26 April Friday

അന്ന്‌ ദുരന്തകാലത്ത്‌ പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം എങ്ങനെ പ്രതികരിച്ചു എന്നറിയണം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 29, 2020

ലേകാം മുഴുവൻ മഹാമാരിക്കെതിരെ എല്ലാം മറന്ന്‌ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയമാണ്‌. ലോകത്തിന്‌ തന്നെ മാതൃകയായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ഇടമായി കേരളവും. എല്ലാ താൽപര്യങ്ങളും മാറ്റിവച്ച്‌ ജനങ്ങൾ ഏകശത്രുവായി വൈറസിനെ കണ്ട്‌ പ്രവർത്തിക്കുന്ന ഇടം. അവിടെയാണ്‌ കേവല രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി കള്ളക്കഥകൾ മെനഞ്ഞും പൊള്ളയായ ആരോപണങ്ങൾ ഉന്നയിച്ചും കോൺഗ്രസ്‌ നേതൃത്വം നൽകുന്ന പ്രതിപക്ഷം നാടിന്‌ ദ്രോഹം ചെയ്യുന്നത്‌. സംസ്ഥാനം പ്രതിസന്ധിയിലാണെന്നും എല്ലാവരുടെയും സഹകരണംകൊണ്ട്‌ മാത്രമേ ഈ ഘട്ടത്തെ മറികടക്കാൻ കഴിയൂ എന്നും സർക്കാർ പറഞ്ഞുകഴിഞ്ഞു. എന്നിട്ടും സർക്കാർ ജീവനക്കാരുടെ ശമ്പളം താത്‌ക്കാലികമായി മാറ്റിവയ്‌ക്കാനുള്ള തീരുമാനത്തെ തോൽപ്പിച്ചെന്ന രീതിയിൽ ആഹ്ലാദിക്കുകയാണ്‌ പ്രതിപക്ഷം. സമാനസഹാചര്യം അല്ലെങ്കിലും, ദുരന്തമുഖത്ത്‌ രാഷ്‌ട്രീയ താൽപര്യങ്ങൾ നോക്കാതെ ഒരുമിച്ച്‌ നിന്ന്‌ സഹായിച്ചിട്ടുണ്ട്‌ കേരളത്തിൽ പ്രതിപക്ഷം. സുനാമി കാലത്ത്‌ പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ്‌ എല്ലാം മാറ്റിവച്ച്‌ സർക്കാരിനൊപ്പം നിൽക്കുകയായിരുന്നു. ഇടതുപക്ഷ സർവ്വീസ്‌ സംഘടനകളും യുവജന സംഘടനകളുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകാനും മറ്റ്‌ പ്രവർത്തനങ്ങൾക്കുമായി മുന്നിട്ടിറങ്ങിയിരുന്നു.  അന്ന്‌ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക്‌ കൈമാറിയത്‌ 12 ലക്ഷം രൂപയാണ്‌. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ എല്ലാ പാർട്ടി പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നാണ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ആഹ്വാനം നൽകിയത്‌. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്ന മന്ത്രിമാരേയും നേതാക്കളെയും തടയരുതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനും പറഞ്ഞിരുന്നു. കൂടാതെ എല്ലാ ഇടത്‌ സർവ്വീസ്‌ സംഘടനകളും ദുരിതാശ്വാസ നിധിയിലേക്ക്‌ അകമഴിഞ്ഞ്‌ സംഭാവന നൽകി. ശ്രീകാന്ത്‌ പി കെയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ എത്തിക്സ് എന്നത് അടിസ്ഥാനപരമായി ജനങ്ങളോടുള്ള കമ്മിറ്റ്മെന്റിന്റെ മുകളിലാകുമ്പോൾ ചർച്ചകളും സംവാദങ്ങളും സാധ്യമാകുന്ന സകല വിപര്യയങ്ങളും ഒരു സന്നിദ്ഗ്ദ ഘട്ടത്തിൽ മാറ്റി വെക്കപ്പെടും. മനുഷ്യനും അവന്റെ പ്രശ്നങ്ങളും പ്രഥമ പരിഗണനയായ ഏതൊരു പ്രത്യയ ശാസ്‌ത്രത്തിനും എന്തിന് ആൾകൂട്ടത്തിന് പോലും ആ ഒരു നിലപാടിലൂടെ മാത്രമേ നില നിൽക്കാൻ സാധിക്കൂ.



കോണ്ഗ്രസ് വ്യത്യസ്ത താല്പര്യങ്ങളുടെ ഒരു ആൾക്കൂട്ടമാണ്‌ എന്നാണ് പൊതുവെ അംഗീകരിച്ച,പറയപ്പെടുന്ന സത്യം.പക്ഷേ അടിയന്തര ഘട്ടത്തിൽ ഒരു ആൾക്കൂട്ടത്തിൽ പ്രകടമാകുന്ന കേവല നൈതികത പോലും പ്രകടിപ്പിക്കാത്ത ജീവനറ്റ ലാഭക്കൊതി മാത്രമായി ജീർണ്ണിച്ച ഒറ്റുകാരാണ് തങ്ങൾ എന്നവർ ഇന്ന് വീണ്ടും തെളിയിച്ചപ്പോൾ അൽപ്പ വർഷങ്ങൾക്ക് മുന്നേ ഒരു സുനാമി കാലത്ത് ഇന്ന് കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ച വർഗം ഭരണ കസേരയിൽ ഇരിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷവും ഇടത് സംഘടനകളും എങ്ങനെ പ്രതികരിച്ചു എന്നത് ഈ പേപ്പർ കട്ടിങ്ങുകൾ പറയും. എത്തിക്സ് എന്നത് ഏതെങ്കിലും കടയിൽ വാങ്ങാൻ കിട്ടുമായിരുന്നു എങ്കിൽ.ആ കടയ്ക്ക് പോലും തീയിടുന്ന ജന്മങ്ങൾ കോണ്ഗ്രസുകാരായിരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top