19 April Friday

ചെറുത്തുനില്‍പാണ് ഈ കാവിക്കൂട്ടത്തിനെതിരെ ഇന്നിന്റെ നീതി നമ്മോടാവശ്യപ്പെടുന്നത്!...രശ്‌മിത രാമചന്ദ്രന്‍ എഴുതുന്നു

രശ്‌മിത രാമചന്ദ്രന്‍Updated: Monday Jan 6, 2020

രശ്‌മിത രാമചന്ദ്രന്‍

രശ്‌മിത രാമചന്ദ്രന്‍

Obey or be punished!
അനുസരിക്കുക അല്ലെങ്കിൽ ശിക്ഷിക്കപ്പെടുക - നാസി ജർമനി വിദ്യാർത്ഥികളോട് പറഞ്ഞത് അങ്ങനെയാണ്. ശിക്ഷ എപ്പോഴും ജീവന്റെ വില തന്നെയും ആയിരുന്നു. ഹിറ്റ്ലർ ജർമ്മനിയിൽ എല്ലാ വിധത്തിലുമുള്ള വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾ നിരോധിക്കുകയും "ഹിറ്റ്‌ലർ യൂത്ത് '' എന്ന നാസി വിദ്യാർത്ഥി സംഘടനയിൽ 6 വയസ്സു മുതൽ പ്രായമുള്ള കുഞ്ഞുങ്ങളെ നിർബന്ധിത പ്രവർത്തകരാക്കുകയും ചെയ്തു.

ബോയ് സ്കൗട്ടായ മാക്സ് എബൽ എന്ന പതിനേഴുകാരൻ സ്കൗട്ടിൽ പ്രവർത്തിച്ചതിന്റെ പേരിൽ മാരകായുധങ്ങളുമായി ഹിറ്റ്‌ലർ യൂത്തിലെ അംഗങ്ങൾ നടത്തിയ ക്രൂരമായ അക്രമത്തെ ചെറുത്തു നിന്ന് അക്രമികളെ കുത്തിപ്പരുക്കേൽപ്പിച്ച് അമേരിക്കയിലേക്ക് രക്ഷപ്പെട്ടു. നാസികൾക്കെതിരെ ചരിത്രത്തിൽ രേഖപ്പെടുത്തിയ സമുജ്ജ്വല ചെറുത്തുനിൽപ്പ്! പിന്നീട് നാസികൾ തോൽപ്പിക്കപ്പെടുകയും ചരിത്രം ജനാധിപത്യത്തിന്റെ താവുകയും ചെയ്തു. നാസി കൂട്ടക്കൊല നടക്കാത്ത സംഭവമായിരുന്നു എന്നു പറയുന്നതു തന്നെ ജർമ്മൻ നിയമം അനുസരിച്ച് വലിയ കുറ്റമായി മാറി. എന്നാൽ ശീതയുദ്ധാനന്തര കാലത്ത് ലോകമെങ്ങും നവനാസികൾ സംഘം ചേരുന്ന കാഴ്ചയാണ് കാണുന്നത്. യൂറോപ്പിലും ഏഷ്യയിലുമെല്ലാം അവർ അക്രമങ്ങൾ അഴിച്ചുവിടുകയാണ്. ജർമ്മനിയിലെ ടർക്കികളുടെ മേലുണ്ടായ നവ നാസികളുടെ solinzen arson attack ഉദാഹരണമാണ്.

ഇന്ത്യയിലെ നവ നാസികൾ സംഘപരിവാരമാണെന്ന് രാഷ്ട്രിയ നിരീക്ഷകർ കരുതുന്നു. ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന അക്രമങ്ങളാണ് സംഘപരിവാരം സമീപകാലങ്ങളിൽ വിദ്യാർത്ഥികളുടെ മേൽ അഴിച്ചുവിട്ടുകൊണ്ടിരിയ്ക്കുന്നത്. ഉടുതുണി കണ്ട് കലാപകാരികളുടെ ഇനം നാം മനസ്സിലാക്കിക്കഴിഞ്ഞു - അവർ ജനത്തെ കാട്ടാനാകാത്തവണ്ണം മറയ്ക്കപ്പെട്ട ക്രൂര മുഖമുള്ളവരാണ്, കൈയ്യിൽ പുസ്തകങ്ങൾക്കു പകരം ആയുധമുള്ളവരാണ്, കാവി പുതച്ചവരാണ്. മാക്സ് എബലിന്റെ ചെറുത്തു നില്പാണ് ഈ നവനാസി ഹിറ്റ്ലർ യൂത്ത് കാവി ക്കൂട്ടത്തിനെതിരെ ഇന്നിന്റെ നീതി നമ്മോടാവശ്യപ്പെടുന്നത്! വിദ്യാർത്ഥികളെ, പഠനത്തോടൊപ്പം തെരുവുകളും നിങ്ങൾക്കായ് മുറവിളി കൂട്ടുന്ന ഈ ചരിത്ര സന്ധ്യയെ , ദൗത്യത്തെ നിങ്ങൾ തിരിച്ചറിയുക. ജനാധിപത്യവും ഭരണഘടനയും നിങ്ങൾക്കൊപ്പമാണ്! നമുക്ക് ഈ രാജ്യത്തെ ഒന്നു കൂടെ വീണ്ടെടുക്കേണ്ടതുണ്ട്.... വരൂ തെരുവുകളിലേക്ക്.

 
(സുപ്രീം കോടതി അഭിഭാഷകയാണ് ലേഖിക. കുറിപ്പ് ഫേസ്‌ബുക്കില്‍ നിന്ന് )

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top