20 April Saturday

കേരളത്തിന്‌ ഇത്രയും അഭിമാനിക്കാവുന്ന ഒരു വാർത്ത മുക്കുന്ന മാധ്യമമാടമ്പികളെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020

ഇന്ന് രാവിലെത്തന്നെ മനോരമ നോക്കി. 'അപ്രധാനമാക്കി അവഗണിച്ചതെ'വിടെയെന്ന് നോക്കി. അങ്ങനെയൊരു വാർത്തയേയില്ല മലയാള മനോരമയിൽ. ഇത്രയും പ്രാധാന്യമുള്ള വേരിഫൈഡ് ആയ ഒരു വാർത്ത, കേരളമിന്നോളം മാറിമാറി ഭരിച്ച മുന്നണികൾക്കൊക്കെ അഭിമാനിക്കാവുന്നൊരു വാർത്ത, മലയാളികൾക്ക് മൊത്തമാഭിമാനിക്കാവുന്നൊരു വാർത്ത ഇങ്ങനെ മുക്കുന്ന, അവഗണിക്കുന്ന മാധ്യമമാടമ്പികളെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?. ഡോ. പ്രേംകുമാറിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

Harvard Business Schoolലെ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു തിരുവല്ലയ്ക്കടുത്ത് നിരണത്തുകാരനായ ഡോ. സാമുവൽ പോൾ. World Bank അഡ്വൈസർ ആയിരുന്നു. അഹമ്മദാബാദ് IIM ഡയറക്ടർ ആയിരുന്നു. Princeton University ക്ക് കീഴിലുള്ള Kennedy School of Government യിലെയും Woodrow Wilson School of Public Affairs യിലെയും അധ്യാപകനായിരുന്നു.

Social Accountability എന്ന സംഗതി ഉറപ്പുവരുത്താൻ CRC (Citizen Report Cards) എന്ന പരിപാടി തുടങ്ങിയത് മൂപ്പരാണ്.
25 കൊല്ലം മുൻപ് ഡോ. സാമുവൽ പോൾ തുടങ്ങിയതാണ് Public Affairs Centre.

നിലവിൽ ISRO മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗനാണ് ചെയർമാ. അതിന് തൊട്ടുമുൻപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന justice M.N. Venkatachalaiah. ബംഗളൂരുവിൽ സോമേശ്വര ക്ഷേത്രത്തിനടുത്താണ് ഇവരുടെ ക്യാംപസ്.റിസർച്ച്, പബ്ലിക്കേഷൻ, ട്രെയിനിങ് ഒക്കെയാണ് പരിപാടി. നല്ല മിടുക്കന്മാർ/ മിടുക്കികളാണെങ്കിൽ നിങ്ങൾക്കവിടെ internship ചെയ്യാം.

സുസ്ഥിര വികസന സൂചികയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും മൂന്ന് വിഭാഗങ്ങളിലായ് തിരിച്ച് Public Affairs Index എന്ന പേരിൽ സ്‌കോർ ചെയ്യും. എല്ലാ കൊല്ലവും വിശദമായ സ്‌കോർ വിവരങ്ങൾ വെളിപ്പെടുത്തും; അതിനനുസരിച്ചുള്ള സ്ഥാനങ്ങൾ പറയും. ഇതാണ് ഇപ്പോൾ വാർത്തകളിൽ വന്ന സംഭവം. സംസ്ഥാനങ്ങളിൽ ഒന്നാമത് കേരളം; ചെറിയ സംസ്ഥാനങ്ങളിൽ ഗോവ, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ചണ്ഡീഗാഡ്. ഇങ്ങനെയാണ് ഇത്തവണത്തെ ഒന്നാംസ്ഥാനക്കാ. തുടർച്ചയായ് നാലാം തവണയാണ് കേരളം ഒന്നാമതും യു പി ലാസ്റ്റാമതും.

'കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങൾ അപ്രധാനമാക്കി അവഗണിക്കാൻ സാധ്യതയുള്ളത് കൊണ്ട് ഇത് ഷെയർ ചെയ്യുന്നു' എന്ന് ആമുഖമെഴുതി ഈ വാർത്ത ഇന്നലെ പലരുടെയും ടൈം ലൈനിൽ കണ്ടിരുന്നു. അങ്ങനെയൊന്നും മലയാള പത്രങ്ങൾ ചെയ്യാൻ സാധ്യതയില്ലെന്നായിരുന്നു അത് കണ്ടപ്പോൾ എനിക്ക് തോന്നിയത്. NDTV, The Hindu, Times Now News, Times of India, Economic Times, India Today, Doordarshan, The New Indian Express അടക്കം സകല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത ഒരു വാർത്ത എങ്ങനെയാണങ്ങ് മുക്കിക്കളയുക!

ഇന്ന് രാവിലെത്തന്നെ മനോരമ നോക്കി. 'അപ്രധാനമാക്കി അവഗണിച്ചതെ'വിടെയെന്ന് നോക്കി. അങ്ങനെയൊരു വാർത്തയേയില്ല മലയാള മനോരമയിൽ. ഇത്രയും പ്രാധാന്യമുള്ള വേരിഫൈഡ് ആയ ഒരു വാർത്ത, കേരളമിന്നോളം മാറിമാറി ഭരിച്ച മുന്നണികൾക്കൊക്കെ അഭിമാനിക്കാവുന്നൊരു വാർത്ത, മലയാളികൾക്ക് മൊത്തമാഭിമാനിക്കാവുന്നൊരു വാർത്ത ഇങ്ങനെ മുക്കുന്ന, അവഗണിക്കുന്ന മാധ്യമമാടമ്പികളെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?

മുൻപ് പലവട്ടം പറഞ്ഞതു തന്നെ പറയുന്നു: ഈ നാട് ഇത് കാണുന്നുണ്ട്.

ഡോ. പ്രേംകുമാർ
31/10/20.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top