02 July Wednesday

'അഭിനയം പോര' തെലുങ്ക് പ്രേമത്തെ ട്രോളി മലയാളികള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 30, 2016

കൊച്ചി > അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി നായകനായി മലയാളത്തില്‍ ഹിറ്റായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിനെ പരിഹസിച്ച് മലയാളി ട്രോളന്‍മാര്‍. മലയാളത്തിലെ പ്രേമത്തില്‍ ഏറെ ശ്രദ്ധിക്കപെട്ട 'മലരേ' എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പ് 'ഏവരേ' എന്ന ഗാനത്തിന്റെ വീഡിയോയും പരിഹസിച്ചാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.

ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തെ നാഗചൈതന്യയും സായ് പല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രത്തെ ശ്രുതി ഹാസനാമാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അതേ ഈണത്തിലുള്ള എവരേ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരത്തേയും  താരങ്ങളുടെ അഭിനയവുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ ഏറ്റവും വിമര്‍ശിക്കപെടുന്നത്.

നേരത്തെ തെലുങ്ക് പ്രേമത്തിന്റെ ഷൂട്ടിങ്ങിനിടയില്‍  മലരായി വേഷമിടുന്ന  ശ്രുതി ഹാസന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചപോളും വലിയ പരഹിസാമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. മലയാളത്തിലെ എക്കാലത്തേയും കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച പ്രേമം തെലുങ്ക് റീമേക്ക് ഒക്ടോബര്‍ മാസം തീയറ്ററിലെത്തുമെന്നാണ് പ്രതീക്ഷ.

 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top