30 September Saturday

ഹൈ സ്‌പീഡ് അല്ലെ സെമി ഹൈ സ്‌പീഡിനേക്കാൾ നല്ലത്‌: ദിലീഷ്‌ ഇ കെ എഴുതുന്നു

ദിലീഷ്‌ ഇ കെUpdated: Monday Feb 7, 2022

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ സില്‍വര്‍ ലൈന്‍ വിഷയത്തിൽ നിരവധി ആരോപണങ്ങളാണ്‌ പലഭാഗത്തുനിന്നായി ഉയർത്തുന്നത്‌. അവയിൽ പ്രധാനമായി ഉന്നയിക്കപ്പെട്ടവയ്‌ക്ക്‌ വസ്‌തുതകൾ നിരത്തി മറുപടി നൽകുകയാണിവിടെ. ദിലീഷ്‌ ഇ കെയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌. (ഭാഗം -2).

ഫാക്‌ട്‌ ചെക്ക്‌ -3

എന്താ സെമി ഹൈ സ്‌പീഡിൽ ഒതുക്കിയത്.. ഹൈ സ്‌പീഡ് അല്ലെ നല്ലത്.. ?

ആളുകൾക്ക് എളുപ്പം മനസിലാകുന്ന ഉത്തരം ആദ്യം പറയാം. ഇപ്പൊ എനിക്കൊരു കാർ വേണമെന്ന് കരുതുക. മലയോര പ്രദേശത്തുനിന്നും ഒരുമണിക്കൂർ കൂടുമ്പോഴാണ് നഗരവുമായി കണക്റ്റ് ചെയ്യുന്ന ബസ് സർവീസുകൾ ഉള്ളത്. സമയനഷ്‌ടം ഒരുപാടുള്ളതിനാലും ആവശ്യങ്ങൾ പലപ്പൊഴും നടക്കാതെവരികയും ചെയ്യുമ്പോൾ സ്വന്തമായി ഒരു വാഹനം എന്ന ചോയ്‌സിലേക്ക് പോകുകയാണ്. വാഹനങ്ങളൊടുള്ള താല്‌പര്യം കൊണ്ട് ഒരു ലാൻഡ് റോവർ Defender കിട്ടിയാൽ കൊള്ളാമെന്നുണ്ട്. AWD,3000CC,550Nm torque ഒക്കെയുള്ള അടിപൊളി വണ്ടിയാണ്. ഏതു കുന്നും മലയും കയറിപ്പൊക്കോളും. 0 to 100 kmph 6.7s കൊണ്ട് എത്തിക്കളയും. State of the art technologies ആണ്. പക്ഷെ 80ലക്ഷം രൂപ കൊടുത്തു Defender എടുത്താൽ എനിക്ക് മൈലേജ് കിട്ടില്ല, ഒരു സ്ക്രൂ റിപ്പയറിങ് ആയാൽ ആധാരം പണയം വെക്കേണ്ടിവരും. എല്ലാ വർഷവും ഇൻഷ്വറൻസ് പുതുക്കാൻ പുതിയ ലോണെടുക്കേണ്ടിവരും.. ആളുകളെ കാണിക്കാമെന്നല്ലാതെ എന്റെ പ്രാക്‌ടിക്കൽ ഉപയോഗത്തിന് പറ്റില്ല. അപ്പോ ഞാന് എന്തുചെയ്യും.. ? ആവശ്യത്തിനനുസരിച്ചുള്ള ഒരു സാധാരണ ചെറിയ കാറ് മതിയെന്ന് വിചാരിക്കും. 7 സെക്കൻഡിൽ 100kmph വേണ്ടെന്ന് വെക്കും.. വലിയ ടർബോ വേണ്ടെന്നുവെയ്ക്കും.. മൈലേജ്, മെയിന്റനൻസ് എന്നിവ നോക്കും.. എന്നിട്ടൊരു തീരുമാനമെടുക്കും അതൊരുപക്ഷെ സ്വിഫ്റ്റോ ടിയാഗോഗോ ആൾട്ടോയോ ആയേക്കാം..

ബസ് = നിലവിലുള്ള ട്രാൻസ്‌പോർട്ട് സംവിധാനങ്ങൾ.  
ഡിഫൻഡർ = ഹൈ സ്പീഡ്, മാഗ്‌ലൈവ്‌ etc
എൻട്രി ലെവൽ ഹാച് ബാക്ക് = സെമി ഹൈ സ്പീഡ് ട്രെയിൻ.

1. സെമി ഹൈ സ്‌പീഡ് പാതയിലെ വളവുകളുടെ മിനിമം റേഡിയസ് = 1850മീറ്റർ
ഹൈ സ്‌പീഡ് റെയിൽവേ ലൈൻ അലൈന്മെന്റ് DMRC നടത്തിയതിൽ മിനിമം റേഡിയസ് 6250മീറ്റർ.
ഇതിൽ നിന്നും സെമി ഹൈ സ്‌പീഡിനേക്കാൾ എത്ര സ്ഥലമേറ്റെടുപ്പ് ദുഷ്‌കരമായേനെ എന്നു മനസിലാക്കാം..  
2. DMRC ഉണ്ടാക്കിയ High speed railway ഫീസബിലിറ്റി സ്റ്റഡിയിൽ ഒരു ടണലിന്റെ നീളം മാത്രം 20കിലോമീറ്റർ ഒക്കെയാണ്. അതുപോലെ ഭീമാകാരമായ viaducts , കട്ടിങ്‌സ് ഒക്കെ വേണ്ടിവരുമായിരുന്നു..
3. 200kmph നുവേണ്ട റോളിംഗ് സ്റ്റോക്കുകൾ കുറച്ചുകൂടി ഈസി ഡിസൈൻസ് ആയിരിക്കും. Air resistance ഒഴിവാക്കുന്ന എയ്റോ ഡൈനാമിക് ഡിസൈനുകൾ സ്പീഡ് കൂടും തോറും sophisticated ആവും ഇതു ചിലവേറിയ പരിപാടിയാണ്
4. കയറ്റിറക്കങ്ങൾ കൂടുതൽ നിരപ്പാക്കേണ്ടി വരും. ഇത് സ്വാഭാവികമായും irregular terrain വളരെക്കൂടുതലുള്ള കേരളത്തിലെ മിഡ് ലാന്റുകളിൽ അനാവശ്യമായ നിരപ്പാക്കലുകൾ , earth works വേണ്ടിവരും.
5. Axial Load ഗുഡ്സ് കൊണ്ടുപോകാൻ വേണ്ടി ഡിസൈൻ ചെയ്യാൻ കഴിയില്ല. മുംബൈ അഹമ്മദാബാദ് axial load 17t ആണ്. നമ്മുടെ സെമി ഹൈ സ്പീഡ് ട്രാക്ക് 25t ആണ്. എന്നുവെച്ചാൽ RORO വേണമെങ്കിൽ 22.5t എങ്കിലും Axial load വേണം. (Axial load = ഒരു ആക്സിൽ നു താങ്ങാൻ പറ്റുന്ന ലോഡ്. ഒരു ബോഗിക്ക് സാധാരണ ഗതിയിൽ രണ്ടു ആക്സിലുകൾ ഉണ്ടാവും. ഒരു വാഗണിന് 4 എണ്ണം. അപ്പൊ നോർമൽ ഗുഡ്സ് ലോഡ് എന്നത് 4x22.5t = 90 ടൺ. എന്നുവെച്ചാൽ ഭാവിയിൽ കേരളത്തിലെവിടെയും ഒരു സ്റ്റീൽ പ്ലാന്റോ തെർമൽ പവർ പ്ലാന്റോ സ്ഥാപിച്ചാൽ end to end connectivity (പോർട്ടിൽ നിന്നും മെയിൻ ലൈനിലേക്കും തുടർന്ന് പ്ലാന്റിലേക്കും സ്റ്റാൻഡേർഡ് ഗേജിൽ നൽകിയാൽ ഇന്ത്യൻ റെയിൽവേ ട്രാക്ക് ഉപയോഗിക്കാതെ standard gauge wagons ഉപയോഗിച്ച് ചരക്കുനീക്കം സാധിക്കും. ഹൈ സ്‌പീഡ് റെയിൽ ഈ axial load ൽ നിർമിക്കാൻ ബുദ്ധിമുട്ടാണ്. ചിലവ് റോക്കറ്റ് റേറ്റിൽ ഉയരും.

6. ഒരു കിലോമീറ്റർ High Speed Rail ഉണ്ടാക്കാനുള്ള  ചിലവ് ഏതാണ്ട്  200cr/km  സെമി ഹൈ സ്‌പേസ് റെയിൽ ഉണ്ടാക്കാനുള്ള ചിലവ് 110cr/km എന്നുവെച്ചാൽ കിലോമീറ്ററിന് ഇരട്ടിയിലധികം വേണ്ടിവരും.
7. 350kmph ഹൈ സ്പീഡ് റെയിൽ ഉണ്ടായാൽ ട്രിവാൻഡ്രം to കാസർകോട് എത്താൻ എടുക്കുന്ന ശരാശരി സമയം 2 മണിക്കൂർ. സെമി ഹൈ സ്പീഡ് ട്രെയിൻ എടുക്കുന്നത് 4 മണിക്കൂർ. ഇനിയാണ് മില്യൺ ഡോളർ ചോദ്യം.. ഇരട്ടി കാശുകൊടുത്ത് ആർക്കാണ് 2 മണിക്കൂർ കൊണ്ട് ട്രിവാൻഡ്രം to കാസർഗോഡ് എത്തേണ്ടത്.. ?.

(തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top