20 April Saturday

നുണ പ്രചരിപ്പിക്കുന്നവരോട‌് ഒന്നേ ചോദിക്കാനുള്ളൂ; "ചേട്ടന് ഇതേക്കുറിച്ചൊന്നും വലിയ ധാരണയില്ലല്ലേ?'

വെബ് ഡെസ്‌ക്‌Updated: Saturday Apr 6, 2019

സേതുരാജ‌് ബാലകൃഷ്ണൻ

സേതുരാജ‌് ബാലകൃഷ്ണൻ

സേതുരാജ‌് ബാലകൃഷ്ണൻ എഴുതുന്നു...

ഇന്നസെന്റ് എം പിയുടെ പ്രാദേശിക വികസന ഫണ്ട് നയാ പൈസ പാഴാകാതെ വിനിയോഗിച്ചിട്ടുണ്ട് എന്ന വസ്തുത ചിലരെ കുറച്ചൊന്നുമല്ല വിറളി പിടിപ്പിക്കുന്നത്. ആ വിഷമം കള്ള പ്രചരണങ്ങൾക്ക് പ്രേരണയാവുന്നുണ്ടെങ്കിൽ ദയവായി സ്വയം നിയന്ത്രിക്കണം. ഇതേക്കുറിച്ച് നട്ടാൽ കിളിർക്കാത്ത നുണ പറഞ്ഞുകൊണ്ടുള്ള ചില പ്രചരണങ്ങൾ കണ്ടു. മഹേഷിന്റെ പ്രതികാരത്തിൽ ജിംസി പറയുന്നതു പോലെ 'ചേട്ടന് ഇതേക്കുറിച്ചൊന്നും വലിയ ധാരണയില്ലല്ലേ?' എന്നു മാത്രമേ ഇവരോട് ചോദിക്കാനുള്ളൂ.

ചാലക്കുടിയിൽ എം പി ഫണ്ടിനത്തിൽ കിട്ടിയ തുകയെത്ര? അതിൽ എത്ര വിനിയോഗിച്ചു? വല്ലതും പാഴാക്കിയോ?

കണക്കുകൾ ഇപ്രകാരമാണ്.

28.91 കോടി രൂപയാണ് പദ്ധതികൾക്കായി വിനിയോഗിച്ചത്. ഇത്രയും തുകയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിൽ 233 പ്രവൃത്തികൾ പൂർത്തിയായി. 88 പ്രവൃത്തികളുടെ നിർമ്മാണം പുരോഗമിക്കുന്നു.

ഇതിൽ 25 കോടി രൂപ എം.പി ഫണ്ടിനത്തിൽ ലഭിക്കുന്നത്.

2.72 കോടി രൂപ മുൻ എം.പി ചെലവഴിക്കാതെ ബാക്കിയിട്ടിരുന്നത്.

40.87 ലക്ഷം രൂപ പലിശയിനത്തിൽ ലഭിച്ചത്.

ഇങ്ങനെ 28.12 കോടി രൂപയും, വിവിധ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ നിന്ന് ലഭിച്ച സേവിംഗ്സും കൂട്ടിച്ചേർത്താണ് 28. 91 കോടിയുടെ പദ്ധതികൾ നടപ്പാക്കിയത്.

അപ്പോൾ കേന്ദ്രത്തിൽ നിന്ന് 17.50 മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന് പ്രചരിപ്പിക്കുന്നതെന്താ?

അതാണ് ശ്രദ്ധിക്കേണ്ടത്.

ഈ 17.50 എന്നത് ബിൽ എക്സ്പെൻഡിച്ചർ മാത്രമാണ്. എന്ന് വച്ചാൽ ഒരു വർക്ക് പൂർത്തിയാക്കി കരാറുകാരൻ ബിൽ സെറ്റിൽ ചെയ്യുമ്പോൾ അയാൾക്ക് നൽകുന്ന പണത്തിന്റെ ആകെത്തുക.

25 കോടി ഒറ്റയടിക്കോ, മുൻകൂറായോ അല്ല ഡൽഹിയിൽ നിന്ന് പണം നൽകുന്നത്. ബിൽ എക്സ്പെൻഡിച്ചർ റിപ്പോർട്ട് ഡൽഹിയിലേക്ക് അയക്കുന്ന മുറക്ക് ഗഡുക്കളായാണ് ഈ തുക നോഡൽ ഓഫീസറുടെ അക്കൗണ്ടിൽ എത്തുക. 25 കോടി പൂർണമായി ലഭിക്കുന്നതു വരെ ഈ പ്രക്രിയ തുടരും. ഈ പ്രക്രിയയും ഫണ്ടിന്റെ വിനിയോഗവും രണ്ടും രണ്ടാണ്.

ചുരുക്കത്തിൽ, എം.പി ഫണ്ട് 100% ൽ പരം ഉപയോഗിച്ചു കഴിഞ്ഞു. അതിൽ ആർക്കും കെറുവ് തോന്നേണ്ട കാര്യമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top