25 April Thursday

പവനന്‍ തലയില്‍ മുണ്ടിട്ട് വടക്കുംനാഥ ക്ഷേത്രത്തില്‍ പോയെന്ന പ്രചാരണവുമായി എന്‍ ഗോപാലകൃഷ്ണന്‍; ദൃശ്യം കണ്ട മറ്റൊരാളെ കാണിച്ചുതരാമോ എന്ന് മകള്‍ ശ്രീരേഖ

വെബ് ഡെസ്‌ക്‌Updated: Monday May 21, 2018

കൊച്ചി > അന്തരിച്ച പ്രശസ്‌ത യുക്തിവാദിയും സാഹിത്യവിമര്‍ശകനുമായിരുന്ന പവനനെതിരെ വ്യാജ പ്രചരണം നടത്തിയ ഡോ. എന്‍ ഗോപാലകൃഷ്ണനെതിരെ പവനന്റെ മകള്‍ ശ്രീരേഖ രംഗത്ത്. പവനന്‍ തലയില്‍ മുണ്ടിട്ട് വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നെന്ന വിചിത്രവാദമാണ് എന്‍ ഗോപാലകൃഷ്ണന്‍ പ്രചരിപ്പിച്ചത്.

തന്റെ പിതാവിനെതിരെ വ്യാജ  ആരോപണവുമായി എത്തിയ ഗോപാലകൃഷ്ണനെതിരെ മകള്‍ ശ്രീരേഖ  രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തു


ശ്രീരേഖ ഫേസ്‌ബുക്കില്‍ എഴുതിയത്

തലയില്‍ മുണ്ടിട്ട് എന്റെ അച്ഛനെ വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ച്  കണ്ടതായി ഡോ. എന്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് കേട്ടു. ഒരുപക്ഷെ 'സന്ദേശം' സിനിമയിലെ ശങ്കരാടിയെ കണ്ടുകൊണ്ട് നിങ്ങള്‍ ഉറങ്ങാന്‍ കിടന്ന നാളുകളായിരിക്കും അത്.

 വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ ഒരാളെക്കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കാന്‍ വളരെ എളുപ്പമാണ്, നിങ്ങളുടെ വാദങ്ങളെ എതിര്‍ക്കാന്‍ അദ്ദേഹം വരില്ലല്ലോ. അതുകൊണ്ട്, നിങ്ങള്‍ക്കൊപ്പം പവനനെ അമ്പലത്തില്‍ വച്ചുകണ്ട മറ്റൊരാളെ കണ്ടെത്തിത്തരാന്‍ ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു.

അതോ, ആ ആമ്പലത്തില്‍ നിങ്ങളും എന്റെ അച്ഛനും മാത്രമായിരുന്നോ സന്ദര്‍ശകര്‍? ഫോണില്‍ വിളിച്ചാല്‍ സംസാരിക്കാന്‍ നിങ്ങള്‍ തയ്യാറാകാത്തതിനാല്‍ താങ്കളുമായി  നേരിട്ട് സംസാരിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

വ്യാപകമായി ഇത് ഷെയര്‍ ചെയ്യണം. അങ്ങനെ വരുമ്പോള്‍ ഗോപാലകൃഷ്ണന് ഇത് കാണാനും പ്രതികരിക്കാനും സാധിക്കും, നന്ദി


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top