27 April Saturday

ദ 'ലൈ' ലാമ; ഫാഷന്‍ ഷോയ്ക്കുവേണ്ടി പ്രാര്‍ത്ഥന നടത്തുന്നയാള്‍

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേദാര്‍നാഥ് യാത്രയെയും രുദ്രഗുഹയിലെ ധ്യാനത്തെയും പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഗുഹയ്ക്കുള്ളില്‍ ധ്യാനനിരതനായി ഇരിക്കുന്ന മോദിയുടെ ചിത്രം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരവുമാണ്. ഇപ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും ബംഗളൂരുവിൽനിന്നുള്ള സ്ഥാനാര്‍ഥിയുമായ പ്രകാശ് രാജ്. മോഡിയെ ദ ’ലൈ’ലാമ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തിരിക്കുന്നത്

‘ദ’ലൈ’ലാമ ഒരു പഴ്സ് പോലുമില്ലാത്ത സന്ന്യാസി.. വസ്ത്രശേഖരത്തിനും ക്യാമറയ്ക്കും ഫാഷന്‍ ഷോയ്ക്കും വേണ്ടി പ്രാര്‍ത്ഥന നടത്തുന്നയാള്‍’ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നും പ്രകാശ് രാജ് ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍ ഹര്‍ ഹര്‍ മോദിയെന്നാണ് പ്രകാശ് രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രുദ്ര ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top