26 April Friday

ചിത്രം വരച്ചുതരാം, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകൂ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

"ഈ ചിത്രങ്ങളെല്ലാം വിൽപ്പനയ്ക്കാണ്. കൂടുതൽ വരയ്ക്കുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്തുകൊണ്ടിരിക്കും. ചിത്രത്തിൻ്റെ വില ദുരിതാശ്വാസനിധിയിലേക്ക് വാങ്ങുന്നവർ നേരിട്ട് നൽകൂ'. ആർട്ടിസ്‌റ്റ്‌ തുഷാര എസ്‌ കുമാറാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന അഭ്യർത്ഥിച്ച്‌ സൗജന്യമായി ചിത്രം വരച്ച്‌ നൽകാമെന്ന്‌ പറയുന്നത്‌. ഫേസ്‌ബുക്കിലൂടെ പോസ്‌റ്റ്‌ ചെയ്‌ത തുഷാരയുടെ ചിത്രങ്ങൾക്ക്‌ നല്ലരീതിയിലുള്ള പ്രതികരണങ്ങളാണ്‌ വിവിധയിടങ്ങളിൽനിന്ന്‌ ലഭിക്കുന്നത്‌. ഇതിനോടകം വിൽപ്പന നടന്ന ചിത്രങ്ങളുടെ വിവരങ്ങളും ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ അപ്‌ഡേറ്റ്‌ ചെയ്യുന്നുണ്ട്‌.

തുഷാരയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

ഏറ്റവുമധികം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവർക്ക് ഈ ചിത്രം സ്വന്തമാക്കാം. സംഭാവന ചെയ്തതിൻ്റെ ഒരു സ്ക്രീൻഷോട്ട് മാത്രം തന്നാൽ മതിയാകും. ചിത്രം ഫ്രെയിം ചെയ്ത് പാക്ക് ചെയ്ത് നിങ്ങൾ തരുന്ന വിലാസത്തിൽ അയച്ചുതരുന്നതാണ്.

ജോലി ഇല്ല. ഇപ്പോൾ ആകെ ഉള്ള വരുമാന മാർഗം ഇതാണ്. വരുമാനം ഉള്ളയാൾ കുഞ്ഞിൻ്റെ പിറന്നാളാഘോഷം ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞു കഴിഞ്ഞു. (കഴിഞ്ഞ തവണ അവൻ്റെ ആദ്യത്തെ പിറന്നാളിനും നമ്മൾ ഇതിലും വലിയ സങ്കടത്തിൽ ആയിരുന്നു. August 18th ആഘോഷങ്ങളില്ലാതെ കടന്നുപോയി. അവൻ്റെ അച്ഛൻ കൂടെയുള്ള ആദ്യത്തെ ബർത്ത്ഡേ രണ്ടു വർഷത്തേക്ക് ചേർത്ത് തകർക്കാൻ ഇരുന്നതാണ്.)


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top