04 July Friday

അമ്മയുടെയോ ഭാര്യയുടെയോ പേരിനൊപ്പം 'സെക്‌‌‌‌‌സി' ചേര്‍ക്കാന്‍ പറഞ്ഞവര്‍ക്ക് സനല്‍കുമാറിന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Friday Dec 1, 2017

കൊച്ചി > സനല്‍കുമാര്‍ ശശിധരന്റെ 'എസ് ദുര്‍ഗ' യെ ചുറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിനിമയ്‌ക്ക് സംവിധായകന്‍ 'സെക്‌‌‌‌‌‌സി ദുര്‍ഗ' എന്ന പേര് നല്‍കിയപ്പോള്‍ മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സെക്‌‌‌‌സി എന്ന വാക്ക് അമ്മയുടെയോ ഭാര്യയുടെയോ പേരിനൊപ്പം ചേര്‍ത്ത് സിനിമയ്‌ക്ക് പേരിടാമോ എന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. ഇപ്പോള്‍ മറുപടിയുമായി സനല്‍കുമാര്‍ തന്നെ രംഗത്തെത്തി.

തന്റെ അമ്മയുടെയോ ഭാര്യയുടെയോ പേര് സെക്‌‌‌‌സിയോടൊപ്പം ചേര്‍ത്ത് സിനിമയ്‌ക്കിടാന്‍ പറയുന്നവരോട് സഹതാപം തോന്നുവെന്ന് സനല്‍ പറയുന്നു. അമ്മയുടെ പേര് സരസ്വതി എന്നും ഭാര്യയുടെ പേര് പാര്‍വതി എന്നുമാണ്. ഈ പേരുകള്‍ ഞാന്‍ സിനിമയ്‌ക്കിട്ടാല്‍ നിങ്ങള്‍ സഹിക്കുമോ എന്നാണ് സനല്‍കുമാര്‍ മറുപടി നല്‍കിയിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top