30 May Tuesday

സിഎസ്‌ഐആറിന്റെ ജലശുദ്ധീകരണ പ്ലാന്റ് തങ്ങളുടേതാക്കി മാറ്റി സേവാഭാരതിയുടെ നുണപ്രചാരണം; വ്യാജ വാര്‍ത്തയെ വീണ്ടും പൊളിച്ച് സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

കൊച്ചി > സേവാഭാരതിയുടെ മറ്റൊരു വ്യാജ അവകാശവാദത്തെയും നുണപ്രചാരണത്തേയും വീണ്ടും തുറന്നുകാട്ടി സോഷ്യല്‍ മീഡിയ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിപ്പിച്ചിരുന്ന സംഭവത്തിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രളയബാധിത മേഖലയായ ചെങ്ങന്നൂരില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ജലശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു അവകാശവാദം. ഇത് ഗുജറാത്തില്‍ നിന്നും സേവാഭാരതി എത്തിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ട് 15 ദിവസത്തിലധികമായി എന്നും, ഇതുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും പറഞ്ഞായിരുന്നു സംഘപരിവാറിന്റെ നുണപ്രചരണം. എബിവിപി മുന്‍ ദേശീയ എക്‌സികൂട്ടീവ് അംഗമായിരുന്ന കെ കെ മനോജിന്റെ ഫേസ്ബുക്ക് പേജില്‍ ആയിരുന്നു ഇത് പോസ്റ്റ് ചെയ്തിരുന്നത്.

സേവഭാരതി ചെയ്തതാണെന്ന് പറഞ്ഞതില്‍ സംശയം  തോന്നിയ സോഷ്യല്‍ മീഡിയകൂട്ടം സംഭവം ഏറ്റെടുത്തതോടെയാണ് സത്യം പുറത്ത് വരുന്നത്. ഇവര്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള ജലശുദ്ധീക്കരണ ബസുകളില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ഭാരത് സര്‍ക്കാര്‍ എന്നു അലേഖനം ചെയ്തിരിക്കുന്നത് കാണാം. ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി എന്ന Council of Scientific & Industrial Research (CSIR) യിന്റെ കീഴിലുള്ള CSMCRI യിന്റെ സഞ്ചരിക്കുന്ന ജലശുദ്ധീക്കരണ സംവിധാനങ്ങളുടെ ചിത്രങ്ങളായിരുന്നു യഥാര്‍ത്ഥത്തില്‍ അവ. അത് സേവഭാരതിയുടെതാക്കി മാറ്റുകയായിരുന്നു സംഘപരിവാര്‍.

ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയുടെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ ഇന്റര്‍ ഡിസിപ്‌ളിനറി സയന്‍സ് അന്‍ഡ് ടെക്‌നോളജിയുടെ ( CSIR-NIIST ) ഡയറക്ടര്‍ ഡോ.അജയ്ഘോഷിന്റെ നേതൃത്വത്തില്‍ എന്‍ഐഐഎസ്ടിയിലെ സ്റ്റാഫും വിദ്യാര്‍ത്ഥികളും പ്രളയക്കെടുതിയില്‍ ആയിരുന്നവര്‍ക്ക് സഹായഹസ്തങ്ങളുമായി എത്തിയിരുന്നു. ഇദ്ദേഹം രാജ്യത്തില്‍ മറ്റിടങ്ങളില്‍ഉള്ള   സിഎസ്‌ഐആര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങളും അഭ്യര്‍ത്ഥിക്കുകയും അതിന്‍പ്രകാരം നമ്മള്‍ക്ക് രാജ്യത്തില്‍ ആകമാനമുള്ള സിഎസ്‌ഐആര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കുന്നുമുണ്ടായിരുന്നു.  ഭാവനഗറില്‍ നിന്നും തിരുവനന്തപുരം എന്‍ഐഐഎസ്ടിയിലും അവിടെനിന്നുള്ള നിര്‍ദ്ദേശപ്രകാരം വെള്ളപ്പൊക്കം ഏറ്റവുമധികം അപകടം വിതച്ച ചെങ്ങന്നൂര്‍ മേഖലയിലുമായി ഈ മൊബൈല്‍ ശുദ്ധിക്കരണികള്‍ പ്രവര്‍ത്തിച്ചു പോകുന്നു എന്നതാണ് സത്യം.

സിഎസ്‌ഐആര്‍ - സിഎസ്എംസിആര്‍ഐയില്‍ നിന്നുള്ള ഈ പിന്തുണസംബന്ധിച്ച വിവരങ്ങള്‍ തിരുവനന്തപുരം സിഎസ്‌ഐആര്‍ -എന്‍ഐഐഎസ്ടിയില്‍ നിന്ന് ഓഗസ്റ്റ് 28യാം തീയതിയി തന്നെ ഔദ്യോഗികമായി സ്ഥീരിക്കരിച്ചിരുന്നു.  അവിടെയുള്ള സീനിയര്‍ റിസര്‍ച്ച് ഫെലോ മുഹമ്മദ് യൂസഫ് ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ച കുറിപ്പും അപ്ഡേറ്റ് ചെയ്തിരുന്നു. ഈ ലിങ്കില്‍ ആ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:m.facebook.com/story.php

പ്രളയക്കെടുതി അനുഭവിക്കുന്ന വേളയില്‍ നാം അതില്‍നിന്നും കരകയറാന്‍ ശ്രമിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാരിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതികളില്‍ നിന്നും ലഭിക്കുന്ന  സഹായങ്ങളെ സംഘപരിവാറിന്റെയും അവരുടെ സഖ്യസംഘടകളുടെയുമാക്കി മാറ്റുന്നത് രാഷ്ട്രീയ കുബുദ്ധിതന്നെയാണ്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് അവരുടേ സംസ്ഥാന ദേശീയ നേതാക്കള്‍ ആണെന്നതാണ് കൂടുതല്‍ പേടിപ്പെടുത്തുന്നത് എന്നാല്‍ സോഷ്യല്‍ മീഡിയ ഇതിനെകുറിച്ച് പറയുന്നത്.

കള്ളിവെളിച്ചത്തായിട്ടും പ്രസ്തുത പോസ്റ്റ് എബിവിപി ദേശീയ നേതാവ് ടൈംലൈനില്‍ നിന്നും മാറ്റത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top