23 April Tuesday

'അഡാറ്' കുതിപ്പ് തുടരുന്നു; ദുല്‍ഖറിനെയും കടത്തിവെട്ടി പ്രിയവാര്യര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനെയും പിന്തള്ളി കുതിക്കുകയാണ് അഡാറ് ലവ്വിലൂടെ താരമായ പ്രിയ വാര്യര്‍. മലയാളത്തില്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി പ്രിയ മാറിയിരിക്കുന്നു. നിലവില്‍ 22 ലക്ഷമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയയുടെ ആരാധകര്‍. ദുല്‍ഖറാണ് തൊട്ടുപുറകില്‍ 19 ലക്ഷം.

'മാണിക്യമലര്‍' എന്ന ഗാനത്തിലൂടെയാണ് പ്രിയയ്‌‌‌ക്ക് ഇത്രയും ആരാധകര്‍ ഉണ്ടായത്. ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌‌‌‌‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ പ്രിയ മൂന്നാം സ്ഥാനം നേടിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top