27 April Saturday

കശാപ്പ് നിരോധനത്തെ വിമര്‍ശിച്ച പിണറായി വിജയന് അയല്‍സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണ; നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രിയെ തങ്ങള്‍ക്ക് വേണമെന്നും ജനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2017

തിരുവനന്തപുരം >  കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കര്‍ശന  നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയും അഭിനന്ദനുവമായി സാമൂഹ്യമാധ്യമങ്ങളില്‍ തമിഴ്, കര്‍ണ്ണാടക ജനങ്ങള്‍.

മദ്രാസ് ഐഐടി ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ച സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിനായി ആയിരത്തിലധികം കമന്റുകള്‍ ലഭിച്ചത്.

മുഖ്യമന്ത്രിയുടെ ധീരമായ നടപടി ആണെന്നും നട്ടെല്ലുള്ള മുഖ്യമന്ത്രിയായല്‍ ഇത്തരത്തില്‍ വേണമെന്നും, തങ്ങളുടെ സംസ്ഥാനത്തെ മന്ത്രിമാര്‍ ഇതില്‍ പരാജയമാണെന്നും തമിഴ്നാട്ടില്‍ നിന്നുള്ള ജനങ്ങള്‍ കമന്റു ചെയ്തു. കശാപ്പ് നിരോധനത്തില്‍ ഏറ്റവും മികച്ച പ്രതിഷേധവും പ്രതിരോധവും തീര്‍ത്തത് താങ്കള്‍ ആണെന്നും തമിഴ് നാട് ജനത താങ്കളുടെ ഒപ്പമുണ്ടെന്നും അഭിമാനിക്കുന്നുവെന്നുമാണ് ട്വീറ്റുകള്‍.

മുഖ്യമന്ത്രിക്ക് ലഭിച്ച റീ ട്വീറ്റുകളില്‍ ചിലത് ചുവടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top