29 March Friday

വിദ്യാഭ്യാസനയത്തിനെതിരെ വ്യാപക പ്രതിഷേധം: ട്വിറ്ററിൽ ട്രെൻഡിംഗ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

കൊച്ചി > ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ വിദഗ്ധരും വിദ്യാർഥികളും ഗവേഷകരുമെല്ലാം നയത്തിനെതിരെ ശക്തമായി രംഗത്ത് വന്നു. ട്വിറ്ററിൽ #RejectNEP2020 എന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗാണ്.

 

 

 

 

രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം അടിമുടി മാറ്റിമറിക്കുന്ന പുതിയ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണവും വർഗീയവൽക്കരണവുമാണ് പുതിയ നയത്തിന്റെ കാതൽ. പാർലമെന്റിൽ ചർച്ചചെയ്യാതെയും സംസ്ഥാനസർക്കാരുകളുടെ അഭിപ്രായം മാനിക്കാതെയുമാണ്  സമവർത്തിപട്ടികയിലുള്ള വിദ്യാഭ്യാസവിഷയത്തിൽ തീരുമാനമെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top