26 April Friday

''കരുണയുള്ളവർക്കേ ക്ഷമ പറയാനും തിരുത്താനും കഴിയൂ, ടീച്ചർക്കതുണ്ട്‌''; ഗായിക സിതാര

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

കൊച്ചി > മന്ത്രി കെ കെ ശൈലജയെ അഭിനന്ദിച്ച്‌ പ്രശസ്‌ത പിന്നണി ഗായിക സിതാര കൃഷ്‌മകുമാർ. ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ ഉപയോഗിച്ച വാക്ക്‌ പൊളിറ്റിക്കലി ശരിയല്ല എന്ന്‌ ചൂണ്ടിക്കാട്ടിയത്‌ ഉടൻ തന്നെ അംഗീകരിച്ച്‌ തിരുത്തിയതാണ്‌ പ്രശംസയ്‌ക്ക്‌ കാരണം.

മന്ത്രിയുടെ പോസ്‌റ്റിൽ അംഗവൈകല്യം എന്ന വാക്ക്‌ ഉപയോഗിച്ചതിനോട്‌ ട്രാൻസ്‌ജെൻഡർ ആക്‌ടിവിസ്‌റ്റ്‌ ശീതൾ ശ്യാമാണ്‌ എതിർപ്പ്‌ പ്രകടിപ്പിച്ച്‌ കമന്റ്‌ ചെയ്‌തത്‌. ഇടൻ തന്നെ മന്ത്രി തിരുത്തുകയും, മറുപടി നൽകുകയും ചെയ്‌തു. സ്‌ക്രീൻഷോട്ട്‌ സഹിതമാണ്‌ സിതാര ഫേസ്‌ബുക്കിൽ പോസ്‌റ്റ്‌ ചെയ്‌തത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top