18 September Thursday

വാരിവിതറുന്ന വിഷത്തിനും, വെറുപ്പിന്റെ ഭാഷയ്ക്കും എന്തൊരു സാമ്യം!! ...വർഗീയപ്രതികരണങ്ങളെപ്പറ്റി ഗായിക സിതാര

വെബ് ഡെസ്‌ക്‌Updated: Tuesday Aug 17, 2021

കൊച്ചി > വർഗീയ വിഷം കലർന്ന പ്രതികരണങ്ങളുമായി ഫേസ്‌‌ബുക്കിൽകമന്റ്‌ ബോക്‌സിൽഎത്തുന്നവരുടെ വെറുപ്പിനും ഭാഷയ്‌ക്കുമുള്ള സാമ്യം ചൂണ്ടിക്കാട്ടി ഗായിക സിതാര കൃഷ്‌ണകുമാർ. ലക്ഷദ്വീപ്‌ വിഷയത്തിലും, അഫ്‌ഘാൻ വിഷയത്തിലും പോസ്റ്റുകൾ ഇട്ടപ്പോൾ, അതിനു താഴെ വന്ന രണ്ടു കമെന്റുകളുടെ ചിത്രം സഹിതമാണ്‌ സിതാരയുടെ പോസ്‌റ്റ്‌.

പോസ്‌റ്റ്‌ ഇങ്ങനെ:

ലക്ഷദ്വീപ്‌ വിഷയത്തിലും, അഫ്‌ഘാൻ വിഷയത്തിലും പോസ്റ്റുകൾ ഇട്ടപ്പോൾ, അതിനു താഴെ ഇതേ പേജിൽ വന്ന രണ്ടു കമെന്റുകൾ ആണ്!! ആഹാ ആ വാരിവിതറുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം!!

പേജുകളിൽ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ!! സത്യസന്ധമായി മനസ്സിൽ തോന്നുന്നത് കുറച്ചിടുന്നു എന്നു മാത്രം! അതിൽ രാജ്യവും, നിറവും, ജാതിയും,മതവും പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ!! നിങ്ങൾക് ഇഷമുള്ളത് പറഞ്ഞാൽ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതുപറഞ്ഞാൽ ആ നിമിഷം ശത്രുത!!! ഇതെന്തുപാട്!!

കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂ! പരസ്പരം സമാധാനത്തോടെ സംവദിക്കാൻ എന്നാണിനി നമ്മൾ പഠിക്കുക!!!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top