27 April Saturday

പണിമുടക്കിനെ അധിക്ഷേപിച്ച ജോയ് മാത്യുവിന് രൂക്ഷ വിമര്‍ശനം

വെബ് ഡെസ്‌ക്‌Updated: Friday Sep 2, 2016

രാജ്യത്ത് ഇന്ന് നടക്കുന്ന പണിമുടക്ക് പ്രാകൃത സമരരീതിയാണെന്ന് അധിക്ഷേപിച്ച നടന്‍ ജോയ് മാത്യുവിനെതിരെ രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍മീഡിയ. തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നിരന്തരം നടത്തിയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷമാണ് പണിമുടക്കിന് തൊഴിലാളികള്‍ നിര്‍ബന്ധിതരായത് എന്നത് മറച്ചുവെച്ചാണ് 'എന്തിനാണ് പൊതുപണിമുടക്ക്' എന്ന് ജോയ് മാത്യൂ ചോദിക്കുന്നത് എന്ന പ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്. ന്യായമായ അവകാശങ്ങളും സാമൂഹ്യസുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പണിമുടക്ക് നിങ്ങള്‍ക്കുകൂടി വേണ്ടിയാണെന്നും നിരവധിപേര്‍ അഭിപ്രായപ്പെടുന്നു.

എന്തിനാണ് ഈ പൊതു പണിമുടക്ക് എന്ന് അറിയില്ലെന്നും ഇതുകൊണ്ടു വല്ലതും നടക്കുമോ എന്നുമാണ് ജോയ്മാത്യൂവിന്റെ ചോദ്യം. പണിമുടക്ക് പ്രാകൃത സമരമാണെന്നും പുതുമ കൊണ്ടുവരാനുമാണ് ഫേസ്ബുക്കിലൂടെ നടന്‍ ആഹ്വാനം ചെയ്യുന്നത്. ഈ പൊതു പണിമുടക്കിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുന്ന തൊഴിലാളി സംഘടന ഏതാണെന്നു അറിയാന്‍ കാത്തിരിക്കുകയാണെന്നാണ് അദ്ദേഹം പോസ്റ്റ്  അവസാനിപ്പിക്കുന്നത്.

പണിമുടക്ക് എന്തിനാണെന്നറിയില്ലെങ്കില്‍ പഠിക്കണമെന്നും എന്താണ് പണിമുടക്കിനു കാരണമെന്നും വിശദീകരിച്ച് നിരവധിപേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്. മറ്റൊരു സമരരീതി കണെത്തുംവരെ ചൂഷണത്തിന് വിധേയരായി ജീവിക്കണോ എന്നും  ചോദ്യമുയരുന്നു.

ജോയ്‌മാത്യുവിന്റെ പോസ്റ്റിനുള്ള മറുപടികളിലും പ്രതികരണങ്ങളിലും ചിലത് ചുവടെ:

Sajeev Raveendran അതുകൊണ്ടാണല്ലോ വര്‍ഷങ്ങളും ,മാസങ്ങളും ഒരു മനുഷ്യന്റെ നല്ല കാലം മൊത്തം അറബിക്കും അറബി കമ്പനികള്‍ക്കും വേണ്ടി പണിയെടുത്തിട്ടു തിരിച്ചുപോകാനും ,തന്റെ പ്രിയപ്പെട്ടവരേ കാണാനും പ്രവാസി സംഘടനകളും മറ്റും വേണ്ടി വരുന്നത് .........ചോര നീരാക്കിയതിന്റെ കൂലി ചോദിയ്ക്കാന്‍ ..ഇന്ത്യന്‍ മിനിസ്റ്റര്‍ വരണം .....എന്നാലും കിട്ടുക തിരിച്ചുപോകാന്‍ ഒരു ടിക്കറ്റ് മാത്രം ആകും ......അവന്റെ ചോര നീരാക്കിയ പൈസ ഉപേക്ഷിച്ചിട്ട് ......എന്താ അല്ലെ സമരം ചെയ്യാന്‍ പാടില്ലല്ലോ ജയിലില്‍ ആകില്ലേ ?.എസി മുറികളില്‍ ഇരുന്നു ...മാസാമാസം കാശ് കിട്ടുന്നവര്‍ക്കു എന്തും പറയാം ...അതല്ലാത്ത കുറച്ചാളുകള്‍ ഈ ലോകത്തുണ്ട് .......അവര്‍ക്കു പ്രതികരിക്കാന്‍ ഒരു വേദി ഇല്ലാത്തിടത്തോളം ചൂഷണം അത് തുടര്‍ന്നുകൊണ്ടേ ഇരിക്കും ....എന്താല്ലേ ?????

Sooraj Peringome ഞാനെന്തിന് പണിമുടക്കി വെറുതെ പണം കളയണം? സുഹൃത്തേ നിങ്ങള്‍ക്ക് സമരം ഒരു ഹരമായിരിക്കും.... പണിമുടക്ക് ഒരു ആവേശമായിരിക്കും..... പക്ഷെ ഞാനും എന്റെ ഭാര്യയും കഷ്ടപ്പെട്ട് നേടിയതാണ് ഈ ജോല!! ലോണെടുത്ത് സമ്പാദിച്ചതാണ് ഈ ബൈക്കും കാറും വീടും!sorry!" പണിമുടക്കി പണം കളയാന്‍ ഞാനില്ല !!
ചിക്കാഗോ തെരുവില്‍ പിടഞ്ഞു വീണു മരിച്ച ധീരര്‍ തന്റെയും ഭാര്യയുടെയും ഹൗസിങ്ങ് ലോണിന്റെയും കാര്യം മാത്രം നോക്കി നടന്നവരല്ല സര്‍.... ജീവന്‍ ത്യജിച്ച് അവരടക്കം പോരടിച്ച് നേടിത്തന്നതാണ് സര്‍ 8 മണിക്കൂര്‍ തൊഴിലെന്ന അവകാശം ( ഒരു ദിവസത്തെ കൂലിയല്ല സര്‍ അവര്‍ നഷ്ടപ്പെടുത്തിയത്.സ്വന്തം ജീവനാണ് )
മാനേജര്‍മാരുടെ അച്ചി വീട്ടില്‍ മീന്‍ വാങ്ങി കൊണ്ടു കൊടുത്ത് അവരെ സന്തോഷിപ്പിച്ച് കിട്ടിയ നക്കാപ്പിച്ച വാങ്ങി ഭാര്യയെയും മകളെയും മാത്രം നോക്കി ജീവിച്ചിരുന്നെങ്കില്‍ വരില്ലായിരുന്നു സര്‍ എയ്ഡഡ് സ്കൂളുകാരന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം !

വെള്ളക്കാരന്‍ വന്നത് ഇന്ത്യയില്‍ റെയില്‍പ്പാളവും പോസ്റ്റാപ്പീസും സ്ഥാപിക്കാനാണെന്നു വിശ്വസിച്ച് അവന്‍ എറിഞ്ഞു തന്ന എച്ചില്‍ തിന്ന് മിണ്ടാതിരുന്നെങ്കില്‍

കിട്ടില്ലായിരുന്നു സര്‍ നമ്മുടെ നാടിനു സ്വാതന്ത്ര്യം! അന്നു പോരടിച്ചു വീണ മനുഷ്യരുടെ രക്തസാക്ഷിത്വത്തിനു മേലെയാണു സര്‍ ഭാര്യയും മക്കളും നമ്മളുമൊക്കെ സുരക്ഷിതമായി 'ജീവിക്കുന്നത്:57 ദിവസം ''.... 32 ദിവസം .... ഐതിഹാസിക പണിമുടക്കുകള്‍.... സമരം മോശപ്പെട്ട ഒരേര്‍പ്പാടല്ല സര്‍ ജീവിക്കാന്‍ സൗകര്യമുള്ള മധ്യവര്‍ഗത്തിനാണ് അങ്ങനെ തോന്നുന്നത് ! തനിക്ക് ജോലി, ഭാര്യക്ക് ജോലി... ജീവിതം ഭദ്രം ...: പിന്നെന്തിന് പണിമുടക്ക്!എല്ലാ സമരങ്ങളെയും പുച്ഛിച്ചവരായിരുന്നു ബാങ്ക് ഓഫീസര്‍മാര്‍ ..... പക്ഷെ അവരിന്ന് സമരത്തിന്റെ മുന്‍നിരയിലാണ് മറക്കരുത് സര്‍, ലോക ചരിത്രത്തില്‍ നിന്ന് സമരങ്ങളെ മായ്ച്ചു കളഞ്ഞാല്‍ പിന്നെ ചരിത്രമെന്നത് പൂജ്യമാണു സര്‍ .... പൂജ്യം മാത്രം പണിമുടക്കാശംസകള്‍

Harshan Poopparakkaran

ആ ആവശ്യം മാത്രമുന്നയിച്ച്
അനിശ്ചിതകാല പ്രക്ഷോഭത്തിലേയ്ക്ക്
തൊഴിലാളികള്‍ പോകേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു
എന്നതാണ് സത്യം.
അത് തലമുറകള്‍ക്ക്
വേണ്ടിയുള്ള സമരമാവും.
അത്ര വലിയ പൊളിച്ചെഴുത്താണ്
അണിയറയില്‍ പൂര്‍ത്തിയാവുന്നത്.

അറുനൂറുരൂപയെങ്കിലും
അദ്ധ്വാനത്തിന് കൂലി
കിട്ടണം എന്നതാണ്
തൊഴിലാളികളുടെ
മറ്റൊരാവശ്യം.
അത് കേള്‍ക്കുമ്പോ
ആഞ്ഞ് പുച്ഛിയ്ക്കുന്ന മലയാളിയെ
മൊതലാളീ എന്നുതന്നെ വിളിയ്ക്കണം,
അതിപ്പോ ജോയി മാത്യു ആണെങ്കിലും
അങ്ങനെ തന്നെ വിളിയ്ക്കണം.

'ലോകത്തെ എല്ലാ ദളിതരും ഒന്നാണ്,
എല്ലാ തൊഴിലാളികളും ഒന്നാണ് '
എന്നു പ്രഖ്യാപിച്ച് തൊഴിലാളിയ്ക്കൊപ്പം
നിന്ന ജിഗ്നേഷ് മേവാനിയാണ് ശരി,
ജോയി മാത്യുവല്ല.
.............................
വെെകിയെങ്കിലും പൊതുപണിമുടക്കിന്
പിന്തുണ പ്രഖ്യാപിയ്ക്കാന്‍ പ്രേരിപ്പിച്ച
ജോയ്മാത്യു മൊതലാളിയ്ക്കും
അങ്ങേരടെ പോസ്റ്റിന്‍്റെ താഴെ
തൊഴിലാളികളെ ചട്ടം പഠിപ്പിയ്ക്കാനും
സാരോപദേശങ്ങള്‍ ചൊരിയാനും
അണിനിരന്ന കമന്‍്റന്‍മാര്‍ക്കും
നല്ല നമസ്കാരം.
കപ്പയും കുപ്പിയും കോഴിയും നിങ്ങള്‍ക്ക് ആശ്വാസമേകട്ടെ എന്നാശംസിയ്ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top