20 April Saturday

"നമുക്കൊരു സർക്കാരുണ്ട്, ആരോഗ്യമന്ത്രിയും'; ശൈലജ ടീച്ചർക്ക് അയച്ച സന്ദേശം രക്ഷിച്ചത് ഒരു കുഞ്ഞിന്റെ ജീവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കോഴിക്കോട്> "ഇപ്പോൾ ആണ് നമ്മൾക്ക‌് ഒരു സർക്കാർ ഉണ്ടെന്നും ഒരു ആരോഗ്യമന്ത്രി ഉണ്ടെന്നും അറിഞ്ഞത്..... ഇടതുപക്ഷം എന്നും ഹൃദയപക്ഷം തന്നെയാണ് അതിനു ഒരു മാറ്റവും ഇല്ല'. കോഴിക്കോട് സ്വദേശി പ്രിയങ്ക പ്രഭാകറിന്റെ വാക്കുകളാണിത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ ഇടപെടലിൽ ജീവൻ രക്ഷിക്കാൻ സാധിച്ച ഒരു കുഞ്ഞിന്റെ വിവരം ഫേസ്ബുക്കിൽ പങ്കുവെക്കവെയാണ് പ്രിയങ്ക ഈ വാക്കുകൾ ഉപയോഗിച്ചത്. കുഞ്ഞിന്റെ ചികിത്സക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്ന നേരത്ത് മന്ത്രിയുടെ ഫേസ്ബുക്ക‌് പേജിൽ അയച്ച ഒരു സന്ദേശമാണ് ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.

അത്രമേൽ പ്രിയപ്പെട്ട ഒരുവൾക്ക‌് വേണ്ടി ആണ് ഈ എഴുത്ത‌്.... കുടപിറപ്പ് എന്ന് തന്നെ പറയാം.... പ്രിയങ്ക പ്രഭാകർ എഴുതുന്നു..

അത്രമേൽ പ്രിയപ്പെട്ട ഒരുവൾക്ക‌് വേണ്ടി ആണ് ഈ എഴുത്ത‌്.... കുടപിറപ്പ് എന്ന് തന്നെ പറയാം.... ഈ പറയുന്ന ഒരുവൾക്ക് അടിയന്തരമായി ഒരു ഹാർട്ട്‌ സർജ്ജറി വേണ്ടി വന്നു... എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോൾ ആണ് മന്ത്രി ഷൈലജ ടീച്ചറിന്റെയും ഞാൻ ഉറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനത്തെയും ഓർമ വന്നത്.... ടീച്ചറുടെ ഫേസ്ബുക്ക‌് പേജിൽ ഒരു മെസ്സേജ് അയച്ചു. കാര്യങ്ങൾ എല്ലാം ഒരു പാരഗ്രാഫിൽ ഒതുക്കി വളച്ചു കെട്ടില്ലാതെ ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചു... കൃത്യം ഒരുദിവസത്തിനു ശേഷം എനിക്ക് ടീച്ചറിന്റെ മറുപടി വന്നു.... സർക്കാർ തലത്തിൽ നടത്തി വരുന്ന ഹൃദ്യം പദ്ധതിയിൽ ഈ കുട്ടിയെ പരിഗണിക്കാം എന്നും അതിനു വേണ്ട എല്ലാ കാര്യങ്ങളും സർക്കാർ വഹിച്ചു കൊള്ളാം എന്നും... സത്യത്തിൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു മറുപടി.... ഉടൻ തന്നെ ഞാൻ അമ്മയെ ജയ പ്രഭാകർ മാമനെയും പ്രേമൻ ടി കെ വിളിച്ചു കാര്യങ്ങൾ പറയുകയും പിറ്റേ ദിവസം അവർ രണ്ടു പേരും പ്രജിത്ത് വി കെ എന്റെ ചേട്ടനും കൂടെ കോഴിക്കോട് ബീച് ഹോസ്പിറ്റലിൽ കുട്ടീനേം കൊണ്ട് പോയി ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയുകയും ചെയ്തു. അതിനു ശേഷം കേവലം രണ്ടു ആഴ്ചയ്ക്കുള്ളിൽ കുട്ടിയുടെ ഓപ്പറേഷൻ കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് സൗജന്യമായി നടക്കുകയും ചെയ്തു. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. ഈ അവസരത്തിൽ പറഞ്ഞാൽ തീരാത്ത നന്ദി ഞാൻ "ടീച്ചർ അമ്മയെ ♥യെ "യും ഹൃദയ പക്ഷ സർക്കാരിനെയും അറിയിച്ചു കൊള്ളുന്നു. കൂടാതെ ഞങ്ങളെ സഹായിക്കാൻ മുൻകൈ എടുത്ത വടകര എം ൽ എ ഓഫീസ്... വയനാടിലെ പാർട്ടി പ്രവർത്തകർ ആയ സുബാഷ് പി, സുജിത് ബേബി എസ് ബി, അജ്നാസ് നാസർ (ഹൃദ്യം പദ്ധതി കോ ഓഡിനേറ്റർ കോഴിക്കോട്) നല്ലവരായ മിംസ് ഹോസ്പിറ്റൽ ഡോക്ടർസ് സ്റ്റാഫ്‌, എല്ലാത്തിനും കൂടെ നിന്ന ബാലു കെ ഗംഗാധരൻ, മറ്റു ബന്ധു മിത്രാദികൾ, ആവശ്യഘട്ടത്തിൽ ബ്ലഡ്‌ തന്നു സഹായിച്ച കുറച്ചു നല്ല കുട്ടുകാർ സൗഗന്ധലാൽ സൗഖു എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.... ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം....

ഇപ്പോൾ ആണ് നമ്മൾക്കു ഒരു സർക്കാർ ഉണ്ടെന്നും ഒരു ആരോഗ്യ മന്ത്രി ഉണ്ടെന്നും അറിഞ്ഞത്..... ഇടതുപക്ഷം എന്നും ഹൃദയപക്ഷം തന്നെ ആണ് അതിനു ഒരു മാറ്റവും ഇല്ല...

ടീച്ചർ അമ്മ ഇഷ്ട്ടം ♥


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top