്ത് ശശിയുടെ വീടിന് ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു

ജൂണ്‍ 8

*കോടിയേരി പുന്നോല്‍ ആച്ചുകുളങ്ങരയിലെ പാര്‍ട്ടി അനുഭാവി അനില്‍കുമാറിന്‍റെ വീട് ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു തകര്‍ത്തു

ജൂണ്‍ 8

*കോടിയേരി കൊമ്മല്‍വയലിലെ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചെടുത്തു

ജൂണ്‍ 10

*പയ്യന്നൂര്‍ കോറോത്തെ ബിജെപി കാര്യാലയത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി

ജൂണ്‍ 18

*പേരാവൂര്‍ നിടുംപൊയിലില്‍ വ്യാപക ആര്‍ എസ് എസ് അക്രമം.സിപിഐ എം ബസ് വെയ്റ്റിംഗ് ഷെല്‍ടറുകളും സ്തൂപങ്ങളും തകര്‍ത്തു

ജൂലൈ 3

*നായനാര്‍ റോഡിലെ സിപിഐ എം പ്രവര്‍ത്തകനയും ഓട്ടോറിക്ഷാ ഡ്രൈവറുമായ സ:ശ്രീജന്‍ ബാബുവിനെ മാരകമായി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു.

ഷഫീക്ക് സല്‍മാന്‍ ഈ വിഷയത്തിലെഴുതിയ  എഫ് ബി പോസ്റ്റ്:

കേരളത്തിലെ ജേര്‍ണലിസ്റ്റുകള്‍ക്ക് അറിഞ്ഞൂടാത്ത ഒരേയൊരു കാര്യമേ ഈ ഭൂമി മലയാളത്തിലുള്ളൂ, അത് ആര്‍ എസ് എസുകാര്‍ സി പി എം പ്രവര്‍ത്തകരെ ആക്രമിക്കുകയും വധിക്കുകയും ചെയ്യാറുണ്ട് എന്നുള്ളതാണ്. നാഴികയ്ക്ക് നാല്പതു വട്ടം 'തീര്‍ച്ചയായും' എന്ന് റിപ്പോര്‍ട്ടിങ്ങിനിടെ പറഞ്ഞു പറഞ്ഞു, ആ വാക്കു തന്നെ ഒരു തമാശയാക്കിയാക്കി മാറ്റിയ ടീംസാണ്. എന്നാലും ഈ ഒരു കാര്യത്തില്‍, അതിപ്പോള്‍ പടച്ചതമ്പുരാന്‍ ഇറങ്ങി വന്നു പറഞ്ഞാലും, നേരെ കണ്മുന്നില്‍ ആ കാഴ്ച കണ്ടാലും, ഒരു തീര്‍ച്ചയും ഇവര്‍ക്കില്ല. 'ആക്രമിച്ചു എന്നു സി പി എം ആരോപിച്ചൂ' എന്നേ എഴുതൂ. അമാനുഷികമായ സത്യസന്ധതയാണ്!

എന്തായാലും ജേര്‍ണലിസം ക്ളാസില്‍ ഉറങ്ങിത്തൂങ്ങിയിരിക്കുന്ന സമയത്ത്, പൊടി പറക്കുന്ന, ഒന്നു ആഞ്ഞു മറിച്ചാല്‍ പേജു പറിഞ്ഞു പോകുന്ന നോട്ട്ബുക് നോക്കി പ്രൊഫസര്‍മാര്‍ ഓതിക്കൊണ്ടിരുന്ന പ്രിന്‍സിപ്പിള്‍സ് ഓഫ് ജേര്‍ണലിസം ഈ ഒരു കാര്യത്തിലെങ്കിലും പാലിക്കുന്നുണ്ടല്ലോ എന്നതൊരു സമാധാനമാണ്. പഠിച്ചതപ്പടി പാഴായിപ്പോകരുതല്ലോ. അതല്ലേ അതിന്റെ ഒരിത്.

...........................................................................................

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top