19 April Friday

'നെഹ്‌റുവെ പഴിക്ക നാം ചരിത്രമൊക്കെ മാറ്റുവിൻ കമ്മിഭരണകേരളത്തിൽ നോട്ടു നാം അടിക്കണം'

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

കൊച്ചി> സാമ്പത്തികമാന്ദ്യം നേരിടാന്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ കമ്പനികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തില്‍ കള്ളനോട്ടടിയ്ക്ക് മുമ്പ് പിടിയിലായ ബിജെപി നേതാവ് വീണ്ടും പിടിയിലായ വാര്‍ത്തയും വന്നു.ഇത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രതികരണങ്ങള്‍ക്ക് വിഷയമായി.

''സാമ്പത്തിക മാന്ദ്യത്തിനെതിരെ നോട്ടടിച്ചു പോരാടിയ മിത്രങ്ങൾക്ക് ധ്വജപ്രണാമം അർപ്പിച്ചുകൊണ്ട്'' ഫേസ്‌ബുക്കില്‍ ദീപക് രാജു എഴുതിയ ഗാനം ചുവടെ:

Deepak Raju

മോദിജി നോട്ട് നിരോധിച്ചതിനെ വിമർശിച്ചവരൊന്നും നോട്ടടിച്ചതിന്റെ പേരിൽ ഒരു മിത്രത്തെ കേരളത്തിൽ ജയിലിൽ അടച്ചതിനെതിരെ ഒന്നും പറയുന്നില്ലല്ലോ. മിത്രങ്ങൾ അവരുടെ ഇരട്ടത്താപ്പ് കണക്കാക്കേണ്ട. സാമ്പത്തിക മാന്ദ്യത്തിനെതിരെ നോട്ടടിച്ചു പോരാടിയ മിത്രങ്ങൾക്ക് ധ്വജപ്രണാമം അർപ്പിച്ചുകൊണ്ട് ഞാനീ ഗാനം കാഴ്ച വയ്ക്കുന്നു:
—————

വരിക വരിക മിത്രമേ സ്വയംസേവയ്ക്ക് സമയമായ്
അച്ചെടുത്ത് മഷി നിറച്ചു പേപ്പറിൽ പതിക്ക നാം
നെഹ്‌റുവെ പഴിക്ക നാം ചരിത്രമൊക്കെ മാറ്റുവിൻ
കമ്മിഭരണകേരളത്തിൽ നോട്ടു നാം അടിക്കണം

എത്രനാളാ ബൈക്കുകൾ സ്റ്റേഷനിൽ ഇരിക്കണം,
തേങ്ങയേറ്കേസിൽ നമ്മളഴികളെത്ര എണ്ണണം
കാനനേ ചരിക്ക നാം ഗരുഡതുല്യ വേഗരായ്
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക മിത്രമേ

എത്ര പാദുകങ്ങൾതൻ രുചിയറിഞ്ഞ നാവുകൾ,
തെറിജപിച്ചു നുണപറഞ്ഞു മലവളഞ്ഞതോർക്ക നാം
രുധിരമൂത്രമൊന്നിലും വിജയപ്രാപ്തി കാൺമായാൽ,
മലമെറിഞ്ഞു പോരടിച്ചു പിടിയിലായതോർക്ക നാം...

ഊണുമില്ല തൊഴിലുമില്ലയെങ്കിലും കരങ്ങളിൽ
ഫോട്ടോഷോപ്പിൽ ചൈനകാട്ടി വികസനം വരുത്തണം
വയറുകാലിയെങ്കിലും അയലത്തെ അടുപ്പിലെ
ബീഫ്കറിയിൽ മണ്ണ് വിതറി സഹജരെ വധിക്കണം

നോട്ടു നാം അടിക്കണം ആരുവന്നെതിർക്കിലും
അൽപവും കൊടുത്തിടാതെ കോപിയാതെ നിൽക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top